Search
  • Follow NativePlanet
Share
» »മണ്ണാറശ്ശാല തുലാം ആയില്യം 26 ശനിയാഴ്ച; ആയില്യം എഴുന്നള്ളത്ത്, പൂയം തൊഴൽ, ദർശനം.. 2018 ന് ശേഷം ഇതാദ്യം

മണ്ണാറശ്ശാല തുലാം ആയില്യം 26 ശനിയാഴ്ച; ആയില്യം എഴുന്നള്ളത്ത്, പൂയം തൊഴൽ, ദർശനം.. 2018 ന് ശേഷം ഇതാദ്യം

നാഗരാജാവും സർപ്പയക്ഷിയും അനുഗ്രഹം നല്കുന്ന ആലപ്പുഴ മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം വിശ്വാസികൾക്ക് ഒരു അഭയ കേന്ദ്രമാണ്. തുലാമാസത്തിലെ ആയില്യം ആണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം. കേരളത്തിലെ ഏറ്റവും പേരുകേട്ട നാഗക്ഷേത്രമായ ഇവിടം ഒരു തീര്‍ത്ഥാടന സ്ഥാനം കൂടിയാണ്. സർപ്പദോഷം അകലാനും നാഗങ്ങളുടെ അനുഗ്രഹം നേടാനും തുലാം മാസത്തിലെ ആയില്യത്തിൽ ആയിരക്കണക്കിനാളുകളാണ് എത്തിച്ചേരുന്നത്.

ഈ വര്‍ഷത്തെ ആയില്യം മഹോത്സവങ്ങൾക്ക് മണ്ണാറശ്ശാല ഒരുങ്ങിക്കഴിഞ്ഞു. ഒക്ടോബർ 24,25, 26 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഈ വർഷത്തെ ആയില്യം മഹോത്സവം. പൊതുവേ നാഗക്ഷേത്രങ്ങളിൽ കന്നി മാസത്തിലെ ആയില്യത്തിനാണ് പ്രാധാന്യമെങ്കിലും മണ്ണാറശ്ശാലയിൽ തുലാം മാസത്തിലാണ് പ്രധാന ചടങ്ങുകളും പൂജകളും നടക്കുന്നത്. മഹാദേവന്‍റെ
കണ്ഠാഭരണമായ വാസുകിയെയും നാഗാമാതാവായ സർപ്പയക്ഷിയെയും ആരാധിക്കുവാനാണ് ആളുകൾ ഇവിടെ വരുന്നത്.

2018 ന് ശേഷമുള്ള ആയില്യപൂജ

ഈ വർഷത്തെ ആയില്യ പൂജകൾക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മണ്ണാറശ്ശാലയിലെ മുൻ അന്തർജനവും വലിയമ്മയുമായിരുന്ന മണ്ണാറശാല ഉമാദേവി അന്തര്‍ജനത്തിന്‍റെ അനാരോഗ്യത്തെ തുടർന്ന് മുൻവർഷങ്ങളിൽ ഇവിടെ ആയില്യപൂജയും എഴുന്നള്ളത്തും ഉണ്ടായിരുന്നില്ല. മണ്ണാറശാല ഉമാദേവി അന്തര്‍ജനം 2023 ഓഗസ്റ്റ് 9ന് സമാധിയായതിനെത്തുടർന്ന് സാവിത്രി അന്തര്‍ജനം മണ്ണാറശാല വലിയമ്മയായി നിയോഗിക്കപ്പെട്ടു. 2018 ന് ശേഷം നടക്കുന്ന ആദ്യത്തെ എഴുന്നള്ളത്തും പൂജയുമാണ് ഈ വർഷത്തേത്.
കഴിഞ്ഞ കന്നിമാസത്തിലെ ആയില്യം നാളിലാണ് സാവിത്രി അന്തർജനം ആദ്യമായി ആയില്യം എഴുന്നള്ളത്തിനും ആയില്യം പൂജയ്ക്കും കാർമ്മികത്വം വഹിച്ചത്.
സാവിത്രി അന്തര്‍ജനം വലിയമ്മ ആയതിനുശേഷമുള്ള ആദ്യ തുലാമാസത്തിലെ ആയില്യം എന്ന പ്രത്യേകതയാണ് ഈ വർഷത്തെ ആയില്യത്തിനുള്ളത്.

മണ്ണാറശാല ആയില്യം മഹോത്സവം 2024 പ്രധാന തിയതികൾ

2024 ഒക്ടോബർ 24 മുതൽ 26 വരെയുള്ള തിയതികളിലാണ് ഈ വർഷത്തെ മണ്ണാറശ്ശാല ആയില്യം നടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കാവിൽ പൂജകൾക്ക് തുടക്കമായി.
24 വ്യാഴാഴ്ച വൈകുന്നേരം 5.00 മണിക്ക് മഹാദീപക്കാഴ്ച
25 ന് പൂയം തൊഴൽ, രാവിലെ 9.30 ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തൽ, ഉച്ചപൂജ
രാവില 11.00 ന് പ്രസാദമൂട്ട് തുടങ്ങും.
വൈകിട്ട് അഞ്ചു മണിമുതൽ പൂയം തൊഴൽ
26ന് മണ്ണാറശ്ശാല ആയില്യം, പുലർച്ചെ നാലു മണിക്ക് നട തുറക്കും.
10 മണിമുതൽ മഹാപ്രസാദമൂട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ.

പൂയം തൊഴൽ വെള്ളിയാഴ്ച

പൂയം നാളിൽ മണ്ണാറശ്ശാല ക്ഷേത്രത്തിൽ അമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്നപ്രത്യേക പൂജകളിലു പ്രാർത്ഥനകളിലും സംപ്രീതനായി ഇരിക്കുന്ന അനന്തനെ ദര്‍ശിക്കുന്നതാണ് പൂയം തൊഴൽ. നിലവറയിൽ വസിക്കുന്ന നാഗരാജാവായ അനന്തസങ്കല്പത്തിലുള്ള തിരുവാഭരണമാണ് പൂയം നാളിൽ ഭഗവാന് ചാർത്തുന്നത്. ഇന്ന് രാത്രി പത്ത് മണി വരെയാണ് പൂയം തൊഴാൻ സമയമുള്ളത്.

ആയില്യം എഴുന്നള്ളത്തും ആയില്യം പൂജയും

ആയില്യം നാളിൽ പുലർച്ചെ നാല് മണിക്ക് നിർമ്മാല്യ ദർശനം. തുടർന്ന് അഭിഷേകത്തിനും ശേഷമാണ്പൂജകൾ ആരംഭിക്കുന്നത്. ഉച്ചപൂജയ്ക്ക് ശേഷം നിലവറയ്ക്ക് മുന്നിൽ ആയില്യം പൂജയ്ക്കായുള്ള നാഗപത്മകളം വരയ്ക്കും. തുടർന്ന് വലിയമ്മയുടെ നേതൃത്വത്തിൽ ആയില്യം എഴുന്നള്ളത്തിന് തുടക്കമാകും. ഈ എഴുന്നള്ളത്ത് ഇല്ലത്ത് എത്തിക്കഴിഞ്ഞാൽ ആയില്യം പൂജ തുടങ്ങും. രാത്രി വൈകിയാണ് ഇത് സമാപിക്കുക.
അതേസമയം രാവിലെ 7.30 മുതൽ മണ്ണാറശ്ശാല സാവിത്രി അമ്മ വിശ്വാസികൾക്ക് ദര്‍ശനം നല്കും. നിലവറയ്ക്ക് സമീപമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple festival alappuzha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+