Search
  • Follow NativePlanet
Share
» »മൈസൂരു ദസറ മാത്രമല്ല,നാട് മുഴുവൻ കണ്ടുവരാം, ടൂർ പാക്കേജുകളുമായി കർണ്ണാടക ടൂറിസം, 510 രൂപയിൽ തുടങ്ങുന്ന യാത്ര

മൈസൂരു ദസറ മാത്രമല്ല,നാട് മുഴുവൻ കണ്ടുവരാം, ടൂർ പാക്കേജുകളുമായി കർണ്ണാടക ടൂറിസം, 510 രൂപയിൽ തുടങ്ങുന്ന യാത്ര

ദസറ ആഘോഷങ്ങൾക്ക് മൈസൂർ ഒരുങ്ങിക്കഴിഞ്ഞു. ഓരോ വർഷവും ഒന്നിനൊന്ന് മികച്ച രീതിയിലാണ് നാടും നഗരവും മൈസൂർ ദസറയെ കൊണ്ടാടുന്നത്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ദസറ ആഘോഷങ്ങൾ ഒക്ടോബർ 3 മുതൽ 12 വരെയാണ്. കർണ്ണാടക മാത്രമല്ല, മലയാളികളും തമിഴ്നാട്ടുകാരും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശികളുമെല്ലാം ദസറക്കാലത്ത് മൈസൂരിൽ വരുന്നു.

മൈസൂർ ദസറ മാത്രം കണ്ടുമടങ്ങാതെ, കർണ്ണാടകയുടെ പ്രധാന സ്ഥലങ്ങളെല്ലാം കാണാൻ കഴിയുന്ന വിധത്തിൽ സഞ്ചാരികൾക്കായി പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കർണ്ണാടക സ്റ്റേറ്റ് ടൂറിസം ഡെവപ്മെന്‍റ് കോർപ്പറേഷൻ. മൈസൂരിൽ ദസറ കാണാൻ വന്ന് അന്ന് തന്നെ മടങ്ങായ പ്രദേശത്തെ പ്രധാന ഇടങ്ങൾ കൂടി എക്സ്പ്ലോർ ചെയ്തു വരാൻ സാധിക്കുന്ന പാക്കേജുകളാണ് കെഎസ്ടിഡിസി ഒരുക്കിയിക്കുന്നത്.

Mysore Dasara 2024 KSTDC Tour Packges To Explore Karnataka

മൈസൂരിനടുത്ത് ഒറ്റദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന പാക്കേജ് മുതൽ അഞ്ച് ദിവസം കൊണ്ട് കർണ്ണാടകയുടെ പ്രധാന കാഴ്ചകളെല്ലാം കണ്ടു വരാൻ കഴിയുന്ന നീണ്ടപാക്കേജുകളും ഉണ്ട്. നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതങ്ങൾ, ഊട്ടി, ദൊഡ്ഡബേട്ട, ജോഗ് വെള്ളച്ചാട്ടങ്ങൾ , സോമനാഥ്പുർ, ശിവനസമുദ്ര, തലക്കാട്, മുതുകുത്തോർ,ദുബാരെ, അബി വെള്ളച്ചാട്ടം, രാജീ സീറ്റ്, നിസർഗധാമ, സുവർണക്ഷേത്രം തുടങ്ങി പല സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജാണിത്.

കെഎസ്ടിഡിസി മൈസൂർ ദസറ ടൂർ പാക്കേജുകൾ

ദസറ കാണാനെത്തുന്നവർക്ക് വലിയ ചെലവില്ലാതെ സമീപത്തെ ആകർഷണങ്ങൾ കൂടി കണ്ടുവരാൻ സാധിക്കുന്ന ഏകദിന പാക്കേജുകളാണ് കൂടുതലും. ഇത് 510 രൂപാ മുതലാണ് ആരംഭിക്കുന്നത്. മൈസൂർ നഗരം കറങ്ങിയുള്ള സൈറ്റ് സീയിങ്, മടിക്കേരി, സുവർണ്ണ ക്ഷേത്ര ദുബാരെ ആനക്യാമ്പ് തുടങ്ങിയവയുള്ള ബൈലക്കുപ്പ പാക്കേജ്, ശ്രാവണബെലഗോള, ബേലൂർ, ഹലെബിഡ് പാക്കേജ് അവയിൽ ചിലതാണ്.

