അങ്ങനെ മഴക്കാലത്തിലേക്ക് കേരളം പ്രവേശിച്ച് കഴിഞ്ഞു. രാവും പകലുമെന്നില്ലാതെ മഴ നിർത്താതെ പെയ്യുന്ന സമയം. എങ്ങനെ മഴ പെയ്താലും നമുക്ക് പുറത്തിറങ്ങാതിരിക്കാനാവില്ലല്ലോ. മഴക്കാലത്ത് വാഹനവുമായി റോഡിലിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്. മഴയുടെ സമയത്താണ് കേരളത്തിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ സംഭവിക്കുന്നത്.
എന്നാൽ, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കാൻ സാധിക്കും. മഴയത്ത് തെന്നിക്കിടക്കുന്ന റോഡിലൂടെ അമിതവേഗത്തിൽ പോകരുതെന്ന് അറിയാമെങ്കിൽ പോലും പലപ്പോഴും അതൊന്നും പലരും ഗൗനിക്കാതിരിക്കുകയും അപകടങ്ങളിൽ ചാടുകയും ചെയ്യും. ഇതാ മഴക്കാലത്ത് വണ്ടിയുമെടുത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മഴയിൽ വണ്ടിയെടുത്തിറങ്ങുമ്പോൾ
മഴക്കാലമാകുമ്പോഴേക്കും വണ്ടി അത്യാവശം സർവീസ് നടത്തി ബ്രേക്കും ക്ലച്ചും നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യം വേണ്ടത്. ടയറുകൾക്ക് തേയ്മാനം സംഭവിച്ചിട്ടില്ലെന്നും നനഞ്ഞ റോഡിലൂടെ ഓടുവാൻ കഴിയുമെന്നും ഉറപ്പുവരുത്തണം. തേഞ്ഞ്തീരാറായ ടയറുകൾ മാറ്റി പുതിയതിടുന്നതിൽ താമസം വരുത്താതിരിക്കുക. ഇത് കൂടാതെ ആവശ്യത്തിനുള്ള മർദ്ദം ടയറുകൾക്കുണ്ടെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം,.
വണ്ടിയുടെ ഗ്ലാസ്, മിറർ, ഹെഡ് ലൈറ്റ് , വൈപ്പർ ബ്ലേഡുകൾ. തുടങ്ങിയവയെല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും മഴയത്തിറങ്ങുന്നതിനു മുൻപായി നോക്കി ഉറപ്പാക്കണം. യാത്രയ്ക്കു മുൻപ് ബ്രേക്ക് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലെ.
ഇല്ല, പോകാൻ റെഡിയായിട്ടില്ല.. സ്ഥിരം റൂട്ടിലൂടൊണ് യാത്രയെങ്കിൽ വഴി അറിയുന്നതുകൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചാൽ മതിയാവും. എന്നാൽ പുതിയൊരു റൂട്ടിലൂടെയോ, നീണ്ട യാത്രയോ ഒക്കെയാണെങ്കിൽ എങ്ങനെയുള്ള വഴിയാണെന്നും വലിയൊരു മഴ പെയ്താൽ വെള്ളത്തിലാകുമോ, തിരക്ക് കൂടുമോ, സുരക്ഷിതമാണോ തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി നോക്കിവയ്ക്കാം.
ഇനി റോഡിലിറങ്ങാം... തിരക്കില്ലാതെ, സമാധാനത്തിൽ, അമിത വേഗതയില്ലാതെ വേണം യാത്ര ചെയ്യുവാൻ. മഴ പെയ്യുന്നതിനു മുന്നേ ലക്ഷ്യസ്ഥാനത്തെത്തുവാൻ വേണ്ടി മഴക്കാറ് കാണുമ്പോൾ തന്നെ വണ്ടി പറപ്പിക്കുന്നവരുണ്ട്. മഴയത്ത് വണ്ടിയൊതുക്കി മാറിനിന്ന് മഴ കഴിഞ്ഞ് പോകുന്നതായിരിക്കും കുറച്ചുകൂടി സുരക്ഷിതം. ഇനി മഴയ്തത് വണ്ടിയോടിക്കുകയാണെങ്കിൽ തന്നെ സ്പീഡ് കുറയ്ക്കാം. ഇത് റോഡും ടയറും തമ്മിലുള്ള ഘർഷണബലം കൂട്ടുവാനും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനും സഹായിക്കും.
