പുരാതന ക്ഷേത്രസംസ്കാരങ്ങളാല്‍ സമ്പന്നമായ ചരിത്രമാണ് കര്‍ണ്ണാടകയുടെത്. പൗരാണിക സംസ്കാരങ്ങളും ക്ഷേത്രങ്ങളും ഒക്കെയായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. കഴിഞ്ഞുപോയ കാലങ്ങളിലേക്ക് വിശ്വാസികളെ കൊണ്ടുപോകുന്ന ഈ ക്ഷേത്രങ്ങള്‍ വിശുദ്ധമായ ഇടങ്ങളാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് തുംകൂറിനു സമീപം സ്ഥിതി ചെയ്യുന്ന സീബി നരസിംഹ സ്വാമി ക്ഷേത്രം. അതിവിശുദ്ധമായി വിശ്വാസികള്‍ കരുതുന്ന സീബി നരസിംഹ സ്വാമി ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!
സീബി നരസിംഹ സ്വാമി ക്ഷേത്രം
പുരാതനമായ സീബി നരസിംഹ സ്വാമി ക്ഷേത്രം കര്‍ണ്ണാടകയിലെ പ്രസിദ്ധമായ നരസിംഹ സ്വാമി ക്ഷേത്രങ്ങളിലൊന്നാണ്. തുകൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒട്ടേറെ വിശ്വാസങ്ങളാലും ആചാരങ്ങളാലും സമ്പന്നമാണ്. ചുവര്‍ ചിത്രങ്ങളും വലിയ നിര്‍മ്മിതികളും ഒക്കെയായി കാണേണ്ട കാഴ്ച തന്നെയാണ് ഈ ക്ഷേത്രത്തിന്‍റേത്.
കഥ ഇങ്ങനെ
മൂന്നു സഹോദരങ്ങള്
ഇന്നു കാണുന്ന രീതിയിലേക്ക് ക്ഷേത്രം എത്തിയത് കുറച്ചു നാളുകള്‍ക്കു മുന്‍പാണ്. ലക്ഷ്മിനരസപ്പ, പുട്ടണ്ണ, നല്ലപ്പ എന്നീ മൂന്നു സഹോദരങ്ങള്‍ ചേര്‍ന്നാണ് ക്ഷേത്ര നിര്‍മ്മാണം ഇന്നു കാണുന്ന രീതിയില്‍ പൂര്‍ത്തിയാക്കിയത്. ഇന്നത്തെ സ്ഥലത്ത് ഒരു ക്ഷേത്രം നിര്‍മ്മിച്ചാല്‍ നരസിംഹദേവൻ നിത്യമായ സന്തോഷം വാഗ്ദാനം ചെയ്യുമെന്ന് ഒരു സ്വപ്നം നല്ലപ്പയ്ക്ക് ഉണ്ടായിരുന്നതായി കഥ പറയുന്നു. ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ പത്തുവർഷമെടുത്തു.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമ്മിച്ച ലളിതവും മനോഹരവുമായ ദ്രാവിഡ ഘടനയാണ് നരസിംഹ സ്വാമി ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ നരസിംഹമാണ് ക്ഷേത്രത്തിലെ പ്രധാന ദേവൻ.
ചുവര്‍ ചിത്രങ്ങള്‍



Click it and Unblock the Notifications












