സിഖുകാരുടെ തലയറുത്താല്‍ സ്വര്‍ണ നാണയം
സിഖുകാരുടെ തലയറുക്കുന്നവര്‍ക്ക് ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ അന്നത്തെ പഞ്ചാബിന്റെ ഭാഗമായ ലാഹോര്‍ ഗവര്‍ണര്‍ സ്വര്‍ണ നാണയം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി സിഖുകാരുടെ ശിരസ് ഛേദിച്ച് ഗവര്‍ണറുടെ പ്രതിനിധികളുടെ മുന്‍പാകെ മുഗളന്മാരെ അനുകൂലിക്കുന്ന ആളുകള്‍ പാരിതോഷികം വാങ്ങാന്‍ നില്‍ക്കാറുണ്ടായിരുന്നു.
Photo Courtesy: aadhunik
അമ്മമാരുടെ മുന്നില്‍ വച്ച് ക്രൂരത
കൈക്കുഞ്ഞുങ്ങളുമായി വരികയായിരുന്ന അമ്മമാരെ കൂട്ടത്തോടെ തടഞ്ഞ് നിര്‍ത്തിയ മുഗളന്മാര്‍. അവരുടെ കയ്യില്‍ നിന്ന് കുഞ്ഞുങ്ങളെ കൈക്കലാക്കി. അവരുടെ കണ്മുന്നില്‍ വച്ച് കുട്ടികളെ ക്രൂരമായി തുണ്ടം തുണ്ടമാക്കുന്ന രംഗമാണ് ഇത്. അതിന് ശേഷം അമ്മമാരുടെ ശിരസ് ഛേദിച്ച് പാരിതോഷികം വാങ്ങുകയാണ് പതിവ്.
Photo Courtesy: aadhunik
മതപരിവര്‍ത്തനം
ഇതിനിടയില്‍ മുഗളന്മാര്‍ സിഖുകാരെ മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചു. മതപരിവര്‍ത്തനത്തിന് തയ്യാറാകാതിരുന്ന ഒരു ആണ്‍കൂട്ടിയെ ജീവനോടെ കുഴിച്ചിട്ട് ഒരു കോട്ട പണിതു.
Photo Courtesy: aadhunik
ഭായ് ദയല ജി
ഒന്‍പതാം സിഖുഗുരുവായ ഗുരു തേഗ് ബഹദൂര്‍ ജിയുടെ വലംകൈ ആയിരുന്ന ഭായ് ദയല ജിയെ മതംമാറാന്‍ വിസമ്മതിച്ചതിനേത്തുടര്‍ന്ന് വലിയ പാത്രത്തില്‍ നിര്‍ത്തി ജീവനോടെ വേവിപ്പിക്കുകയായിരുന്നു.
Photo Courtesy: aadhunik
ക്രൂരതകള്‍
മതം മാറ്റത്തിന് തയ്യാറാകാത്ത സിഖുകാരെ കൂട്ടത്തോടെ അതിക്രൂരമായാണ് മുഗളന്മാര്‍ പീഡിപ്പിച്ച് കൊന്നത്.
Photo Courtesy: aadhunik
ഹൃദയം മുറിച്ചെടുത്ത ക്രൂരത
ബാണ്ട സിംഗ് ബഹദൂറും അദ്ദേഹത്തിന്റെ മകനുമാണ് ചിത്രത്തില്‍. മതം മാറാന്‍ തയ്യാറാകാതിരുന്ന ബഹദൂറിനെയും മകനേയും കൊല്ലുന്നതിന് മുന്‍പ് മകന്റെ ഹൃദയം തുരന്നെടുത്ത് ബഹദൂറിന്റെ മുഖത്ത് ഒട്ടിച്ച് വച്ചു.
Photo Courtesy: aadhunik
ചര്‍ഖാരി
ചര്‍ഖാരിയെന്നാണ് ഈ മരണ ചക്രത്തിന്റെ പേര്. മതം മാറാന്‍ തയ്യാറാകാത്ത സിഖുകാരെ കൊലപ്പെടുത്താന്‍ ഇതും മുഗളന്മാര്‍ ഉപയോഗിച്ചിരുന്നു.
Photo Courtesy: aadhunik
അര്‍ധച്ഛേദം
മതം മാറാന്‍ തയ്യാറാകത്ത ഒരു സിഖ് യുവാവിനെ ജീവനോടെ നടുവെ മുറിച്ച് മാറ്റുന്ന മുഗളന്മാര്‍
Photo Courtesy: aadhunik
കൈവെട്ട് സംഘം
വൃദ്ധനായ ഒരു സിഖുകാരന്റെ കൈവെട്ടിമാറ്റുന്നു.
Photo Courtesy: aadhunik
ഗുരുദ്വാരയെക്കുറിച്ച്
പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജാഗ്റാവോണിന് സമീപത്തായി മെഹ്‌ദിയാന ഗ്രാമത്തിലാണ് ഈ ഗുരുദ്വാര സ്ഥിതി ചെയ്യുന്നത്.
Photo Courtesy: aadhunik