Search
  • Follow NativePlanet
Share
» »മഴയാത്രകൾ വീണ്ടും തുടങ്ങാം! മൺസൂൺ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

മഴയാത്രകൾ വീണ്ടും തുടങ്ങാം! മൺസൂൺ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു

മഴയുടെ ക്ഷീണം ഒന്നു മാറിവന്നപ്പോഴേയ്ക്കും വീണ്ടും മഴ വന്നിരിക്കുകയാണ്. കനത്തമഴയുടെ സമയത്ത് അപകട സാധ്യത കണക്കിലെടുത്ത് അടച്ചിരുന്ന വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം താത്കാലികമായി നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അവയെല്ലാം സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്.

കനത്ത മഴയത്തും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരിക്കുന്ന സമയത്തും ഒഴികെ മുൻകരുതലുകളെടുത്തുകൊണ്ടുവേണം മഴക്കാല യാത്രകൾക്ക് പോകുവാൻ, സാഹസികത പരീക്ഷിക്കുവാൻ ജീവൻ പണയംവെച്ചുള്ള യാത്രകൾ അപകടത്തിലേ കലാശിക്കൂ എന്നോർമ്മിക്കുക. ഇതാ കേരളത്തിൽ വീണ്ടും പ്രവേശനം അനുവദിച്ച പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ.

Ranipuram

റാണിപുരം
മലബാറിലെ തന്നെ ഏറ്റവും വലിയ ട്രക്കിങ് ഹിൽ സ്റ്റേഷനുകളിലൊന്നായ റാണിപുരം കനത്ത മഴയെ തുടർന്ന് അടച്ചിരുന്നുവെങ്കിലും വീണ്ടും സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്. മഴയിൽ കുന്നും മലയും കാടും കയറുന്നതാണ് റാണിപുരത്തിന്‍റെ ആകർഷണം. കോടമഞ്ഞും കൂടി മിക്കപ്പോഴും കൂട്ടുണ്ടാവും. മഴക്കാലത്ത് മാത്രമല്ല, വർഷത്തിലെപ്പോൾ വേണമെങ്കിലും പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാണിത്. സുരക്ഷിതമായി പൂര്‍ത്തിയാക്കുവാൻ സാധിക്കും എന്നതാണ് കുട്ടികളെയും മുതിർന്നവരെയും ഇവിടേക്ക് എത്തിക്കുന്നത്.

ആയാസമില്ലാതെയുള്ള മലകയറ്റമാണ് റാണിപുരത്തിന്റെ മറ്റൊരു പ്രത്യേകത. മഴക്കാലത്ത് മഴ നനഞ്ഞുകയറാം എന്നത് മൺസൂണിൽ ഇവിടെ കൂടുതൽ ആളുകളെത്തുന്നതിന് കാരണമാകുന്നു. കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിൽ പനത്തടിയിൽ നിന്നാണ് ഇവിടെക്ക് കയറുന്നത്. രാവിലെ 8.00 മുതൽ വൈകിട്ട് 3.00 വരെയാണ് പ്രവേശന സമയം.

പൊന്മുടി

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ എക്കോ ടൂറിസം കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി. മഴക്കാലത്ത് ഇവിടേക്കുള്ള യാത്ര വളരെ രസകരമായ ഒന്നാണ്. മഴ മുന്നറിയിപ്പുകളെ തുടർന്ന് ഇവിടം അടച്ചിരുന്നുവെങ്കിലും വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. കാടിനുള്ളിലൂടെ, ഹെയർപിൻ വളവുകൾ താണ്ടിയുള്ള യാത്രയിൽ വെള്ളച്ചാട്ടങ്ങളും വ്യൂ പോയിൻറുകളും ഉൾപ്പെടെ അതിമനോഹരമായ കാഴ്ചകൾ കാണാം.

