മിഥുനം രാശി
രാശിചക്രത്തിൽ മേടം രാശി കഴിഞ്ഞുവരുന്ന, മൂന്നാമത്തെ രാശിയാണ് മിഥുനം. ബുധൻ ആണ് മിഥുനം രാശിയുടെ അധിപന്‍ എന്നാണ് വിശ്വാസം. ഗദാധാരിയായ പുരുഷനും വീണാധാരിയായ സ്ത്രീയും ഒരുമിച്ച് നിൽക്കുന്ന രാശി സ്വരൂപമാണ് മിഥുനം രാശിക്കുള്ളത്. വളരെ സ്വാഭാവീകവും രസകരവുമായി സംസാരിച്ച് ആളുകളെ ഇരുത്തുവാനും കേൾക്കിക്കാരായി കൊണ്ടുനടക്കുവാനും കഴിവുള്ളവരാണ് മിഥുനം രാശിക്കാര്‍. കലകളിലും സംഗീതത്തിലും താല്പര്യമുള്ളവരാണ് ഈ രാശിക്കാർ. തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ നല്ലപോലെ ചിന്തിക്കുന്നതും ഉചിതമായ നിഗമനത്തിലെത്തുന്നതും ഇവരുടെ പ്രത്യേകയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കുന്നതിന് സ്വന്തം കാര്യങ്ങൾ പോലും മാറ്റിവയ്ക്കുന്നവരാണ് മിഥുനം രാശിക്കാർ. ദാനശീലവും പാണ്ഡിത്യവും ഉപകാരസ്മരണയും ഇവർക്ക് കൂടുതലാണ്. അറിവു നേടുന്നതിലും അത് വർധിപ്പിക്കുവാൻ ശ്രമിക്കുന്നതിലും ഈ രാശിക്കാർക്കുള്ള കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
മിഥുനം രാശിക്കാർ പോയിരിക്കേണ്ട ക്ഷേത്രങ്ങൾ
രാശിയുടെ ദോഷഫലങ്ങൾ മാറുവാനും ഐശ്വര്യം നേടുവാനും പ്രാർത്ഥനകൾ സമർപ്പിക്കുവാനുമായി രണ്ടു ക്ഷേത്രങ്ങളാണ് പ്രധാനമായും മിഥുനം രാശിക്കാർക്കുള്ളത്. പഴനി മുരുകൻ ക്ഷേത്രവും അരവിന്ദലോചനാർ ക്ഷേത്രം തൊലവില്ലിമംഗലവും ആണ് ഇവ.
പഴനി മുരുകൻ ക്ഷേത്രം
തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് പഴനി മുരുകൻ ക്ഷേത്രം. ദണ്ഡായുധപാണിക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം മലയാളികളും അവരുടെ വിശ്വാസങ്ങളുമായി ഏറെ ചേർന്നുനിൽക്കുന്ന ഒന്നാണ്. ഡിണ്ടിഗല്‍ ജില്ലയുടെ ഭാഗമായ ഈ ക്ഷേത്രം തേടി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തുന്നു. ഇന്ത്യയിലെ ഏറ്റവും പഴയ മുരുക ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഭോഗമഹർഷിയാണ് ഇവിടെ മുരുകനെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം.
PC:Rejeesh Irinave
പിണങ്ങിവന്ന മുരുകൻ
തന്റെ മാതാപിതാക്കളോട് കലഹിച്ച് കൈലാസപർവ്വതം വിട്ടുവന്ന മുരുകന്റെ രൂപമാണ് ഇവിടുത്തെ പ്രതിഷ്ഠയ്ക്കുള്ളത്. കൈലാസത്തിൽ നിന്നുമിറങ്ങിയപ്പോൾ എന്തു രൂപമായിരുന്നോ. അേ രൂപത്തിൽ പഴനിയിലുമെത്തിയെല്ലും അതു തന്നെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും കരുതുന്നു. കയ്യിൽ ദണ്ഡും വേലും പിടിച്ച്, കൗപീനം മാത്രം ധരിച്ച് , താപസിയുടെ രൂപത്തിലും ഭാവത്തിലും മുണ്ഡനം ചെയ്ത തലയുമാണ് ഇവിടുത്തെ രൂപം. ആറു തവണ ക്ഷേത്രത്തെ വലംവെച്ചു തൊഴുതു പ്രാർത്ഥിക്കുന്നത് മുരുകന് പ്രിയമാണ് എന്നാണ് വിശ്വാസം. തലമുണ്ഡനം ചെയ്യുന്നത് ഇവിടുത്തെ വിശ്വാസികളുടെ ഒരു പ്രധാന ആചാരമാണ്.
PC:Rejeesh Irinave
മലയാളികളും പഴനിയും
പണ്ടുമുതലേയുള്ള വിശ്വാസമനുസരിച്ച് കേരളത്തിന് സംരക്ഷണം നല്കുന്ന, അനുഗ്രഹം ചൊരിയുന്ന ക്ഷേത്രമെന്നാണ് പഴനി ദണ്ഡായുധപാണിക്ഷേത്രത്തെ വിളിക്കുന്നത്. കേരളത്തിന് അഭിമുഖമായി, പടിഞ്ഞാറ് ദർശനവുമായി നിൽക്കുന്നതിനാലാണ് ഇങ്ങനെയൊരു വിശ്വാസം. ഇവിടെ എത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും മലയാളികളാണ്. കേരളവുമായി ഇത്രയധികം ബന്ധം പുലർത്തുന്ന മറ്റൊരു ക്ഷേത്രം തമിഴ്നാട്ടിലില്ല എന്നുതന്നെ പറയാം.
PC:Rejeesh Irinave
അരവിന്ദലോചനാർ ക്ഷേത്രം
മിഥുരം രാശിക്കാർ സന്ദര്‍ശിക്കേണ്ട മറ്റൊരു ക്ഷേത്രമാണ് തൂത്തുക്കുടി ജില്ലയിലെ തൊലവില്ലിമംഗലം അരവിന്ദലോചനാർ ക്ഷേത്രം. അരവിന്ദലോചനാർ ആയി വിഷ്ണുവിനെ ആരാധിക്കുന്ന ഈ ക്ഷേത്രം നവതിരുപ്പതി വിഭാഗത്തിൽ ഉൾപ്പെടുന്ന ക്ഷേത്രം കൂടിയാണ്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഒട്ടേറെ വിശ്വാസകൾ സന്ദർശിക്കുന്ന ഇടമാണ്. തമിഴ്നാട്ടിലോ തെക്കേ ഇന്ത്യയിലെ കാണപ്പെടുന്ന സാധാരണ ക്ഷേത്രങ്ങളെപ്പോലെ രാജഗോപുരം ഈ ക്ഷേത്രത്തിനില്ല,
PC:Ssriram mt
രാഹു സ്ഥലം
രാഹുവുമായി ബന്ധപ്പെട്ടു കിടത്തുന്ന അരവിന്ദലോചനാർ ക്ഷേത്രം രാഹു സ്ഥലം എന്നും അറിയപ്പെടുന്നു. രാഹു ദോഷം അനുഭവിക്കുന്നവർ ഇവിടെയെത്തി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്തുന്ന ഒരു പതിവ് നിലനിൽക്കുന്നു.
താമ്രപർണനി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം തൊട്ടടുത്തുള്ള ദേവപ്രിയൻ ക്ഷേത്രവുമായി ചേർത്ത് ഇരട്ട തിരുപ്പതി എന്ന പേരിലും അറിയപ്പെടുന്നു.
PC:Ssriram mt