ആയിരക്കണക്കിന് വർഷങ്ങളായി സംരക്ഷിക്കപ്പെടുന്ന രഹസ്യ വനങ്ങൾ...അത്രത്തോളം തന്നെ പഴക്കമുള്ള വിശ്വാസങ്ങളും ആചാരങ്ങളും...പറഞ്ഞു വരുന്നത് മേഘാലയയിലെ മാഫ്ലാങ് സേക്രഡ് ഫോറസ്റ്റിനെക്കുറിച്ചാണ്. ഖാസി ഗോത്ര വംശജരുടെ ദേവതയായ ലബാസയുടെ വാസസ്ഥലമാണത്രെ ഈ കാടുകൾ. ഖാസി വംശജരുടെ ജീവ ശ്വാസമായ സേക്രഡ് ഫോറസ്റ്റിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
മേഘാലയയിലെ വിശുദ്ധ വനങ്ങൾ
ഒരൊറ്റ നിയമം മാത്രം
1970 കളിൽ ഒരിക്കൽ ആർമി ഇവിടെ എത്തി മരങ്ങളും തടികളും എടുത്തുകൊണ്ടുപോകുവാൻ ഒരു ശ്രമം നടത്തിയിരുന്നുവത്രെ. എന്നാൽ അവരുടെ ട്രക്ക് സ്റ്റാർട്ട് ആവാത്തതിനാൽ ഒരില പോലും അന്നു പുറത്തു കൊണ്ടുപോകാനായില്ല എന്നാണിവർ പറയുന്നത്.
എവിടെയാണിത്
അകത്തു കടന്നാൽ
ക്ഷയരോഗം മുതൽ ക്യാന്‍സർ വരെ ഭേദപ്പെടുത്തുവാൻ വേണ്ടുന്ന മരുന്നുകൾ ഈ വനത്തിനുള്ളിലുണ്ട് എന്നാണ് ഇവിടുള്ളവർ വിശ്വസിക്കുന്നത്.
മൃഗബലി നടത്തിയിരുന്നതിന്റെ അടയാളങ്ങളായി ധാരാളം വലിയ കല്ലുകളും ഇതിനുള്ളിൽ കാണാം. തങ്ങളുടെ ആവശ്യങ്ങൾ സാധിക്കുവാനായാണ് ഗോത്രവിഭാഗക്കാർ കൂടുതലും മൃഗബലി നല്കുന്നത്.
പ്രവേശിക്കുവാൻ
കാടിലൊതുക്കേണ്ട കാഴ്ചകൾ
ഷില്ലോങ്ങിൽ നിന്നും മാഫ്ലാങ് സേക്രഡ് ഫോറസ്റ്റിലേക്ക് പോകുമ്പോൾ ഇത് മാത്രമല്ല കാണുവാനുള്ളത്. ഷില്ലോങ് പീക്കും എലിഫന്‍റ് ഫാൾസും ഇവിടെ പോയി വരുവാൻ പറ്റിയ ഇടമാണ്.
ഇത് കൂടാതെ സേക്രഡ് ഫോറസ്റ്റിലൂടെ നടത്തുവാൻ പറ്റിയ മറ്റൊരു ട്രക്കിങ്ങ് ട്രയലുമുണ്ട്. ഡേവിഡ്-സ്കോട്ട് ട്രയൽ എന്നാണിത് അറിയപ്പെടുന്നത്. മേഘാലയയിലെ ഏറ്റവും പ്രസിദ്ധമായ ട്രക്കിങ്ങാണിത്. ഏകദേശം നാലു മുതൽ അഞ്ച് മണിക്കൂർ വരെയാണ് ഇത് പൂർത്തിയാക്കുവാൻ വേണ്ടി വരുന്ന സമയം.
ഖാസി ഹെറ്റിറ്റേജ് വില്ലേജ്
മാർച്ച് മാസത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മോണോലിത്ത് ഫെസ്റ്റിവലിന്റെ സമയത്താണ് ഇവിടം സന്ദർശിക്കേണ്ടത്.



Click it and Unblock the Notifications