വേനൽക്കാലത്ത് കോടമഞ്ഞിൽ കുളിച്ചുള്ള യാത്രയും മഴക്കാലത്ത് കിടിലൻ മഴയാത്രയും ഇവിടെ ആസ്വദിക്കാം. സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ പശ്ചിമഘട്ടത്തിലാണ് പൊന്മുടി സ്ഥിതി ചെയ്യുന്നത്. ഗോൾഡൻ വാലി, പേപ്പാറ വന്യജീവി സങ്കേതം, മിനി സൂ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്. തിരുവനന്തപുരത്തു നിന്നും 58 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പൊന്മുടിയിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസുകളുണ്ട്.

ponmudi

PC:Adhirej J R Nair/ Unsplash

പാലരുവി

കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടവും വീണ്ടും സഞ്ചാരികൾക്കായി തുറന്നിരിക്കുകയാണ്. 91 മീറ്റർ ഉയരത്തിൽ നിന്നും താഴേത്ത് പതിക്കുന്ന ഈ വെള്ളച്ചാട്ടം തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്. തമിഴ്നാട്ടിൽ നിന്നും ഇഷ്ടംപോലെ സഞ്ചാരികൾ ഇവിടെ എത്തുന്നു. മഴക്കാലത്ത് ആർത്തലച്ച് പതിക്കുന്ന ഇതിന്റെ കാഴ്ച മനോഹരമാണ്. രാജക്കൂപ്പ് മലനിരകളിൽ നിന്നുമാണ് ഇതിൻറ ഉത്ഭവം.

പാലരുവിയിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്ന വിശ്വാസത്തിൽ ആളുകൾ ഈ വെള്ളത്തിൽ കുളിക്കാറുണ്ട്. പണ്ടുകാലത്ത് തന്നെ ഇവിടെ സ്നാനഘട്ടവുമുണ്ടായിരുന്നു. നിലവിൽ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുവാൻ ആരെയും അനുവദിക്കുന്നില്ല. രാവിലെ 9.00 മുതൽ വൈകുന്നരേം 5.00 മണി വരെയാണ് പ്രവേശനം.

കുംഭാവുരുട്ടി വെള്ളച്ചാട്ടം

കൊല്ലം ജില്ലയിലെ തന്നെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ചുറ്റും പാറക്കെട്ടുകൾ നിറഞ്ഞു നിൽക്കുന്ന വെള്ളച്ചാട്ടം മഴക്കാലത്ത് തീർത്തും സുരക്ഷിതമായ ഇടമല്ല. അൻപതടി ഉയരത്തിൽ നിന്നുമാണ് ഇവിടേക്ക് വെള്ളം പതിക്കുന്നത്. പായലുള്ള പാറയില് ചവിട്ടിപ്പോകുമ്പോൾ അതീവ ശ്രദ്ധയോടെ വേണം നടക്കുവാൻ.
ഇവിടെ പ്രധാന വെള്ളച്ചാട്ടത്തിൽ കുളിക്കുവാൻ അനുമതിയില്ലങ്കിലും ജലപാതത്തിനു താഴെ ഇറങ്ങാം.

Thenmala

PC:Haravinth rajan

തെന്മല

കേരളത്തിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ തെന്മലയിലും വിനോദസഞ്ചാരം പുനരാരംഭിച്ചിട്ടുണ്ട്.ഇന്ത്യയിലെ ആദ്യത്തെ എക്കോ ടൂറിസം ആയ തെന്ല വാരാന്ത്യ യാത്രകള്‍ക്കും കുടുംബയാത്രകൾക്കും പറ്റിയ സ്ഥലമാണ്, ലെഷര്‍ സോണ്‍, കള്‍ച്ചറല്‍ സോണ്‍, അഡ്വഞ്ചര്‍ സോണ്‍ എന്നിങ്ങനെ ഇവിടെ മൂന്നു മേഖലകളുണ്ട്. നിങ്ങളുടെ താല്പര്യം നോക്കി ഇവിടെ ചിലവഴിക്കാം. പുനലൂരിൽ നിന്ന് 20 കിലോമീറ്റര്‍ ആണ് ഇവിടേക്കുള്ള ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: monsoon travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+