Search
  • Follow NativePlanet
Share
» »നവഗ്രഹ ക്ഷേത്ര ദർശനം ഒറ്റദിവസത്തിൽ; ചെലവ് 750 രൂപ മാത്രം, ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്

നവഗ്രഹ ക്ഷേത്ര ദർശനം ഒറ്റദിവസത്തിൽ; ചെലവ് 750 രൂപ മാത്രം, ഭക്ഷണം ഉൾപ്പെടുന്ന പാക്കേജ്

നവഗ്രഹക്ഷേത്രങ്ങൾ ദർശിക്കുക എന്നത് ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രധാന കാര്യങ്ങളിലൊന്നാണ്. നവഗ്രഹങ്ങളിൽ ഓരോ ഗ്രഹങ്ങൾക്കുമായി ഓരോ ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്ന രീതി കൂടുതലും തമിഴ്നാട്ടിലാണ്. അതുകൊണ്ടുതന്നെ നവഗ്രഹങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം പോകുന്നതും തമിഴ്നാട്ടിലേക്കാണ്.

എന്നാൽ പൊതുഗതാഗത്തെ ആശ്രയിച്ച് ഒൻപത് ക്ഷേത്രങ്ങളും ഒറ്റ ദിവസത്തിൽ സന്ദർശിക്കുക എന്നത് എളുപ്പമായിരിക്കില്ല. ഇപ്പോഴിതാ, തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഒരു ദിവസത്തില്‍ നവഗ്രഹ ക്ഷേത്രങ്ങൾ സന്ദർശിച്ച് മടങ്ങാൻ സാധിക്കുന്ന ഒരു സമ്പൂർണ്ണ പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ്. വേരി ഡെൽറ്റ ജില്ലകളിലെയും പരിസരങ്ങളിലെയും നവഗ്രഹ ക്ഷേത്രങ്ങളെ ഉൾക്കൊള്ളുന്ന ടെംപിൾ ടൂർ ബസ് സർവീസ് ആണിത്.

Navagraha Temple Tour in One Day

PC:PJeganathan

കുംഭകോണത്ത് രാവിലെ എത്തിച്ചേർന്നാൽ ടെംപിൾ ടൂർ ബസ് സർവീസ് വഴി ഒൻപത ക്ഷേത്രങ്ങളും കണ്ട് , പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ടിക്കറ്റ നിരക്ക് എന്നിവ ഉൾപ്പെടുന്ന പാക്കേജ് വഴി സന്ദർശിക്കാം. ഓരോ ക്ഷേത്രവും ദർശിക്കുന്നതിന് ആവശ്യമായ സമയവും നല്കി പ്ലാൻ ചെയ്തിരിക്കുന്നതിനാൽ ഓടിപ്പോയി വരേണ്ടി വരുമോ എന്ന സംശയം ആദ്യം തന്നെ മാറ്റിവയ്ക്കാം.

കുംഭകോണം നവഗ്രഹ ക്ഷേത്രങ്ങൾ

1.തിങ്കളൂർ ചന്ദ്രൻ ക്ഷേത്രം,
2.ആലങ്കുടി ഗുരു ഭഗവാൻ,
3.തിരുനാഗേശ്വരം രാഹു ഭഗവാൻ,
4.സൂര്യനാർ ക്ഷേത്രം സൂര്യ ഭഗവാൻ,
5.കാഞ്ഞനൂർ ശുക്ര ക്ഷേത്രം,
6.വൈത്തീശ്വരൻ കോവിൽ ,
7.തിരുവെങ്കാട് ബുധൻ ക്ഷേത്രം,
8.പെരുമ്പള്ളം കേതു ഭഗവാൻ ക്ഷേത്രം
9. തിരുനല്ലാർ ശനീശ്വര ക്ഷേത്രം എന്നിവയാണ് പ്രസിദ്ധമായ നവഗ്രഹ ക്ഷേത്രങ്ങൾ.

കുംഭകോണം ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ ആറ് മണിക്ക് നവഗ്രഹ ടെംപിൾ ടൂർ ബസ് സർവീസ് ആരംഭിച്ച് രാത്രി എട്ടു മണിക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് സമയക്രമം. അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ ക്ഷേത്രങ്ങളിൽ ചിലവഴിക്കാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം, 296 കിലോമീറ്റർ ദൂരമാണ് യാത്രയിൽ ആകെ സഞ്ചരിക്കുക. ആകെ ചെലവ് ആകട്ടെ വെറും 750 രൂപയും. കേരളത്തിൽ നിന്നു കുംഭകോണത്ത് എത്തി ആ പാക്കേജ് വഴി ദർശനം നടത്തിയാലും കുറഞ്ഞ ചെലവിൽ മടങ്ങിയെത്താൻ കഴിയുകയും ചെയ്യും.

നവഗ്രഹ ക്ഷേത്രദർശന ക്രമം

ബസ് കുംഭകോണം ബസ് ടെർമിനസിൽ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെടും.
ആദ്യം തിങ്കളൂർ ചന്ദ്രദേവ ക്ഷേത്ര ദർശനം. അവിടുന്ന് വീ 7.15ന് ആലങ്കുടിയിലെ ഗുരു സ്ഥലത്ത് വരും. ആലങ്കോട് ആണ് പ്രഭാതഭക്ഷണം ഒരുക്കിയിരിക്കുന്നത്. തുടർന്ന് 9 മണിക്ക് തിരുനാഗേശ്വരം രാഹു ക്ഷേത്രം, രാവിലെ 11 മണിക്ക് കാഞ്ഞനൂർ ശുക്രൻ ക്ഷേത്രം, 12.30 മുതൽ 1.30 വരെ വൈത്തീശ്വരൻ കോവിൽ എന്നിവിടങ്ങൾ ദർശിക്കും.

തുടർന്ന് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്. ശേഷം 2: 30 ന് തിരുവെങ്കാട് ബുധൻ ക്ഷേത്രം, നാല് മണിക്ക് കീഴപെരുമ്പള്ളം കേതു ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. അവസാനമായി 4.45 ന് തിരുനല്ലാർ ശനീശ്വരം ക്ഷേത്രത്തിലെത്തും. അവിടുന്ന് ദര്‍ശനം കഴിഞ്ഞിറങ്ങി രാത്രി എട്ടു മണിയോടെ കുംഭകോണം ടെർമിനസിലെത്തി യാത്ര അവസാനിപ്പിക്കും.

നവഗ്രഹ ക്ഷേത്രദർശനം സമയം ബുക്കിങ്

ഓണ്‍ലൈൻ ആയുള്ള ബുക്കിങ് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. tnstc ആപ്പ് വഴിയോ www.tnstc.in എന്ന വെബ്‌സൈറ്റ് വഴിയോ ബുക്കിങ് നടത്താം. മാർച്ച് മാസത്തിൽ എല്ലാ വാരാന്ത്യങ്ങളിലും വ്യാഴാഴ്ചകളിലും സർവീസ് ഉണ്ടായിരിക്കും. ഏപ്രിൽ 1 മുതൽ ദിവസവും സർവീസ് ആരംഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+