Search
  • Follow NativePlanet
Share
» »മീനഭരണി 2023: നന്മയുടെ വിജയം ആഘോഷിക്കാം, ദോഷങ്ങൾ മാറ്റാം, ദർശിക്കാം ഈ ക്ഷേത്രങ്ങൾ

മീനഭരണി 2023: നന്മയുടെ വിജയം ആഘോഷിക്കാം, ദോഷങ്ങൾ മാറ്റാം, ദർശിക്കാം ഈ ക്ഷേത്രങ്ങൾ

കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് മീനഭരണി. വിശ്വാസങ്ങളും ആചാരങ്ങളും ഇതിനെച്ചുറ്റി ഒരുപാടുണ്ട്. സൂര്യൻ മീനരാശിയിലേക്ക് പ്രവേശിക്കുന്ന ദിവസമാണ് മീനമാസത്തിലെ ഭരണി നാൾ. ധർമ്മം അധർമ്മത്തിനു മേൽ വിജയം നേടിയെന്ന വിശ്വാസത്തിൽ ആഘോഷിക്കുന്ന ഈ ദിവസം ചില ദേവി ക്ഷേത്രങ്ങൾക്ക് വളരെ പ്രത്യേകതകൾ നിറഞ്ഞ ദിവസം കൂടിയാണ്. ഇതാ മീനഭരണി ആഘോഷിക്കുന്ന പ്രധാന ക്ഷേത്രങ്ങള്ഡ പരിചയപ്പെടാം..

 കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം

കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം

കേരളത്തിൽ ഏറ്റവും വലിയ മീനഭരണി ആഘോഷം നടക്കുന്ന ക്ഷേത്രമാണ്
കൊടുങ്ങല്ലൂർ ഭദ്രകാളി ക്ഷേത്രം. കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളുടെ മാതൃസ്ഥാനം അലങ്കരിക്കുന്ന കൊടുങ്ങല്ലൂരിൽ മീനഭരണി നാളില്‍ ദേവിയെ ദർശിക്കുന്നത് ഒട്ടനവധി അനുഗ്രഹങ്ങൾ നല്കുമെന്നാണ് വിശ്വാസം. കോഴിക്കല്ല് മൂടൽ, ഭരണിപ്പാട്ട്, രേവതി വിളക്ക്, തൃച്ചന്ദനച്ചാർത്ത്, അശ്വതി കാവുതീണ്ടൽ തുടങ്ങിയ ചടങ്ങുകൾ മീനഭരണിയുടെ ഭാഗമായി ഇവിടെ നടക്കും.
മാർച്ച് 24- മീനം 10ന് വെള്ളിയാഴ്ച അശ്വതി കാവു തീണ്ടൽ, മാർച്ച് 25 ശനിയാഴ്ച ഭരണി മഹോത്സവം, മാർച്ച് 31 വെള്ളിയാഴ്ച നടതുറപ്പ് എന്നിങ്ങനെയാണ് പ്രധാന തിയതികൾ.

PC:Challiyan

 ആനിക്കാട് ഭഗവതി ക്ഷേത്രം, പള്ളിക്കത്തോട്

ആനിക്കാട് ഭഗവതി ക്ഷേത്രം, പള്ളിക്കത്തോട്

കോട്ടയം ജില്ലയിൽ മീനഭരണി ആഘോഷിക്കുന്ന പ്രധാന ദേവി ക്ഷേത്രമാണ് പള്ളിക്കത്തോടിന് സമീപം സ്ഥിതി ചെയ്യുന്ന ആനിക്കാട് ഭഗവതി ക്ഷേത്രം. ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ആരാധന കണ്ണാടി ബിംബത്തിലാണ്. .കോട്ടയം കുമളി റൂട്ടിലെ കൊടുങ്ങൂരിൽ നിന്നും പുലിയന്നൂർ റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരുഡൻ തൂക്കം വഴിപാട് ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്.
മാർച്ച് 19 മുതൽ 25 വരെ ഇവിടുത്തെ മീനഭരണി ആഘോഷങ്ങൾ നീണ്ടുനിൽക്കും.

