വര്‍ഷം 1965, ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജവാന്മാര്‍ പരസ്പരം യുദ്ധം ചെയ്യുകയാണ്. യുദ്ധത്തിനിടയില്‍ പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിന് നേരെ ബോംബ് ആക്രമണം നടത്തുകയാണ്.
ബോംബുകള്‍ ഒന്നൊന്നായി ക്ഷേത്ര പരിസരത്ത് വന്ന് പതിക്കുകയാണ്. അത്‌ഭുതമെന്ന് പറയട്ടെ അതില്‍ ഒരൊറ്റ ബോംബ് പോലും ക്ഷേത്രത്തിന് കേടുപാടുകള്‍ വരുത്തിയില്ല. അതോടെ ആ ക്ഷേത്രത്തിന്റെ പ്രശസ്‌തി ലോകമെമ്പാടും പടര്‍ന്നു. ബോംബിട്ടാല്‍ തകരാത്ത ക്ഷേത്രമെന്ന ഖ്യാതിയും ആ ക്ഷേത്രം നേടി.
തനോട്ട് മാത ക്ഷേത്രം
രാജസ്ഥാനിലെ തനോട്ട് മാത ക്ഷേത്രത്തേക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്. രാജസ്ഥാന് പടിഞ്ഞാറായി ജെയ്സാല്‍മീര്‍ ജില്ലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്ക് അടുത്തായുള്ള കൊച്ചുഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
1971ലെ യുദ്ധം
1971ലെ ഇന്ത്യ - പാകിസ്ഥാന്‍ യുദ്ധം നടന്ന ലോംഗേവാല ഈ ക്ഷേത്രത്തിന് സമീപത്താണ്. ഈ ക്ഷേത്രത്തിന് അപ്പുറത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാ. അതിനാല്‍ തന്നെ ഇന്ത്യ - പാക്കിസ്ഥാന്‍ അതിര്‍ത്തി കാണണമെങ്കില്‍ ജില്ലാ മിലിട്ടറി അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം.
ടൂറിസ്റ്റ് ആകര്‍ഷണം
ജെയ്സാല്‍മീറിലെ പ്രശസ്‌തമായ ടൂറിസ്റ്റ് കേന്ദ്രമാണ് തനോട്ട് മാത ക്ഷേത്രം. 1965ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി സുരക്ഷ സേനയുടെ മേല്‍നോട്ടത്തിലാണ് ഈ ക്ഷേത്രത്തിലെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
മ്യൂസിയം
തനോട്ട് ക്ഷേത്ര പരിസരത്ത് തന്നെ ഒരു മ്യൂസിയം പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പാക്കിസ്ഥാന്‍ ഈ ക്ഷേത്രത്തിന് നേരെ വര്‍ഷിച്ച പൊട്ടാത്ത ബോംബുകളുടെ ഒരു ശേഖരം തന്നെ ഈ മ്യൂസിയത്തില്‍ കാണാം.
തനോട്ട് ഗ്രാമം
ഏറെ സുരക്ഷ പ്രാധാന്യമുള്ള ഈ ഗ്രാമത്തില്‍ അന്‍പതില്‍ താഴെ വീടുകളും അഞ്ഞൂറില്‍ താഴെ തദ്ദേശിയരുമേയുള്ളു. തരിശുനിലമായി കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് ഏത് സമയവും ശത്രു രാജ്യത്തിന്റെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
എത്തിച്ചേരാന്‍
ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജയ്സാല്‍മീറില്‍ നിന്ന് റോഡ് മാര്‍ഗം ഏകദേശം രണ്ട് മണിക്കൂര്‍ കൊണ്ട് ഇവിടെ എത്തിച്ചേരാം. നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയമാണ് ഇവിടെ എത്തിച്ചേരാന്‍ പറ്റിയ സമയം.
കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാനും ചിത്രങ്ങള്‍ കാണാനും സ്ലൈഡുകളിലൂടെ നീങ്ങുക
മതേശ്വരി തനോട് റായ് മന്ദിര്‍
സൈനീകരുടെ തീര്‍ത്ഥാടന കേന്ദ്രം
3000 ബോംബുകള്‍
തനോട്ട്
സിനിമയില്‍
ബസ് യാത്ര
ദുര്‍ഗ
ലോംഗേവാല
മിസൈല്‍
ടാങ്കര്‍
PC: Akkida
മാപ്പ്
ലോംഗേവാല
ജയ്സാല്‍മീറില്‍ എത്തിച്ചേരാന്‍
താമസിക്കാന്‍
PC: Gadsisar Lake Sunset
ജയ്സാല്‍മീറിനെക്കുറിച്ച്
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
PC: Janardanprasad



Click it and Unblock the Notifications














