മധ്യവേനലവധിയുടെ അവസാന നാളുകളിലേക്ക് എത്തിയിരിക്കുകയാണ്. യാത്ര ചെയ്യുവാനും ആഘോഷിക്കുവാനും എല്ലാം ഇനിയുള്ളത് മേയ് മാസം മാത്രമാണ്. കുട്ടികളും മുതിർന്നവരുമെല്ലാം യാത്രാ പ്ലാനുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ടായിരിക്കും. എന്നിരുന്നാലും പലയിടങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലുകൾ കൂടി ഈ സമയത്തെ യാത്രകളിൽ കണ്ടിരിക്കണം. ഒരുപക്ഷേ, ഇതറിയാതെ പോയാൽ നിങ്ങളുടെ യാത്രാ പ്ലാനുകൾ താളം തെറ്റുവാനും സാധ്യതയുണ്ട്.
ഊട്ടി ഫ്ലവർ ഷോ, മൂന്നാർ ഫെസ്റ്റിവൽ, മൗണ്ട് അബു സമ്മർ ഫെസ്റ്റിവൽ തുടങ്ങിയവയാണ് സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം മേയ് മാസത്തിന്‍റെ പ്രത്യേകതകൾ. ഊട്ടിയും മൂന്നാറും മേയ് മാസത്തിൽ പൊതുവേ തിരക്കനുഭവപ്പെടുന്ന ഇടങ്ങളായതിനാല്‍ നിങ്ങളുടെ യാത്രയും അതിനനുസരിച്ച് ക്രമീകരിക്കണം. മേയ് മാസത്തിലെ പ്രധാന ട്രാവൽ ഫെസ്റ്റിവലുകൾ ഏതൊക്കെയാണെന്നു നോക്കാം..

PC:Štefan Štefančík/ Unsplash
മൂന്നാർ പുഷ്പമേള
മൂന്നാറിലെ ഏറ്റവും ജനപ്രിയ പരിപാടികളിലൊന്നാണ് മൂന്നാർ പുഷ്പമേള. പതിനായിരക്കണക്കിന് ആളുകൾ ഓരോ വർഷവും സന്ദര്‍ശിക്കുന്ന മൂന്നാർ ഫ്ലവർ ഷോ ഈ വർഷം മേയ് 1 മുതൽ പത്ത് വരെ നടക്കും. ദേവികുളം റോഡിലെ മൂന്നാർ ബോട്ടാണിക്കൽ ഗാർഡനിലാണ് ഫ്ലവർ ഷോ സംഘടിപ്പിക്കുന്നത്. ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന പുഷ്പമേളയിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധിയിനം പുഷ്പങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
മെലസ്റ്റോമ, ഇംപേഷ്യൻസ്, മഗ്നോളിയ ഗ്രാൻ്റി ഫ്ലോറ, മഗ്നോളിയ ലില്ലി ഫ്ലോറ,ടുലിപ്സ് പൂക്കള്‍, ഒലിവ്, മാക്നോലിയ, റോസുകൾ, ചൈനീസ് ബോൾസ്, സൈക്കിസ് ന്യൂഡ, ഫൈലാന്‍ഡസ്, കമീലിയ തുടങ്ങി ഒരുപാട് വൈവിധ്യങ്ങൾ ഇതിലുണ്ട്.
എല്ലാ ദിവസവും രാവിലെ9.00 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. കുട്ടികൾക്ക് 30 രൂപയും മുതിര്‍ന്നവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.

മൂന്നാർ മേള
പുഷ്മ മേള കൂടാതെ മറ്റൊരു മേളയ്ക്കും മൂന്നാർ ഒരുങ്ങുന്നുണ്ട്. മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാർ ഫെസ്റ്റിവൽ എന്ന മൂന്നാർ മേള മേയ് 12 മുതൽ 21 വരെയാണ് നടക്കുന്നത്. 12ന് വൈകുന്നേരം മൂന്നു മണിക്ക് മന്ത്രി മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം കലാ-സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും,
പഴയ മൂന്നാർ കെഡിഎച്ച്പി സ്പോട്സ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മേളയിൽ
കുട്ടികൾക്ക് 30 രൂപയും മുതിര്‍ന്നവർക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്.
ഊട്ടി പുഷ്പമേള
ഊട്ടിയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് മേയ് മാസത്തിൽ നടക്കുന്ന ഊട്ടി ഫ്ലവര്‍ ഷോ. കഴിഞ്ഞ 124 വർഷമായി നടക്കുന്ന ഫ്ലവർ ഷോ ഈ വർഷം 125-ാം എഡിഷനിലെത്തി നില്‍ക്കുകയാണ്. ഊട്ടി പുഷ്പമേള എന്നാണ് അറിയപ്പെടുന്നതെങ്കിലും റോസ് മേള, പച്ചക്കറി മേള, പഴങ്ങളുടെ മേള, തുടങ്ങിയവയെല്ലാം ഇതിന്‍റെ ഭാഗമാണ്. കോത്തഗിരി പച്ചക്കറി മേളയോടെയാണ് ഇതിനു തുടക്കം കുറിക്കുന്നത്. ഇത്തവണ ഫ്ലവർ ഷോയ്ക്ക് മുപ്പതിനായിരത്തോളം പൂച്ചട്ടികളാണ് ഒരുങ്ങുന്നത്.

മേയ് 6-7 കോത്തഗിരി പച്ചക്കറി മേള
മേയ് 12- 14 ഗൂഡല്ലൂർ സുഗന്ധവ്യജ്ഞന മേള
മെയ് 13- ഊട്ടി റോസ് മേള
മെയ് 19-23 ഊട്ടി പുഷ്പ മേള
മെയ് 27-28 കൂനൂർ പഴമേള എന്നിങ്ങനെയാണ് ഊട്ടി ഫ്ലവർ ഷോയുടെ പ്രധാന തിയതികൾ.

രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനായ മൗണ്ട് അബുവിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് സമ്മർ ഫെസ്റ്റിവൽ. രാജസ്ഥാന്‍റെ ചരിത്രവും സംസ്കാരവും പാരമ്പര്യങ്ങളും ഗോത്രജീവിതവും കാണിച്ചുതരുന്ന സമ്മർ ഫെസ്റ്റിവൽ പൊതുവേ ബുദ്ധപൂർണ്ണിമയോട് അടുപ്പിച്ചാണ് സംഘടിപ്പിക്കുന്നത്. ഈ വർഷം മേയ് 12-14 തിയതികളാണ് മൗണ്ട് അബു സമ്മർ ഫെസ്റ്റിവൽ നടക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