വണ്ടി തിരിക്കുന്നതിനു മുൻപ്
എളുപ്പത്തിലെത്തുവാൻ ഗൂഗിൾ പറയുന്ന പല വഴികളും നമ്മൾ പരീക്ഷിക്കാറുണ്ട്. ഈ മഴക്കാലത്ത് അതിനൊരു റെസ്റ്റ് കൊടുക്കാം. ഒട്ടും പരിചിതല്ലാത്ത വഴികളിലൂടെ പോകാതിരിക്കാം. മഴ പെയ്ത് ചെളികയറുന്ന റോഡോ നിറയെ കുഴികളുള്ളതോ ഒക്കെയാണെങ്കിൽ സമയനഷ്ടവും ധനനഷ്ടവുമെല്ലാം സഹിക്കേണ്ടി വരും. പ്രധാന പാതയിലൂടെ മാത്രം സഞ്ചരിക്കാൻ ശ്രമിക്കാം.
വെള്ളക്കെട്ടിലൂടെ പോകുമ്പോൾ
മഴക്കാലത്ത് റോഡിലെ വെള്ളക്കെട്ട് പുതിയ കാര്യമല്ല. എന്നാൽ അതിലൂടെ പോകാനമെന്നു കരുതിയാൽ എല്ലായ്പ്പോഴു നിങ്ങളുടെ കാൽക്കുലേഷൻ ശരിയായിരിക്കണമെന്നുമില്ല. ചെന്നുകയറുന്നത് വലിയ കുഴിയിലേക്കുമായിരിക്കാം.
പെട്ടന്നു ബ്രേക്കിട്ടിൽ
മഴക്കാലത്ത് റോഡ് പൊതുവേ തെന്നിക്കിടക്കുന്നിടത്ത് പെട്ടന്നു ബ്രേക്ക് കൂടി ഇട്ടാൽ പണി കിട്ടുവാൻ സാധ്യതയുണ്ട്. അത് ചെലപ്പോൾ വണ്ടി സ്കിഡ് ആകുന്നതിനു കാരണമായേക്കാം. പിന്നെ, ഫോഗ് ലാംപുകൾ ഉപയോഗിക്കുക, ലോ ബീം ഉപയോഗിക്കുക, മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക, തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും എല്ലാ മുൻകരുതലുകളും എടുക്കുകക. ഹെൽമറ്റ് ധരിക്കുവാനും അതിന്റെ സ്ട്രാപ്പുകൾ മുറുക്കി ഇടുവാനും മറക്കരുത്. വണ്ടിയുടെ സര്‍വീസുകൾ കൃത്യമായി ചെയ്യുക. മഴയത്ത് പോകുമ്പോൾ അമിത വേഗത കുറയ്ക്കുക. വലിയ മഴയാണെങ്കില്‍ കുറയുന്നതു വരെ കാത്തിരുന്ന ശേഷം യാത്ര തുടരാം. മഴക്കോട്ട് മറക്കാതെ കയ്യില്‍ കരുതാം.
ഭക്ഷണം കൂടി കരുതാം
നീണ്ടയാത്രയാണ് പോകുന്നതെങ്കിൽ അത്യാവശ്യം വിശപ്പടക്കാനുള്ളത് കരുതണം. അപ്രതീക്ഷിതമായി മഴ പെയ്ത് കടകളടയ്ക്കുകയോ മറ്റോ ചെയ്താൽ ഈ കൊണ്ടുപോകുന്ന ഭക്ഷണം സഹായിക്കും. കേടാകാത്ത ഭക്ഷണവും വെള്ളവും കരുതാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













