Search
  • Follow NativePlanet
Share
» » മുംബൈയിലെ മണ്‍സൂണ്‍ ടൂറിസം, ആഘോഷത്തിന്റെ വേലിയേറ്റങ്ങള്‍

മുംബൈയിലെ മണ്‍സൂണ്‍ ടൂറിസം, ആഘോഷത്തിന്റെ വേലിയേറ്റങ്ങള്‍

By Maneesh

മഴക്കാലത്ത് മുംബൈയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

Monsoon Tourism in Mumbai

Photo Courtesy: Dinesh Kumar. S

01. വോര്‍ളി അഴിമുഖം

അറബിക്കടലിന്റെ സൗന്ദര്യം നുകരാന്‍ സൗത്ത് മുംബൈയിലെ മറൈന്‍ ഡ്രൈവ് കഴിഞ്ഞാല്‍ സെന്‍ട്രല്‍ മുംബൈയിലെ വോര്‍ളി അഴിമുഖമാണ് പറ്റിയ സ്ഥലം. മഴക്കാലത്തെ വേളിയേറ്റ സമയത്ത് അലയടിച്ച് ഉയരുന്ന കടല്‍ത്തിരമാലകളാണ് ഇവിടുത്തെ ഒരു ആകര്‍ഷണം. രണ്ടുകാര്യങ്ങളില്‍ ഒന്ന് നിങ്ങള്‍ക്ക് ഇവിടെ ചെയ്യാം. ഒന്നെങ്കില്‍ തീരത്ത് ഒന്ന് ചുറ്റിയടിക്കാം. അല്ലെങ്കില്‍ സ്വസ്ഥമായി ഇരുന്ന് തിരമാല നോക്കികാണാം.

മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ കയറി എല്‍ഫിന്‍സ്റ്റണ്‍ റോഡിലോ വെസ്റ്റേണ്‍ ലൈനിലെ ലോവര്‍ പാരലിലോ പാരലിലോ ഇറങ്ങിയല്‍ ഇവിടേയ്ക്ക് എത്തിച്ചേരാം.

02. ജൂഹു ബീച്ച്

ജൂഹു ബീച്ചാണ് മഴ ആഘോഷിക്കാന്‍ പറ്റിയ മറ്റൊരു സ്ഥലം. ജൂഹു ബീച്ചിലെ സ്‌നാക്ക് സ്റ്റാളുകള്‍ സന്ദര്‍ശിച്ച് നിങ്ങളുടെ കണ്‍മുന്നില്‍ നിര്‍മ്മിക്കുന്ന പാവ് ബജി ഒന്ന് രുചിച്ച് നോക്കാം. ജൂഹുവിലെ പല ഹോട്ടലുകളും നിങ്ങള്‍ക്കായി മണ്‍സൂണ്‍ ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.

സാന്തക്രൂസ്, അന്തേരി എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് ഇവിടേയ്ക്ക് വളരെ എളുപ്പത്തില്‍ എത്തിച്ചേരാം

03. ബാന്റ് സ്റ്റാന്‍ഡ്

കടലോരത്തെ മനോഹരമായ ഒരു സ്ഥലമാണിത്. കോഫീ ഹൗസുകളാണ് ഇവിടുത്തെ ഒരു പ്രത്യേകത, മുംബൈയിലെ പരമ്പരാഗത കട്ടിങ് ചായ് ഇവിടെ കിട്ടും. ഇവിടെ നിന്നും നടന്നാല്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നീ താരങ്ങളുടെ വസതികളും കാണാം. മുംബൈയിലെ ലവേര്‍സ് പോയിന്റ് എന്നാണ് ബാന്റ്സ്റ്റാന്റിനെ പറയാറുള്ളത്. കമിതാക്കള്‍ സല്ലപിക്കാനെത്തുന്ന സ്ഥിരം കേന്ദ്രമാണിത്.

04. മറൈന്‍ ഡ്രൈവ്

കിഴക്കന്‍ മുംബൈയില്‍ മഴ നനയാന്‍ പറ്റിയ സ്ഥലമാണ് മുംബൈയിലെ മറൈന്‍ ഡ്രൈവ്. മൂന്ന് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന മുംബൈയിലെ മറൈന്‍ ഡ്രൈവ് മുംബൈയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. മഴക്കാലത്ത് മറൈന്‍ ഡ്രൈവില്‍ പോകുന്നതൊക്കെ ശരി, വേലിയേറ്റ സമയത്ത് ശാന്തമായി കിടക്കുന്ന അറബിക്കടല്‍ റോഡിലേക്ക് ഇരച്ചുകയറും.

മുംബൈയിലെ നരിമാന്‍ പോയന്റ് മുതല്‍ മലബാര്‍ ഹില്‍സ്‌വരേയാണ് മറൈന്‍ ഡ്രൈവ് നീണ്ടുകിടക്കുന്നത്. മുംബൈയിലെ സബ് അര്‍ബ്ബന്‍ ട്രെയിനില്‍ കയറി, മറൈന്‍ ലൈന്‍സിലോ ചര്‍ച്ച് ഗേറ്റിലോ ഇറങ്ങിയാല്‍ മതി മറൈന്‍ ഡ്രൈവില്‍ എത്താന്‍.

05. ഗേറ്റ്‌വേ ഓഫ് ഇന്ത്യ

മുംബൈയുടെ മുഖം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ. വേലിയേറ്റ സമയത്ത് കടല്‍ ഇരമ്പി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ വന്നുകയറാറുണ്ട്. കനത്ത മഴയിലും നിരവധി തെരുവ് കച്ചവടക്കാര്‍ ഇവിടെ രുചികരമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാറുണ്ട്. മഴയുടെ തണുപ്പില്‍, ചൂടോടെ ലഭിക്കുന്ന ഇത്തരം ഭക്ഷണ സാധാനങ്ങള്‍ നമുക്ക് രുചിച്ച് നോക്കാം.

സൗത് മുംബൈയിലെ പ്രശസ്തമായ താജ് പാലസ് ഹോട്ടലിന് മുന്നിലായാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+