മൈസൂരു സൈറ്റ് സീയിങ്
ജഗമോഹൻ പാലസ് ആർട്ട്ഗാലറി, മൈസൂരു മൃഗശാല, ചാമുണ്ഡി ഹിൽസ്, മൈസൂരു പാലസ്, സെന്‍റ് ഫിലോമിനാസ് പള്ളി, ശ്രീരംഗപട്ടണ ഗുംബസ്, ടിപ്പുസുൽത്താൻ സമ്മർപാലസ്, ശ്രീരംഗനാഥസ്വാമി ക്ഷേത്രം, ബൃന്ദാവൻ ഗാർഡൻ എന്നിവിടങ്ങൾ കണ്ടുവരുന്നതിന് 510 രൂപയാണ് പാക്കേജിന്‍റെ നിരക്ക്.

കെ ആർ എസ് അണക്കെട്ട്, വേണുഗോപാലസ്വാമി ക്ഷേത്രം, ചെലുവനാരായണസ്വാമി ക്ഷേത്രം, യോഗ നരസിംഹസ്വാമി ക്ഷേത്രം, ആദിചുഞ്ചനഗിരി എന്നിവിടങ്ങള് കണ്ട് വരുന്ന ഏകദിന യാത്രയുടെ നിരക്ക് ഒരാൾക്ക് 660 രൂപയാണ്.
നഞ്ചൻകോട്, ഹിമവദ് ഗോപാൽസ്വാമി ബേട്ട, ബി ആർ ഹിൽസ് യാത്ര- 728 രൂപ
സോമനാഥ്പുർ, ശിവനസമുദ്ര, തലക്കാട്, മുതുകുത്തോർ അകദിന യാത്ര. ചെലവ് ഒരാൾക്ക് 755 രൂപ

ദുബാരെ, അബി വെള്ളച്ചാട്ടം, രാജാ സീറ്റ്, നിസർഗധാമ, സുവർണക്ഷേത്രം, ബൈലക്കുപ്പെ യാത്രയ്ക്ക് 979 രൂപ,
ശ്രാവണബെലഗോള, ബേലൂർ, ഹലെബിഡ് പാക്കേജിന് 1089 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

ജോഗ് വെള്ളച്ചാട്ടം-ഗോകർണ-ഗോവ

മൈസൂർ ദസറ കെഎസ്ടിഡിസി പാക്കേജിൽ ഏറ്റവും ദൈർഘ്യവും ചെലവ് കൂടുതലുള്ളതുമായ യാത്രയാണ് ജോഗ് വെള്ളച്ചാട്ടം-ഗോകർണ-ഗോവ പാക്കേജ്. ജോഗ് വെള്ളച്ചാട്ടം, മഹാബലേശ്വർ ക്ഷേത്രം, അങ്കോള, മർഗോവ, ഓൾഡ് ഗോവ, വാഗറ്റോർ ബീച്ച്, അഗോണ്ട കോട്ട, കാലൻഗുട്ടെ ബീച്ച്, മാണ്ഡോവി റിവർ ക്രൂസിങ്, ഡോണാപൗല, വിശുദ്ധ ഫ്രാൻസീസ് ദേവാലയം, മംഗേഷി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. അഞ്ച് ദിവസ നീണ്ടു നിൽക്കുന്ന യാത്രയുടെ ചെലവ് ഒരാൾക്ക് 7990 രൂപയാണ്.

തുംഗഭദ്ര അണക്കെട്ട്, ഹംപി, മന്ത്രാലയ പാക്കേജ് - നാലുദിവസം--5365/- രൂപ,
നഞ്ചൻകോട്, ബന്ദിപ്പൂർ-മുതുമലൈ കടുവാസങ്കേതം, ഊട്ടി, ദൊഡ്ഡബേട്ട പാക്കേജ്- രണ്ട് ദിവസം- 3359 രൂപ തുടങ്ങി വേറേയും പാക്കേജുകൾ ഉണ്ട്. ദസറ സീസണിൽ മൈസൂർ സന്ദർശിക്കുമ്പോൾ നിങ്ങളുടെ യാത്രാ പ്ലാനുകൾ കണക്കാകി ഏതെങ്കിലും ഒരു യാത്ര തിരഞ്ഞെടുക്കാം, വലിയ ചെലവില്ല എന്നത് തന്നെയാണ് ഈ യാത്രകളുടെ പ്രധാന ആകർഷണം. മൈസൂരില്‍ തുടങ്ങി മൈസൂരില്‌ തന്നെ തിരികെ എത്തുന്ന വിധത്തിലാണ് പാക്കേജ്.

കെഎസ്ടിഡിസി https://www.kstdc.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഓൺലൈൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കെഎസ്ടിഡിസി സൈറ്റില്‍ 'Tour packages from Mysuru' എന്ന വിഭാഗത്തിനു കീഴിൽ വിവിധ യാത്രകളുടെ വിശദാംശങ്ങൾ നല്കിയിട്ടുണ്ട്. ഫോൺ- 0821 243652

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mysore dasara dasara navaratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+