യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ നല്കുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾക്കൊരുങ്ങി വിമാനത്താവളങ്ങൾ.
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് ടെർമിനലുകളിൽ മാറ്റം വരുന്നത്. ചില കമ്പനികളുടെ ആഭ്യന്തര- അന്താരാഷ്ട്ര സർവ്വീസുകൾക്കാണ് ടെർമിനൽ മാറ്റം ഉണ്ടായിരിക്കുന്നത്. വിശദ വിവരങ്ങളിലേക്ക്...
മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നാണ് മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം. തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഇത് ലോകറാംഗിങ്ങിൽ 15-ാം സ്ഥാനത്താണുള്ളത്. അത്യാധുനിക സൗകര്യങ്ങളാണ് അഞ്ച് ടെർമിനലുകളുള്ള മുംബൈ വിമാനത്താവളം സന്ദർശകർക്കു നല്കുന്നത്.
ടെർമിനലുകൾക്ക് മാറ്റം
ബജറ്റ് കാരിയറായ സ്പൈസ് ജെറ്റിന്‍റെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര സർവ്വീസുകളും ഒക്ടോബർ ഒന്നു മുതൽ ഛത്രപതി ശിവജി വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിലേക്ക് പൂർണ്ണമായും മാറ്റും.
ഇൻഡിഗോ, ഗോ എയർ എന്നിവയുടെ ആഭ്യന്തര സർവ്വീസുകൾ പൂർണ്ണമായും ടെർമിനൽ ഒന്നിലേക്കും അന്താരാഷ്ട്ര സർവ്വീസുകൾ ടെർമിനൽ രണ്ടിലേക്കും മാറ്റും.
ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
ഈ രണ്ട് എയർലൈനുകൾ ഇനി ടെർമിനൽ 3 ൽ നിന്നും
ടെർമിനൽ രണ്ടിൽ തുടങ്ങുന്ന നിർമ്മാണ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ ഒരു വർഷം 18 മില്യൺ ആളുകളെ ഉൾക്കൊള്ളാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇത് 15 മില്യണാണ്.



Click it and Unblock the Notifications














