Search
  • Follow NativePlanet
Share
» »മൈസൂർ പോയി എന്തുചെയ്യണം എന്നാലോചിക്കേണ്ട..കൊട്ടാരം, ചാമുണ്ഡി ഹിൽസ്.. ഒരു പകലിൽ കാണാം പത്തിടങ്ങൾ

മൈസൂർ പോയി എന്തുചെയ്യണം എന്നാലോചിക്കേണ്ട..കൊട്ടാരം, ചാമുണ്ഡി ഹിൽസ്.. ഒരു പകലിൽ കാണാം പത്തിടങ്ങൾ

"മൈസൂർ കൊട്ടാരം കണ്ടു വന്നപ്പോഴേയ്ക്കും ഉച്ചയായി.. പിന്നെ മൈസൂർ മൃഗശാലയും വൈകിട്ട് ചാമുണ്ഡി ഹിൽസും കണ്ട് മടങ്ങി. മറ്റൊരിടവും കാണാൻ കഴിഞ്ഞില്ല..'' ഈ അടുത്ത് മൈസൂർ യാത്ര കഴിഞ്ഞ് വന്ന ഒരു സുഹൃത്ത് പറഞ്ഞതാണിത്. മൈസൂരിൽ എത്തിയാൽ എങ്ങനെ ഏതെല്ലാം സ്ഥലങ്ങൾ കണ്ടുതീർക്കണം എന്നത് പലർക്കും സംശയമുള്ള കാര്യമാണ്. ഇതുപോലെ സംഭവിക്കാതെ മൈസൂരിലെയും ശ്രീരംഗപട്ടണത്തെയും പ്രധാന സ്ഥലങ്ങളും കാഴ്ചകളും ഒന്നുപോലും വിടാതെ ഒരു യാത്ര പ്ലാൻ ചെയ്താലോ?

മൈസൂർ.. ഏറ്റവും കൂടുതൽ മലയാളികൾ എത്തിച്ചേരുന്ന ഇടങ്ങളിലൊന്ന്. പ്രൗഢഗംഭീരമായി, കാലത്തിന്‍റെ ഓട്ടപ്പാച്ചിലിൽ അല്പം പോലും മാറ്റമില്ലാതെ അതിശയിപ്പിക്കുന്ന മൈസൂർ കൊട്ടാരവും അവിടുത്തെ അലങ്കാരങ്ങളും കുറച്ചു മാറിയുള്ള മൃഗശാലയിലെ അത്ഭുത ലോകവും ചാമുണ്ഡി ഹിൽസും ശ്രീരംഗപട്ടണവും ഒക്കെ ചേരുന്നതാണ് മൈസൂരിന്‍റെ ലോകം.

Visit Mysore And Srirangapatna In One Day Budget package

കേരളത്തില മിക്ക ജില്ലകളിൽ നിന്നും മൈസൂരിലേക്ക് നേരിട്ടും അല്ലാതെയും ബസ് സർവീസുകളുണ്ട്. ഒരു ദിവസം പുലർച്ചെ എത്തി വൈകിട്ടു വരെ ഇവിടെ കറങ്ങി കാഴ്ചകൾ കണ്ട് തിരികെ പോകുവാൻ കഴിയുന്ന വിധത്തിലാണ് യാത്രകൾ ക്രമീകരിക്കുന്നതും. സ്കൂൾ ടൂർ മുതൽ കുടുംബ യാത്രകളും ഗ്രൂപ്പ് യാത്രകളിലുമെല്ലാം മൈസൂർ ഒഴിവാക്കാനാവില്ല.

കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ നടത്തുന്ന വൺ ഡേ മൈസൂർ ടൂർ അഥവാ മൈസൂര്‍ സിറ്റി ടൂർ ഇതിനൊരു ഉത്തരമാണ്. ഒറ്റദിവസത്തിൽ ദരിയ ദൗലത്ത്, ഗുംബസ്, ശ്രീ രംഗനാഥ സ്വാമി ക്ഷേത്രം, അംബാ വിലാസ് പാലസ് (മൈസൂർ), സെന്റ് ഫിലോമിനാസ് ചർച്ച് എന്നിങ്ങനെ നിരവധി ഇടങ്ങൾ ഈ യാത്രയിൽ സന്ദർശിക്കാം. അതും പോക്കറ്റ് കാലിയാക്കാതെ..

 mysore-palace

രാവിലെ 8.30ന് ആരംഭിച്ച് ഏറ്റവും പ്രധാനപ്പെട്ട പത്ത് സ്ഥലങ്ങൾ സമയമെടുത്ത് കണ്ട് രാത്രി 8.45 ഓടെ അവസാനിപ്പിക്കുന്ന വിധത്തിലാണ് കെഎസ്ടിഡിസി മൈസൂര്‍ പാക്കേജ് നടത്തുന്നത്. ഡീലക്സ് ബസിലുള്ള യാത്രയ്ക്ക് വെറും 448 രൂപയാണ് ചെലവ് വരികയുള്ളൂ എന്നതാണ് ഈ മൈസൂര്‍ സിറ്റി ടൂറിന്‍റെ ആകർഷണം.

മൈസൂർ സിറ്റി ടൂർ

08.30-ന് മൈസൂർ മയൂര ഹൊയ്‌സാല ഹോട്ടലിൽ നിന്ന് ആരംഭം
08.40 am - 09.40 am ജഗൻമോഹൻ ആർട്ട് ഗാലറി സന്ദർശനം
09.50 am - 11.20 am സുവോളജിക്കൽ ഗാർഡൻ സന്ദർശനം (എല്ലാ ചൊവ്വാഴ്ചയും അവധി)
11.40 am - 12.45 pm മൈസൂരിലെ ചാമുണ്ഡേശ്വരി ക്ഷേത്രം സന്ദർശനം
01.10 pm - 02.00 pm ഹോട്ടലായ മയൂര ഹൊയ്‌സാല ഹോട്ടലിൽ ഉച്ചഭക്ഷണം
02.10 pm - 03.10 pm മൈസൂർ കൊട്ടാരം സന്ദർശനം
03.20 pm - 03.40 pm മൈസൂർ സെന്റ് ഫിലോമിനാസ് പള്ളി സന്ദർശനം
04.10 pm - 04.40 pm ശ്രീരംഗപട്ടണത്തിലെ ഗുംബസ് സന്ദർശനം
04.50 pm - 05.20 pm ടിപ്പു സുൽത്താൻ വേനൽക്കാല കൊട്ടാരം സന്ദർശനം
05.30 pm - 05.50 pm ശ്രീരംഗനാഥ സ്വാമി ക്ഷേത്രം ദർശനം
06.20 pm - 08.20 pm ബൃന്ദാവൻ ഉദ്യാനം സന്ദർശനം
08.30 Pm - 08.45 PM ന് മൈസൂരുവിൽ യാത്ര അവസാനിക്കും.

യാത്രയെക്കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ്ങിനും കർണാടക ടൂറിസം ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റ് സന്ദർശിക്കാം : https://www.kstdc.co/tour-packages/mysuru-sight-seeing/
ഫോൺ: 08212423652

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+