Search
  • Follow NativePlanet
Share
» »വൈത്തീശ്വരൻ കോയിലും നാഡീജ്യോതിഷവും

വൈത്തീശ്വരൻ കോയിലും നാഡീജ്യോതിഷവും

By Maneesh

ഭാവികാലത്തെക്കുറിച്ച് അറിയാം താൽപര്യമുള്ളവർക്ക് കൈനോട്ടം, മഷിനോട്ടം, കവടിനിരത്തൽ അങ്ങനെ പലകാര്യങ്ങളുണ്ട്. ഇത്തരത്തിൽ ഭാവി പ്രവചിക്കുന്ന ഒരു ജ്യോതിഷമാണ് നാഡീജ്യോതിഷം. തമിഴ്നാട്ടിലാണ് ഇത്തരത്തിൽ ഒരു ജ്യോതിഷ രീതി നിലനിൽക്കുന്നത്.

ഭൂമിയിൽ ജനിക്കുന്ന എല്ലാ മനുഷ്യരുടേയും ഭൂത, ഭാവി, വർത്തമാന കാലത്തെക്കുറിച്ച് പ്രാചീനകാലത്ത് ജീവിച്ചിരിക്കുന്ന സന്യാസിമാർ താളിയോലകളി‌ൽ എഴുതിവച്ചിട്ടുണ്ടെന്ന വിശ്വാസമാണ് ഈ ജ്യോതിഷത്തിന് പിന്നിൽ. ഭാവി അറിയാൻ ചെല്ലുന്ന ആളുടെ വിരലടയാളവുമായി ഒത്തുചേരുന്ന താളിയോലയെടുത്ത് നോക്കിയാൽ, അതിൽ അയാളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്നാണ് വിശ്വാസം.

വൈത്തീശ്വരൻ ക്ഷേത്രം

തമിഴ്നാട്ടിലെ നവഗ്രഹക്ഷേത്രങ്ങളിൽ ഒന്നായ വൈത്തീശ്വരൻ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് നാഡീ ജ്യോതിഷം അറിയാൻ ആളുകൾ എത്താറുള്ളത്.

വൈത്തീശ്വരൻ ക്ഷേത്രത്തെക്കുറിച്ച് കൂടുതൽ വായിക്കാം

രോഗം മാറ്റുന്ന ദൈവം

രോഗം മാറ്റുന്ന ദൈവം

വൈത്തീശ്വരൻ എന്ന തമിഴ് വാക്കിന്റെ അർത്ഥം രോഗം മാറ്റുന്ന ദൈവം എന്നാണ്. വൈത്തീശ്വരനോട് പ്രാർത്ഥിച്ചാൽ രോഗം മാറുമെന്നാണ് വിശ്വാസം. നവഗ്രഹ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മയിലാടുതുറയ്ക്കും സിർക്കാഴിയ്ക്കും ഇടയിലായാണ്. സിർക്കാഴിയിൽ നിന്ന് 7 കിലോമീറ്ററും, മൈലാടുതുറയിൽ നിന്ന് 16 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.

Photo Courtesy: வணக்கம்

സിദ്ധാമൃതം കുളം

സിദ്ധാമൃതം കുളം

ഈ ക്ഷേത്രത്തിന് മുന്നിൽ ഒരു കുളമുണ്ട്. സിദ്ധാമൃതക്കുളമെന്നാണ് ഇതിന്റെ പേര്. ഇതിൽ മുങ്ങിക്കുളിച്ചാൽ രോഗങ്ങൾ സുഖമാകുമെന്നാണ് വിശ്വാസം.

Photo Courtesy: Sidsizzle

ഐതീഹ്യം

ഐതീഹ്യം

ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ട. രാമയണകാലത്ത് രാമ ലക്ഷ്മണൻമാർ ഇവിടെ വച്ച് ശിവനെ ആരാധിച്ചിരുന്നതായി ഐതീഹ്യത്തിൽ പറയുന്നു. രാവണന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജഡായുവിന്റെ ശവദാഹം നടത്തിയത് ഇവിടെ വച്ചാണെന്നും ഒരു വിശ്വാസമുണ്ട്.

Photo Courtesy: Raji.srinivas

ഉത്സവങ്ങൾ

ഉത്സവങ്ങൾ

ജനുവരി - ഫെബ്രുവരി മാസങ്ങളിലാണ് ഇവിടുത്തെ വാർഷിക ഉത്സവമായ ബ്രഹ്മോത്സവം ആഘോഷിക്കപ്പെടുന്നത്. നവംബർ മാസത്തിലെ കാർത്തിക ഉത്സവവും ഇവിടെ കൊണ്ടാടാറുണ്ട്.

Photo Courtesy: Mazhavai

എത്തിച്ചേരാൻ

എത്തിച്ചേരാൻ

സീർക്കാഴിയിൽ നിന്നും മൈലാടു തുറയിൽ നിന്നും ഇവിടേക്ക് ബസുകൾ ലഭ്യമാണ്. ചെന്നൈയിൽ നിന്ന് 235 കിലോമീറ്ററും തഞ്ചാവൂരിൽ നിന്ന് 110 കിലോമീറ്ററും ചിദംബരത്ത് നിന്ന് 27 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.
Photo Courtesy: Ssriram mt

സരസ്വതി മഹൽ ലൈബ്രറി

സരസ്വതി മഹൽ ലൈബ്രറി

നാഡീ ജ്യോതിഷവുമായി ബന്ധപ്പെട്ട താളിയോലകൾ തഞ്ചാവൂരിലെ സരസ്വതി മഹൽ ലൈബ്രറിയിലായിരുന്നു സംരക്ഷിച്ചിരുന്നത്. ബ്രിട്ടീഷുകാർ ഈ താളിയോലകളുമായി ബന്ധപ്പെട്ട് ഗവേഷണങ്ങൾ നടത്തിയിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ജ്യോതിഷൻമാർ താളിയോലകളെല്ലാം വൈത്തീശ്വരൻ ക്ഷേത്രത്തിന് ചുറ്റുമായി ജീവിച്ചിരുന്ന ജ്യോതിഷരുടെ ഭവനങ്ങളിൽ എത്തിക്കുകയായിരുന്നു.

Photo Courtesy: Wiki-uk

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+