ഇന്ത്യയില്‍ മന്ത്രവാദത്തിന് പേരുകേട്ട മായോങ് എന്ന ഗ്രാമത്തേക്കുറിച്ച് ഒരു പക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. മായോങിലെ മന്ത്രവാദങ്ങളെ സംബന്ധിച്ചുള്ള ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഭീമന് ഹിഡിംബിയിലുണ്ടായ ഘടോത്കജന്‍ തന്റെ മാന്ത്രിക ശക്തി ഉപയോഗിച്ച് കൗരവരേ ആക്രമിച്ചു എന്ന കഥയാണ് ഈ ഗ്രാമവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത്.
ഇന്ത്യയുടെ മന്ത്രവാദ തലസ്ഥാനം
കൂടോത്രത്തിനും മന്ത്രവാദത്തിനും പേരുകേട്ട മായോങ്, ഇന്ത്യയുടെ മന്ത്രവാദ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ മുന്‍പേ ആരംഭിച്ച, ഇവിടുത്തെ മന്ത്രവാദവും കൂടോത്രവും തലമുറ തലമുറയായി കൈമാറി വന്നതാണ്.

പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം
മനുഷ്യര്‍ നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ആളുകള്‍ മയോങിലെ മന്ത്രവാദികളെ തേടി ഇവിടെ എത്തിച്ചേരുന്നത്. രോഗം മാറാനും ഭൂത പ്രേതങ്ങളെ ഉച്ഛാടനം ചെയ്യിക്കനുമാണ് ആളുകള്‍ ഇവിടെ എത്തുന്നത്.
അനുഭവങ്ങള്‍, കാഴ്ചകള്‍
മന്ത്രവാദവുമായി ബന്ധപ്പെട്ട ചില അനുഭവങ്ങള്‍ക്കും കാഴ്ചകള്‍ക്കും ഇവിടെ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ നിരവധിയാണ്.

മായോങ് ഒരു മായയാണ്
മായോങ് എന്ന സ്ഥലനാമത്തേക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മന്ത്രവും മായയും എന്ന് പറയുന്ന മായയില്‍ നിന്ന് തന്നെയാണ് മായോങ് എന്ന പേരുണ്ടായത്. ഒരുകാലത്ത് ഇവിടെ അധിവസിച്ചിരുന്‍ന മണിപ്പൂരി ഗോത്രവര്‍ഗക്കാരായ മൊയിറാങില്‍ നിന്നാണ് മായോങ് എന്ന പേരുണ്ടായതെന്നും ചിലര്‍ പറയുന്നുണ്ട്.

മായോങില്‍ എത്തിച്ചേരാന്‍
ഗുവാഹത്തി വരെ വിമാനത്തില്‍ യാത്ര ചെയ്യാം. ഗുവാഹത്തിയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മായോങ് അസ്സാം യാത്രയില്‍ നിര്‍ബന്ധമായി സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്.
ഗുവാഹത്തിയേക്കുറിച്ച് വായിക്കാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












