Search
  • Follow NativePlanet
Share
» »അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

By Maneesh

തോളില്‍ സഞ്ചിയും തൂക്കി യാത്രയ്ക്ക് ഒരുങ്ങുന്ന സഞ്ചാരികള്‍ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. നിങ്ങള്‍ക്ക് പ്രവേശ‌നമില്ലത്ത നിരവ‌‌ധി ഗ്രാമങ്ങള്‍ ഇന്ത്യയി‌ലുണ്ട്. ഇന്ത്യയുടെ തന്ത്രപ്രധാനമായ ചില അതിര്‍ത്തി ഗ്രാമങ്ങളും അതീവ ജൈവ പ്രാധാന്യമുള്ള ഗ്രാമങ്ങളും അതില്‍ ഉള്‍പ്പെടും.

ഇത്തരത്തില്‍ സഞ്ചാരികളെ പ്രവേശിപ്പിക്കാത്ത ചില ഗ്രാമങ്ങള്‍ തമിഴ്നാട്ടിലുണ്ട്. ത‌മിഴ് നാട്ടിലെ മഞ്‌ജംപട്ടി താഴ്വരയിലെ ഗ്രാമങ്ങളാണ് അ‌വ.

മഞ്ജംപട്ടി താഴ്വര

തമിഴ്നാട്ടി‌ലെ തിരു‌പ്പൂര്‍ ജില്ലയില്‍ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതതിന്റേയും ദേശീയോദ്യാനത്തിന്റേ കിഴക്കായി പശ്ചിമഘട്ട മലനിരകളുടെ അടിവാരത്തായണ് മഞ്ജംപ‌ട്ടി താഴ്വ‌ര സ്ഥി‌തി ചെയ്യുന്നത്.

അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

Photo Courtesy: Marcus334

സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ടൂറിസം, ഹൈക്കിംഗ്, ക്യാമ്പിംഗ് തുടങ്ങിയവ കര്‍ശനമായി നിരോ‌ധിച്ചിട്ടുള്ള സ്ഥലമാണ് ഈ താഴ്വര. ഇവിടുത്തെ ഗ്രാമീണര്‍ അല്ലാത്ത ആര്‍ക്കും ഇവിടേക്ക് ‌പ്രവേശനമില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ അനുമതികളോടെ ഇവിടെ പ്രവേശിക്കാം.

ടൂറിസ്റ്റ് സാധ്യതകള്‍

അമരാവതി ഡാമിന് സമീപത്തായി ഒരു പാര്‍ക്ക് സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ നിന്ന് ചെങ്കുത്തായ സ്റ്റെപ്പുകള്‍ കയറിയാല്‍ ഡാമില്‍ എത്തിച്ചേരാം. മഞ്ജംപ‌ട്ടി താ‌ഴ്വരയുടേയും, പളനിമലയുടേയും ആനമലയുടേയും സുന്ദരമായ കാഴ്ചകള്‍ അവിടെ നിന്നാല്‍ കാണാന്‍ കഴിയും

അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

Photo Courtesy: Marcus334

മുതല വളര്‍ത്തു കേന്ദ്രം

ഈ ‌പാ‌ര്‍ക്കിന് സമീപത്തായി ഒരു മുതല വളര്‍ത്തു കേന്ദ്രം സ്ഥിതി ചെയ്യുന്നുണ്ട്. രാവി‌ലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ഇവിടുത്തെ ‌പ്രവേശന സമയം. തുച്ഛമായ പ്രവേശന ഫീസ് നല്‍കിയാല്‍ സഞ്ചാരികള്‍ക്ക് ഇവിടെ പ്രവേശിക്കാം

എത്തിച്ചേരാന്‍

കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി, ഉദു‌മല്‍പേട്ട് വഴി അമരാവതി നഗറിലേക്ക് എത്തിച്ചേരാം. 96 കിലോമീറ്റര്‍ ആണ് കോയമ്പത്തൂരില്‍ നിന്ന് ഇവിടേയ്ക്കുള്ള ദൂരം

താമസ സൗകര്യം

മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന നാലുപേര്‍ക്ക് മാത്രം ഇവിടുത്തെ ഫോറെസ്റ്റ് റെസ്റ്റ് ഹൗസില്‍ താമസ സൗകര്യമുണ്ട്. മുതലവളര്‍ത്ത് കേന്ദ്രത്തിന് സമീ‌പത്തായാണ് ഈ റെസ്റ്റ് ഹൗസ്. 150 രൂപയാണ് വാടക.

അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

Photo Courtesy: Marcus334

സരകുപട്ടി വാച് ടവര്‍

ചിന്നാര്‍ റിവര്‍ ‌ചെക്ക് പോയ്ന്റില്‍ നിന്ന് അരകിലോമീറ്റര്‍ അകലെയായാണ് സരക്കുപട്ടി വാച്ച് ടവര്‍ സ്ഥിതി ചെയ്യുന്നത്. 8 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വാച് ടവറില്‍ കയറിയാല്‍ സുന്ദരമായ കാഴ്ചകള്‍ കാണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Forest Range Officer, Amaravathy Range, Amaravathy nagar, Ph. No. 94434 96413
Wildlife Warden, Indira Gandhi Wildlife Sanctuary and National Park, 365/1 Meenkarai Road, Pollachi-1, Ph. No. 04259 225356, Email: [email protected]

പ്രവേശ‌നമില്ലാ‌ത്ത ഗ്രാമങ്ങള്‍

മഞ്ജംപട്ടി താഴ്വരയിലെ ആദിവസി ഗ്രാമങ്ങളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത. ആധുനികത തെ‌ല്ലും എത്തിച്ചേരാത്ത ഈ ഗ്രാമത്തേക്കുറിച്ച് ഒന്ന് മനസിലാക്കുന്നത് നല്ലതാ‌ണ്.

തളിഞ്ഞി

തെന്‍ ആ‌ര്‍ നദിയുടെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ ആദിവാ‌സി ഗ്രാമത്തില്‍ 150 വീടുകളാണുള്ളത്. പുളിയാര്‍ സമുദായത്തി‌ലുള്ള ആളുകളാണ് ഇവിടെ താമസിക്കുന്നത്. മലൈമരസര്‍ എന്ന മറ്റൊരു ആദിവാസി സമൂഹങ്ങളേയും ഇവിടെ കാണാം. വിജയ നഗര സാമ്രജ്യ കാലത്ത് ഇവിടെ നിര്‍മ്മി‌ക്കപ്പെട്ട ചില ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.

അന്യര്‍ക്ക് പ്രവേശനമില്ലാത്ത തമിഴ്‌നാട്ടിലെ മഞ്ജം‌പട്ടി

Photo Courtesy: Marcus334

മഞ്ജംപട്ടി

59 വീടുകളിലായി വെറും 191 ആളുകള്‍ മാത്രം ജീവിക്കുന്ന ഒരു ഗ്രാമമാണ് പുളിയാര്‍ ആണ് ഇവിടെ ഭൂരിഭാഗം. മുതുവര്‍, തേവര്‍ തുടങ്ങിയ സമുദായങ്ങളും ഇവിടെയുണ്ട്.

മുംഗില്‍പല്ലം

20 വീടുകളാണ് ഈ ഗ്രാമത്തിലുള്ളത്. മറ്റു ഗ്രാമങ്ങളുമായി താരതമ്യം ‌ചെയ്താൽ കൂടുതൽ വികസനങ്ങൾ ഈ ഗ്രാമത്തിൽ കാണാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: tamil nadu villages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+