Search
  • Follow NativePlanet
Share
» »തനിയെ ഉയർന്നുവന്ന നരസിംഹം..അതും ഒറ്റക്കൽപ്പാറയിൽ

തനിയെ ഉയർന്നുവന്ന നരസിംഹം..അതും ഒറ്റക്കൽപ്പാറയിൽ

ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽപ്പാറയാണ് ബെംഗളുരുവിന് സമീപത്തെ സാവൻ ദുർഗ

സാഹസികരായ സ‍ഞ്ചാരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കയറണമെന്ന് ആഗ്രഹിക്കുന്ന ഒരിടമാണ് സാവൻദുർഗ്ഗ. പേരു കേൾക്കുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നില്ലെങ്കിലും സംഭവം സൂപ്പറാണെന്ന് പോയിട്ടുള്ളവർക്ക് അറിയാം. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പാറയയാ സാവന്‍ദുർഗ്ഗയ്ക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. മനുഷ്യനിർമ്മിതമല്ലാത്ത, പ്രകൃതിയിൽ നിന്നും തനിയ ഉയർന്നു വന്ന ഒരു നരസിംഹ സ്വാമി ക്ഷേത്രവും പ്രതിഷ്ഠയും ഇവിടെയുണ്ട്.

 എവിടെയാണ് സാവൻദുർഗ്ഗ

എവിടെയാണ് സാവൻദുർഗ്ഗ

മരണത്തിന്‍റെ കുന്ന് എന്നറിയപ്പെടുന്ന സാവന്‍ദുർഗ്ഗ ബെംഗളുരു നഗരത്തിൽ നിന്നും 54 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ബെംഗളുരുവിൽ നിന്നുള്ള വീക്കെൻഡ് ട്രിപ്പുകൾക്ക് പറ്റിയ സ്ഥലം കൂടിയാണിത്.

 മലകളും പാറകളും

മലകളും പാറകളും

സമുദ്ര നിരപ്പിൽ നിന്നും 1266 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആ ഏകശിലാ സ്തംഭം ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കൽ പാറകളിൽ ഒന്നാണ്.
ആകാശത്തോളം ഉയരത്തിൽ കാണുന്ന രണ്ടു കുന്നുകളാണ് ഇവിടുത്തെ മറ്റൊരാകർഷണം. കരിഗുഡ്ഡിയെന്നും ബിലിഗുഡ്ഡിയെന്നു അറിയപ്പെടുന്ന രണ്ടു കുന്നുകളാണ് . കറുത്ത മലയെന്നും വെളുത്ത മലയെന്നുമാണ് യഥാക്രമം ഇതിന്റെ അർഥം. ഈ കുന്നുകൾക്കിടയിലൂടെ കയറി മുകളിലെത്തുക എന്നതാണ് ഇവിടെ എത്തുന്നവരുടെ ലക്ഷ്യം.

Karthik R

തനിയെ ഉയർന്നുവന്ന നരസിംഹം..അതും ഒറ്റക്കൽപ്പാറയിൽ

മലകയറ്റം എന്നു കേൾക്കുമ്പോൾ അത്ര എളുപ്പത്തിൽ കയറിയിറങ്ങി പോകാൻ സാധിക്കും എന്നു വിചാരിക്കേണ്ട. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിങ് പാതകളിലൊന്നാണ് സാവൻദുർഗ്ഗയിലുള്ളത്.

