Search
  • Follow NativePlanet
Share
» »എസി, ജനറൽ കോച്ചുകള്‍ കൂട്ടി; ബെംഗളൂരു, മംഗലാപുരം ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനെളുപ്പം, കൂടുതൽ പേർക്ക് അവസരം

എസി, ജനറൽ കോച്ചുകള്‍ കൂട്ടി; ബെംഗളൂരു, മംഗലാപുരം ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനെളുപ്പം, കൂടുതൽ പേർക്ക് അവസരം

ഏതു റൂട്ടിലാണെങ്കിലും ട്രെയിൻ യാത്രകളിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്ന് ടിക്കറ്റ് കിട്ടാനുള്ള പാടാണ്. അവധിക്കാലം, വാരാന്ത്യം, ഉത്സവ സീസൺ തുടങ്ങിയ സമയങ്ങളിൽ പ്രധാന റൂട്ടുകളിൽ ബുക്കിങ് തുടങ്ങുന്ന സമയത്തു തന്നെ ടിക്കറ്റെടുത്തില്ലെങ്കില് പിന്നെ കംഫോംഡ് ടിക്കറ്റ് കിട്ടുന്ന കാര്യം ആലോചിക്കുക പോലും വേണ്ട, പലപ്പോഴും കോച്ചുകളുടെ പ്രത്യേകിച്ച് ജനറൽ ക്ലാസുകളുടെ എണ്ണം കൂട്ടണമെന്ന് യാത്രക്കാർ} ആവശ്യപ്പെടാറുണ്ടെങ്കിലും നടന്നിരുന്നില്ല.

ഇപ്പോഴിതാ, രാജ്യത്തെ വിവിധ ട്രെയിനുകളിലെ കോച്ചുകളിൽ എണ്ണത്തിൽ വർധനവ് വരുത്തിയിരിക്കുകയാണ് റെയിൽവേ. കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾക്കും കോച്ച് വർധിപ്പിക്കുന്ന വിവരം നേരത്തെ റെയിൽവേ അറിയിച്ചിരുന്നു. മലയാളികളായ യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് പ്രയോജനം നല്കുന്ന വിധത്തിൽ ട്രെയിനുകളിൽ കോച്ചുകൾ വർധിപ്പിക്കുന്നത് സൗത്ത് വെസ്റ്റേൺ റെയിൽവേയാണ്.

ട്രെയിൻ നമ്പർ 12027/ 12028 കെ എസ് ആർ ബെംഗളൂരു- ഡോ എംജിആർ സെൻട്രൽ- കെ എസ് ആർ ബെംഗളൂരു- ശതാബ്ദി എക്സ്പ്രസ്, ട്രെയിൻ നമ്പർ 16575/16576 യശ്വന്ത്പൂർ- മംഗളൂരു ജംങ്ഷൻ- യശ്വന്ത്പൂർ എക്സ്പ്രസ്, ട്രെയിൻ നമ്പർ 16539/16540 യശ്വന്ത്പൂർ- മംഗളൂരു ജംങ്ഷൻ- യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളുടെ കോച്ചുകളിലാണ് മാറ്റങ്ങൾ വരുന്നത്. എസി കോച്ച്, ജനറൽ എന്നിവയുടെ എണ്ണിൽ വർധനവാണുള്ളത്.

ട്രെയിൻ നമ്പർ 12027/ 12028 കെ എസ് ആർ ബെംഗളൂരു- ഡോ എംജിആർ സെൻട്രൽ- കെ എസ് ആർ ബെംഗളൂരു- ശതാബ്ദി എക്സ്പ്രസിൽ നിലവിൽ 12 എസി ചെയർ കാർ, 2 എസി എക്സിക്യൂട്ടീവ് ചെയർ കാർ കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ, 1 സെക്കൻഡ് ക്ലാസ് കോച്ച് എന്നിവയാണുള്ളത്, ആകെ 16 കോച്ച്.

ഇത് 13 എസി ചെയർ കാർ കോച്ച്. 2 എസി എക്സിക്യൂട്ടീവ് ചെയർ കാർ, 1 ലഗേജ് കം ബ്രേക്ക് വാൻ, 1 സെക്കൻഡ് ക്ലാസ് കോച്ച് എന്നിങ്ങനെ 17 കോച്ചുകളിലേക്ക് മാറും. ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിലും ചെന്നെ സെന്‍ട്രലിൽ നിന്ന പുറപ്പെടുന്ന ട്രെയിനിന് ഡിസംബർ 15 മുതൽ മാറ്റങ്ങൾ വരും.

16575/16576 യശ്വന്ത്പൂർ- മംഗളൂരു ജംങ്ഷൻ- യശ്വന്ത്പൂർ എക്സ്പ്രസിൽ നിലവിൽ 1 എസി ചെയർ കാർ കോച്ച്, 7 ചെയർ കാർ കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, , 1 ലഗേജ് കം ബ്രേക്ക് വാൻ, 1 സെക്കൻഡ് ക്ലാസ് കോച്ച്, 2 എസി വിസ്റ്റാഡോം ചെയർ കാർ കോച്ച് എന്നിങ്ങനെ 14 കോച്ചുകളാണുള്ളത്.

ഇത് 1 എസി ചെയർ കാർ കോച്ച്, 3 ചെയർ കാർ കോച്ച്. 4 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്, 1 എസി ത്രി ടയർ എക്കോണമി കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ, 1 സെക്കൻഡ് ക്ലാസ് കോച്ച്, 2 എസി വിസ്റ്റാഡോം ചെയർ കാർ കോച്ച് എന്നിങ്ങനെ 14 കോച്ചുകളിലേക്ക് മാറും. യശ്വന്തപൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ ഡിസംബർ 30 മുതലും മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 31 ഡിസംബർ മുതലും മാറ്റങ്ങൾ വരും.

16539/16540 യശ്വന്ത്പൂർ- മംഗളൂരു ജംങ്ഷൻ- യശ്വന്ത്പൂർ എക്സ്പ്രസിൽ നിലവിൽ 1 എസി ചെയർ കാർ കോച്ച്, 7 ചെയർ കാർ കോച്ച്, 2 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, , 1 ലഗേജ് കം ബ്രേക്ക് വാൻ, 1 സെക്കൻഡ് ക്ലാസ് കോച്ച്, 2 എസി വിസ്റ്റാഡോം ചെയർ കാർ കോച്ച് എന്നിങ്ങനെ 14 കോച്ചുകളാണുള്ളത്.

ഇത് ഇത് 1 എസി ചെയർ കാർ കോച്ച്, 3 ചെയർ കാർ കോച്ച്. 4 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്, 1 എസി ത്രി ടയർ എക്കോണമി കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ, 1 സെക്കൻഡ് ക്ലാസ് കോച്ച്, 2 എസി വിസ്റ്റാഡോം ചെയർ കാർ കോച്ച് എന്നിങ്ങനെ 14 കോച്ചുകളിലേക്ക് മാറും. യശ്വന്തപൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 2025 ഫെബ്രുവരി 1 മുതലും മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിൽ 2025 ഫെബ്രുവരി 1മുതലും മാറ്റങ്ങൾ വരും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train indian railway bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+