ക്രിസ്മസ് ഇങ്ങ് അടുത്തെത്താറായി. ഇനി ഒരു മാസത്തിന്‍റെ അകലം മാത്രമേയുള്ളൂ. തൊട്ടുപിന്നാലെ പുതുവർഷവുമെത്തും. നാട്ടിൽ നിന്നുമാറി ജീവിക്കുന്നവർ നാട്ടിലേക്ക് വരുന്ന സമയങ്ങളിലൊന്നും കൂടിയാണിത്. അതുകൊണ്ടു തന്നെ മുൻകൂട്ടി പ്ലാൻ ചെയ്തില്ലെങ്കിൽ നാട്ടിലെത്താൻ സാധിച്ചേക്കില്ല. ഈ സമയത്തെ പ്രത്യേക തിരക്ക് പരിഗണിച്ച് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകള് ഏർപ്പെടുത്താറുണ്ട്.
ഇപ്പോഴിതാ, സെൻട്രൽ റെയിൽവേ ക്രിസ്മസ് പുതുവര്‍ഷ സമയത്തെ യാത്രാ തിരക്ക് പരിഗണിച്ച് സ്പെഷ്യൽ ഫെയർ പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ്. മുംബൈ ലോകമാന്യ തിലക് ടെർമിനസിനും മംഗളൂരു ജംങ്ഷനുമിടയിലാണ് പ്രത്യേക സർവീസ്. ഇതാ ഈ സ്പെഷ്യൽ ട്രെയിൻ സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.

മുംബൈ-മംഗലാപുരം-മുംബൈ സ്പെഷ്യൽ ട്രെയിൻ- 01155/01156
ലോകമാന്യ തിലക് ടെർമിനസ്- മംഗളുരു സെൻട്രൽ റൂട്ടിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനാണിത്. ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് മംഗലാപുരത്തേയ്ക്ക് ഡിസംബർ 26, ജനുവരി 2 തിയതികളിലാണ് പ്രത്യേക സർവീസ്. തിരികെ മംഗലാപുരത്തു നിന്നു ഡിസംബർ 27, 2024 ജനുവരി 3 എന്നീ തിയതികളിൽ സർവീസ് നടത്തും.
ഒരു ഫസ്റ്റ് എസി കോച്ച്, മൂന്ന് എസി ടൂ ടയർ കോച്ച്, 15 എസി ത്രീ ടയർ കോച്ച്, ഒരു പാൻട്രി കാർ, 2 ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകൾ.
ലോകമാന്യ തിലക് ടെർമിനസ്-മംഗളുരു ജംങ്ഷൻ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 01155
ഡിസംബർ 26, ജനുവരി 2 എന്നീ വ്യാഴാഴ്ചകളിൽ ലോകമാന്യ തിലകിൽ നിന്നും വൈകിട്ട് 10.15ന് പുറപ്പെടുന്ന ട്രെയിൻപിറ്റേന്ന് വൈകിട്ട് 5.15ന് മംഗലാപുരത്ത് എത്തും.
ലോകമാന്യ തിലക് ടെർമിനസ്- 10.15 pm
താനെ- 10.35 pm
പൻവേൽ -11.35 pm
രോഹ-1.05 am
ഖേഡ്-2.08 am
ചിപ്ലൂൺ-2.52 am
സംഗമേശ്വർ റോഡ്-3.20 am
രത്നഗിരി-3.50 am
വൈഭവ്വാഡി റോഡ്-5.15 am
കങ്കാവലി-5.38
സിന്ധുദുർഗ്-5.52 am
കുടൽ-6.04 am
സാവന്ത്‌വാദി റോഡ്-6.26 am
തിവിം-7.00 am
കർമാലി-7.22 am
മഡ്ഗാവ് ജംങ്ഷൻ-8.35 am
കാനകൊന-9.08 am
കാർവാർ-9.36 am
കുംത-10.32 am
മുർദേശ്വർ- 11.10 am
ഭട്കൽ-11.26 am
കുന്ദാപുര-1.00 pm
ഉഡുപ്പി - 1.38 pm
സൂറത്ത്കൽ- 3.00 pm
മംഗളുരു ജംങ്ഷൻ- 5.15 pm.
മംഗളുരു ജംങ്ഷൻ- ലോകമാന്യ തിലക് ടെർമിനസ്- എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ 01156
തിരികെ മംഗലാപുരത്തു നിന്നും ഡിസംബർ 27, ജനുവരി 4 എന്നീ ബുധനാഴ്ചകളിൽ വൈകിട്ട് 6.45ന് പുറപ്പെടുന്ന ട്രെയിൻ ലോകമാന്യ തിലക് ടെർമിനസിൽ പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2.25ന് എത്തിച്ചേരും.
മംഗളുരു ജംങ്ഷൻ- 6.45 pm
സൂറത്ത്കൽ- 7.38 pm
ഉഡുപ്പി-8.12 pm
കുന്ദാപുര-9.0 pm
ഭത്കൽ-9.42 pm
മുരുഡേശ്വർ-9.58 pm
കുംതാ-10.28 pm
കർവാർ-11.20 pm
കനകൊന-11.40 pm
മഡ്ഗാവോൺ-12.20 am
കർമാലി-1.00 am
തിവിം-1.22 am
സാവന്ത്വാഡി റോഡ്-1.50 am
കുടല്-2.22 am
സിന്ധുദുർഗ്-2.34 am
കനകാവലി-2.50 am
വൈഭവ് വാഡി റോഡ്-3.13 am
രത്നഗിരി-5.50 am
സംഗമേശ്വർ റോഡ്-6.50 am
ചിപ്ലുൻ-7.40 am
ഖേഡ്-8.10 am
റോഹാ-11.55 am
പൻവേൽ-1.05 pm
താനെ-1.37 pm
ലോകമാന്യതിലക് ടെർമിനസ്- 2.45 pm
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