Mayur Panchamia

ട്രക്കിങ്ങ്

ട്രക്കിങ്ങ്

ട്രക്കിങ്ങ് നടത്തുന്നതിന് പ്രധാനമായും രണ്ടു വഴികളാണുള്ളത്. കരിഗുഡ്ഡ ട്രയിലും ബില്ലിഗുഡ്ഡാ ട്രെയിലും. ബിലിഗുഡ്ഡ ട്രയിൽ കടന്നു പോകുന്നത് കെംപെ ഗൗഡ നിർമ്മിച്ച കോട്ടയുടെ സമീപത്തുകൂടിയാണ്. കോട്ട ഇപ്പോൾ നശിച്ച അവസ്ഥയിലാണുള്ളത്. കോട്ടയുടെ ടവറിന്റെ അടുക്കൽ വരെ ട്രക്ക് ചെയത് എത്തുക എന്നത് സാഹസികതയും കായികക്ഷമതയും ഏറെ വേണ്ടുന്ന ഒന്നുതന്നെയാണ്. മറ്റു റൂട്ടിൽ നിന്നും വ്യത്യസ്തമായി മുന്നോട്ട് സഞ്ചരിക്കേണ്ട വഴികൾ ഇവിടെ പാറകളിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടെ കോട്ടയുടെ നാലു കവാടങ്ങൾക്കരുകിലായി നാലു ചെക് പോസ്റ്റുകളും കാണാൻ കഴിയും. ഇവിടെ നിന്നും കുറച്ചു ദൂരം കൂടി കുത്തനെ മുകളിലോട്ട് പോയാൽ നന്ദി മണ്ഡപയിലെത്താം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് കരിഗുഡ വഴിയുള്ള ട്രക്കിങ്ങ് തിരഞ്ഞെടുക്കാം. പ്രത്യേകിച്ച് വഴികളൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത ഇതുവഴി പോകുന്നത് അപകടകരവും അതേസമയം ത്രില്ലിങ്ങുമാണ്. ബിലിഗുഡ്ഡയെ അപേക്ഷിച്ച് ഇത് സാഹസികവും കൂടിയാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ലാബ് ക്ലൈംബിങ്ങ് പാതകൂടിയാണ് ഇവിടെയുള്ളത്. ബെള തിങ്കളു,സിമ്പിൾ മങ്കി ഡേ,ദീപാവലി,ക്ലൌഡ് 9 തുടങ്ങി വേറെയും ട്രക്കിങ് പാതകൾ ഇവിടെ കാണാം.

PC:Chris Conway, Hilleary Osheroff

ട്രക്കിങ്ങിൽ താല്പര്യമില്ലെങ്കിൽ

ട്രക്കിങ്ങിൽ താല്പര്യമില്ലെങ്കിൽ

അത്ര എളുപ്പത്തിൽ കയറിതീർക്കുവാൻ പറ്റുന്ന ഒരിടം അല്ലാത്തതിനാൽ ഇവിടെ എത്തുന്നവരിൽ വളരെ കുറച്ച് ആളുകൾ മാത്രമേ മലകയറ്റം തിരഞ്ഞെടുക്കുകയുള്ളൂ. അങ്ങനെയുള്ളവർക്ക് ഇവിടെ മലയുടെ താഴ്വാരത്തുളള ക്ഷേത്രത്തിൽ സമയം ചിലവഴിക്കാം. ഇവിടെ മലയിൽ സ്വാഭാവീകമായി രൂപപ്പെട്ടു എന്നു കരുതുന്ന നരസിംഹ സ്വാമിയുടെ രൂപമാണ് പ്രധാന ആകർഷണം. ഇതു കാണാനായി ധാരാളം വിശ്വാസികളും ഇവിടെ എത്താറുണ്ട്.

L. Shyamal

സാവന്തി വീരഭദ്രേശ്വര സ്വാമിക്ഷേത്രം

സാവന്തി വീരഭദ്രേശ്വര സ്വാമിക്ഷേത്രം

സാവൻദുർഗ്ഗയിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ് സാവന്തി വീരഭദ്രേശ്വര സ്വാമിക്ഷേത്രം. മലയടിവാരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ വീരഭദ്രനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനു താഴയാണ്സാവൻദുർഗ്ഗ തടാകം സ്ഥിതി ചെയ്യുന്നത്.

PC:Palash Ray

എങ്ങനെ പോകാം

എങ്ങനെ പോകാം

ബാംഗളുരുവിൽ നിന്നും മഗഡി റോഡിലൂടെയാണ് സാവന്‍ദുർഗ്ഗയിലെത്തുവാൻ സാധിക്കുക. റോഡ് മാർഗ്ഗമാണ് ഇവിടെ എത്തുവാൻ യോജിച്ചത്.

L. Shyamal

മഞ്ചിനബലെ അണക്കെട്ട്

മഞ്ചിനബലെ അണക്കെട്ട്

സാവന്‍ദുർഗ്ഗയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മഞ്ചിനബലെ അണക്കെട്ട്. അർക്കാവതി നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ഡാം പക്ഷി നീരീക്ഷണത്തിനും സമയം ചിലവഴിക്കുവാനും പറ്റിയ ഇടമാണ്. ബെംഗളുരുവിലെ സൈക്ലിങ് ഡെസ്റ്റിനേഷനുകളിൽ ഒന്നുകൂടിയാണിത്.

Bhonsley

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+