ഇന്നും അവർ കാത്തിരിക്കുകയാണ്. കഴിഞ്ഞ 26 വർഷം നീണ്ട കാത്തിരിപ്പിന്‌റെ ക്ഷീണം കണ്ണുകളിൽ അറിയാമെങ്കിലും അവർ ഇന്നും ആ കാത്തിരിപ്പു തുടരുകയാണ്. ഒരിക്കൽ തങ്ങളുടെ നാടും വീടും ഒക്കെ വിട്ട് ഓടിപ്പോയ സഹോദരങ്ങൾ ഒരിക്കലെങ്കിലും ഇവിടെ തിരിച്ചെത്തുമെനന് പ്രതീക്ഷയിൽ. കാത്തിരിപ്പിന്റെയും വേദനയുടെയും ഒക്കെ കഥകൾ ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം ഏറെ വ്യത്യസ്തമാണ് മുസാഫർ നഗറിൽ നിന്നുള്ള ഈ കഥ. കലാപ ഭീതിയിൽ ഹിന്ദു സഹോദരങ്ങള്‍ ഉപേക്ഷിച്ചു പോയ ക്ഷേത്രം കഴിഞ്ഞ 26 വർഷമായി സംരക്ഷിക്കുന്ന ഇവിടുത്തെ മുസ്ലീം സഹോദരങ്ങളുടെ കഥ ജാതിയുടെയും മതത്തിന്റെയും പേരിൽ വേലിക്കെട്ടുകൾ തീർക്കുന്നവർക്കുള്ള മറുപടി കൂടിയാണ്...
26 വർഷം മുന്‍പ്
ഉപേക്ഷിക്കപ്പെട്ട ക്ഷേത്രം
1970 കളിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം തങ്ങളുടെ അയൽക്കാര്‍ എത്ര ഭക്തിയോടെയാണ് കണ്ടിരുന്നത് എന്നു മനസ്സിലാക്കിയ ഇവിടുത്തെ മുസ്ലീം സഹോദരങ്ങൾ ചെയ്ത പ്രവർത്തിയുടെ അടയാളം ഇന്ന് ആ ക്ഷേത്രത്തിലെത്തിയാൽ കാണാം.....
കഴിഞ്ഞ 26 വർഷമായി
തിരിച്ചെത്തുമെന്ന ഒറ്റ വാക്ക്



Click it and Unblock the Notifications