മാര്‍ച്ച് 23-ന് രാവിലെ ശ്രീബലി, പറവഴിപാട്, വൈകുന്നേരം 4.30-ന് പറയ്ക്കെഴിന്നള്ളിപ്പ്-പള്ളിക്കത്തോട് ജങ്ഷൻ, ആറിന് ദേശവിളക്ക്, മാര്‍ച്ച് 25-ന് രാവിലെ 10.30-ന് കാവടിയാട്ടം, 10.45ന് സോപാനനൃത്തം, ഉച്ചയ്ക്ക് 12.30ന് പ്രസാദമൂട്ട്, വൈകീട്ട് 5.30ന് ആണ്ടിതുള്ളൽ, രാത്രി 8.30 ന് തൂക്കംവഴിപാട്, 12ന് ഡരുഡൻ വഴിപാടുകൾ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

ശാർക്കര ദേവി ക്ഷേത്രം

ശാർക്കര ദേവി ക്ഷേത്രം

തിരുവനന്തപുരം ചിറയൻകീഴിൽ സ്ഥിതി ചെയ്യുന്ന ശാര്‍ക്കര ദേവി ക്ഷേത്രവും അവിടുത്തെ മീനഭരണി ആഘോഷങ്ങൾക്ക് പ്രസിദ്ധമാണ്. മാർച്ച് 16 മുൽ 25 വരെയാണ് ശാർക്കര ദേവി ക്ഷേത്രം മീനഭരണി ആഘോഷം നീണ്ടു നിൽക്കുന്നത്. ശർക്കര കുടത്തിലെ ദേവി ചൈതന്യമാണ് ശാർക്കര ദേവി ആയതെന്നാണ് വിശ്വാസം. ശാർക്കര ഭരണി ഉത്സവംഎന്നാണിത് അറിയപ്പെടുന്നത്. ശയനപ്രദക്ഷിണവും ആറാട്ടും ഘോഷയാത്രയുമെല്ലാം ഇതിന്റെ ഭാഗമാണ്. മീനഭരണിയോടൊപ്പം തന്നെ ഇവിടെ കുംഭമാസത്തിലെ കാളിയൂട്ടും പ്രസിദ്ധമാണ്.

PC:Binoyjsdk

ഭരണിക്കാവ് ക്ഷേത്രം, ശാസ്താംകോട്ട

ഭരണിക്കാവ് ക്ഷേത്രം, ശാസ്താംകോട്ട

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ദേവി ക്ഷേത്രമാണ് ഭരണിക്കാവ് ക്ഷേത്രം. മാർച്ച് 16 മുതൽ 25 വരെയാണ് ഭരണിക്കാവിലെ മീനഭരണി ആഘോഷം നടക്കുന്നത്. 25ന് പുലർച്ചെ 4 മണിക്ക് ക്ഷേത്രം തുറക്കും 9 മണി മുതൽ കലശപൂജയും കലശാഭിഷേകവും കളകാഭിഷേകവും നടക്കും. വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച ആരംഭിക്കും.

 പുറ്റിങ്ങൽ ദേവി ക്ഷേത്രം

പുറ്റിങ്ങൽ ദേവി ക്ഷേത്രം

കൊല്ലം പരവൂരിൽ സ്ഥിതി ചെയ്യുന്ന പുറ്റിങ്ങൽ ദേവി ക്ഷേത്രവും മീനഭരണിക്ക് പ്രസിദ്ധമാണ്. ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. മണ്‍പുറ്റിൽ വസിച്ചിരുന്ന ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായി മാറിയത്. ഈ വിശ്വാസത്തിൽ നിന്നാണ് ഇവിടം പുറ്റിങ്ങൽ ക്ഷേത്രം എന്നറിയപ്പെടുന്നത്. മീനഭരണിയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
മാർച്ച് 19 ഞായറാഴ്ച സമൂഹ പൊങ്കാലയോടെയാണ് ഇവിടുത്തെ മീനഭരണി ഉത്സവത്തിന് തുടക്കമായത്. 25ന് സമാപിക്കും. 2 -ന് രാവിലെ നാലേമുക്കാലിന് ഉരുൾ, അഞ്ചിന് കോഴിപറത്തൽ, വൈകീട്ട് അഞ്ചിന് ഊരുചുറ്റുഘോഷയാത്ര, അഞ്ചേകാലിന് നെടുംകുതിരയെടുപ്പ്, 7.50 ന് ഭരണിവിളക്കും തൃക്കൊടിയിറക്കും തുടങ്ങിയവയാണ് ഭരണി നാളിലെ പ്രധാന ചടങ്ങുകൾ.

PC:Sudheeshthulaseedharan

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+