ഇങ്ങ് കന്യാകുമാരി മുതല്‍ അത്ഭുതങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന നാടാണ് തമിഴ്നാട്. മനുഷ്യ സംസ്കൃതിയോടൊപ്പം തന്നെ പഴക്കമുള്ള ക്ഷേത്രങ്ങളും സംസ്കാരങ്ങളും നിര്‍മ്മിതികളുമെല്ലാം ഇവിടെ കാണാം. വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ അത്ഭുതപ്പെത്തുന്ന, ഇവിടുത്തെ കാഴ്ചകള്‍ എത്ര പറഞ്ഞാലും മതിവരില്ല. സാല്‍വദോര്‍ ദാലിയുടെ ചിത്രങ്ങള്‍ പോലെ നിഗൂഡതകള്‍ പൊതിഞ്ഞു നില്‍ക്കുന്ന ഈ ഇടങ്ങള്‍ ഒരു സഞ്ചാരി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. ഒറ്റക്കാഴ്ചയില്‍ അത്ഭുതമൊന്നും തോന്നിയില്ലെങ്കില്‍ പോലും ഉള്ളിലേക്കിറങ്ങിച്ചെന്നാല്‍ കഥയപ്പാടെ മാറുന്ന ഇവിടുത്തെ നിഗൂഢ ഇടങ്ങളെക്കുറിച്ച് വായിക്കാം...
തഞ്ചാവൂര്‍ ക്ഷേത്രത്തിലെ വിദേശ രൂപം
ചരിത്രം പറയുന്നതിങ്ങനെ
കൃഷ്ണന്റെ വെണ്ണപ്പാത്രം
തഞ്ചാവൂര്‍ പാവയ്ക്ക് പിന്നില്‍
രാമസേതു
ശാസ്ത്രം പറയുന്നതിങ്ങനെ
പുരാണകഥകളെ തള്ളി ശാസ്ത്രം പറയുന്നത് ഇത് കടലിനുള്ളിലെ അമിത ജലപ്രവാഹത്തില്‍ പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിതെന്നാണ്. 1804ല്‍ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ രേഖകളില്‍ ഈ പാലം അറിയപ്പെടുന്നത് ആഡംസ് ബ്രിഡ്ജ് എന്നാണ്. പണ്ട് കാലത്ത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പാലമായി ഇതിനെ ഉപയോഗിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
ആഡംസ് ബ്രിഡ്ഡ്
ഹൈന്ദവ വിശ്വാസികള്‍ ഇതിനെ രാമസേതു എന്നു വിളിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ക്കിത് ആഡംസ് ബ്രിഡ്ജാണ്. മിയില്‍ വീണ ആദം ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് വരാന്‍ ഈ പാലം ഉപയോഗിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതിനെ സാധൂകരിക്കാനായി ശ്രീലങ്കയില്‍ ആദംസ് പീക്കും ഉണ്ടത്രെ.
കീഴടി
വളര്‍ച്ച പ്രാപിച്ച നഗരസംസ്കാരം
സ്വന്തമായി അഴുക്കുചാൽ സംവിധാനം വരെ ഉണ്ടായിരുന്ന ഒരു നഗര സംസ്കാരമായിരുന്നു കീഴടി എന്നാണ് ഇവിടെ നടന്ന ഖനന പ്രവർത്തനങ്ങള്‍ പറയുന്നത്. മൂടിയ ഓടകൾ, മൂടാത്ത ഓടകൾ, അഴുക്കുചാൽ സംവിധാനം, ശുദ്ധജലം സംഭരണികളിൽ നിന്നും വാടുകളിലേക്ക് ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് സ്വകാര്യ കൃഷിയിടത്തിൽ സ്ഥിതി ചെയ്യുന്ന കീഴടിയിലെ ഖനനപ്രവർത്തനങ്ങളില്‍ ഒട്ടേറെ കാര്യങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും നിർമ്മിച്ച ആയുധങ്ങൾ മുതൽ അമ്പുകൾ, മുദ്രകൾ. കളിമൺ പാത്രങ്ങൾ തുടങ്ങിയവയടക്കം മൂവായിരത്തോളം സാധനങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
പിരമിഡിലെ നടരാജന്‍
പിരമിഡ് എന്നു കേള്‍ക്കുമ്പോള്‍ ഈജിപ്തിനെയും നടരാജന്‍ എന്നു കേള്‍ക്കുമ്പോള്‍ ശിവനെയും ആണല്ലോ ഓര്‍മ്മ വരിക. ഒരിക്കലും യോജിക്കാതത് ഈ രണ്ടു കാര്യങ്ങള്‍ ചേര്‍ന്നുവന്ന ഒരിടമുണ്ട്. പോണ്ടിച്ചേരിയിലെ ഓറോവിലില്‍ നിന്നും 12 കിലോ മീറ്റര്‍ അകലെയുള്ള പുതുപ്പക്കം ബീച്ചിനു സമീപമാണ് ശ്രീ കര്‍ണേശ്വര്‍ നടരാജ ക്ഷേത്രം എന്ന പിരമിഡ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവനെ നടരാജന്റെ രൂപത്തിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. 2000 ല്‍ പണിത ഒരു ക്ഷേത്രമായിരുന്നു ആദ്യം ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് സുനാമിയില്‍ ഇത് കടലെടുക്കുകയും അതിന്റെ സ്ഥാനത്ത് ഈ പിരമിഡ് ക്ഷേത്രം നിര്‍മ്മിക്കുകയുമായിരുന്നു. ന്ത്യയില്‍ ആദ്യമായി പിരമിഡിന്റെ ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണ് ഇവിടുത്തേത്. യഥാര്‍ഥ പിരമിഡിന്റെ ആനുപാതിക അളവുകളില്‍ തന്നെയാണ് ഇതും നിര്‍മ്മിച്ചിരിക്കുന്നത്. പിരമിഡിന്റെ ഉയരത്തിന്റെ മൂന്നിലൊന്നു ഭാഗത്തായാണ് ശിവന്റെ തൃക്കണ്ണ് ഉള്ളത്. ഈ പിരമിഡിലെ ഏറ്റവും ഊര്‍ജമുള്ള ഭാഗവും ഇതുതന്നെയാണ്.



Click it and Unblock the Notifications












