നമ്മള്‍ കണ്ടിട്ടുള്ള ശിവലിംഗങ്ങളുടെ നിറം കറുപ്പാണ്. എന്നാല്‍ കളര്‍ഫുള്ളായ ഒരു ശിവ ലിംഗത്തേക്കുറിച്ച് പറഞ്ഞാല്‍ നിങ്ങള്‍ അതിശയപ്പെടില്ലേ? അതിലും അതിശയം തോന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ കഥകേട്ടാല്‍. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലായി പ്രതിഷ്ഠിച്ചിരിക്കുന്ന ശിവലിംഗങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഈ ശിവലിംഗം.
ഈ ശിവലിംഗവും അത് പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രവും സന്ദര്‍ശിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ രാജസ്ഥാന്റെ ഉള്‍നാടുകളിലേക്ക് യാത്ര പോകണം.
മൂന്ന് നേരം മൂന്ന് നിറം
രാജസ്ഥാനിലെ ധോള്‍പൂരിലെ അചലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവലിംഗമാണ് നിറം മാറി ആളുകളെ അത്ഭുതപ്പെടുത്തുന്നത്. പ്രഭാത്തതില്‍ ചുവന്ന നിറത്തില്‍ കാണുന്ന ശിവലിംഗം ഉച്ചയ്ക്ക് കുങ്കുമ നിറത്തിലേക്ക് മാറുന്നു. വൈകുന്നേരം ആകുമ്പോള്‍ ഗോതമ്പ് വര്‍ണ്ണത്തിലാണ് ഈ ശിവലിംഗം കാണാന്‍ കഴിയുക.

Photo Courtesy: Jean-Pierre Dalbéra
വിശദീകരണം
സൂര്യകിരണങ്ങളുടെ മാറ്റമാണ് ഈ നിറഭേദത്തിന് കാരണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കും ശാസ്ത്രീയമായ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. നിരവധി ആളുകള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ ക്ഷേത്രത്തില്‍ തങ്ങി ലിംഗത്തിന്റെ നിറഭേദം കാണാറുണ്ട്.
നന്ദിയുടെ കഥ
ഈ ക്ഷേത്രത്തില്‍ സ്ഥിതി ചെയ്യുന്ന, 2500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന നന്ദി വിഗ്രഹമാണ് ഈ ക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം. പഞ്ചലോഹത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ നന്ദി പ്രതിമയുമായി ബന്ധപ്പെട്ട് ഒരു കഥ പ്രചരിക്കുന്നുണ്ട്. മുഗളന്മാര്‍ ഒരിക്കല്‍ ഈ ക്ഷേത്രം ആക്രമിക്കാന്‍ വന്നപ്പോള്‍ ഈ നന്ദി അവര്‍ക്ക് നേരെ തേനിച്ചകളെ ഇളക്കി വിട്ട് ക്ഷേത്രത്തെ രക്ഷിച്ചു എന്നാണ് കഥ.

Photo Courtesy: Nagarjun Kandukuru
സ്വയംഭൂ
ഈ ക്ഷേത്രത്തിലെ ശിവന്‍ സ്വയംഭൂ ആണെന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തേക്കുറിച്ച് മനസിലാക്കാന്‍ ശിവലിംഗത്തിന് ചുറ്റുമായി കുറച്ച് പേര്‍ കുഴിയെടുക്കാന്‍ തീരുമാനിച്ചു. ഒരു കിണറിനേക്കാള്‍ ആഴത്തില്‍ കുഴിയെടുത്തിട്ടും ശിവലിംഗത്തിന്റെ അടിഭാഗം കാണാന്‍ കഴിയാത്തതിനാല്‍ അവര്‍ തങ്ങളുടെ ജോലി നിര്‍ത്തി വച്ചുവെന്നാണ് പറയപ്പെടുന്നത്.
വിവാഹം നടക്കാന്‍
വിവാഹ തടസ്സം നേരിടുന്നവര്‍ക്ക് അനുയോജ്യമായ പങ്കാളിയെ ലഭിക്കാന്‍ ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. രാജസ്ഥാനിലെ വിദൂരഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ അധികം ആളുകളൊന്നും ഇവിടേയ്ക്ക് വരാറില്ല.
ധോള്‍പൂരില്‍ എത്തിച്ചേരാന്‍
അചലേശ്വര്‍ മഹദേവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന രാജസ്ഥാനിലെ ധോള്‍പൂര്‍ ജയ്പൂരില്‍ നിന്ന് 280 കിലോമീറ്റര്‍ അകലെയായാണ്. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് ആഗ്രയില്‍ നിന്ന് 55 കിലോമീറ്റര്‍ ദൂരമേയുള്ളു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














