കുടുംബസദസ്സുകളിലെ ഏറ്റവും പ്രിയപ്പെട്ട മലയാളം അഭിനേത്രികളിൽ ഒരാളാണ് നവ്യാ നായർ. ചെറിയൊരു ഇടവേളയക്കു ശേഷം തിരിച്ചത്തിയ നവ്യ വീണ്ടും ടെലിവിഷനിലും ഷോകളിലും സജീവ സാന്നിധ്യമായിട്ടുണ്ട്. ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന നവ്യയുടെ രാജസ്ഥാനിലെ ജയ്സാൽമീറിൽ നിന്നുള്ള പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സുവർണ്ണ നഗരമെന്ന് അറിയപ്പെടുന്ന ജയ്സാൽമീർ രാജസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന ഇടങ്ങളിൽ ഒന്നാണ്. ലോക പൈതൃക ഇടങ്ങളിലൊന്നായ ഇവിടുത്തെ പ്രസിദ്ധമായ സൂര്യഗഡ് പാലസിൽ നിന്നുള്ള വീഡിയോ ആണ് നവ്യ പങ്കുവെച്ചിരിക്കുന്നത്.

PC:suryagar
ജയ്സാൽമറിലെ ഏറ്റവും പ്രധാന നിർമ്മിതികളിലൊന്നായ സൂര്യഗഡ് പാലസിലാണ് കിയാര അദ്വാനിയുടെയും സിദ്ധാർത്ഥ് മൽഹോത്രയുടെയും താരനിബിഢമായ ആഢംബര വിവാഹം നടന്നത്. മരുഭൂമിയുടെ നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം അതിമനോഹരമായ ഒരു നിർമ്മിതിയാണെന്ന് പറയാതെ വയ്യ. താർ മരുഭൂമിക്ക് അഭിമുഖമായി, തനി രാജസ്ഥാനി രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ സൂര്യഗഡ് പാലസ് അടുത്ത കാലത്ത് നിർമ്മിക്കപ്പെട്ടതാണെങ്കിലും പഴയ കാലത്തേയ്ക്ക് കടന്നു ചെല്ലുന്ന അനുഭവമാണ് ഇവിടം നല്കുന്നത്.അതും തനതായ വാസ്തുവിദ്യയിൽ തന്നെ പൂർത്തിയാക്കിയ ഇതിന് പഴമയോടാണ് കൂടുതൽ സാദൃശ്യം. കിഴക്ക് നോക്കുമ്പോള്‍ ജയ്സാൽമീര്‍ നഗരത്തിന്‍റെയും പടിഞ്ഞാറ് ദിശയിലേക്ക് നോക്കുമ്പോൾ താർ മരുഭൂമിയുടെയും കാഴ്ചകളാണ് ഇവിടെ നിന്നും കാണുവാന്‍ സാധിക്കുന്നത്.

PC:suryagar
പൂന്തോട്ടങ്ങളും നടുമുറ്റവും മാത്രമല്ല, കയറിച്ചെല്ലുമ്പോൾ അമ്പരപ്പിക്കുന്ന തരത്തിലുള്ള കൊത്തുപണികളും ചുവരുകളും കുളവും മരുഭൂമിയുടെ കാഴ്ചകളും ഇവിടെയുണ്ട്.
വിവിധ വിഭാഗങ്ങളിലായി 83 മുറികളും ഒപ്പം തന്നെ ആഢംബര സ്യൂട്ടുകളും ഇവിടെയുണ്ട്. ഏറ്റവും മികച്ചതും മുന്തിയതുമായ സൗകര്യങ്ങൾ ഇവിടെ ലഭിക്കും. ഇവിടുത്തെ ഏറ്റവം വാടക കുറഞ്ഞ മുറികള് ആരംഭിക്കുന്നത് ഒരു രാത്രിക്ക് ഏകദേശം 23,000 രൂപയിലാണ്. ഫോർട്ട് റൂം എന്നാണിത് അറിയപ്പെടുന്നത്. പവലിയൻ റൂം, ഹെറിറ്റേജ് റൂം, സിഗ്നേച്ചർ റൂം, ലക്ഷ്വറി സ്യൂട്ട്, സൂര്യഗഡ് സ്യൂട്ട്, ജയ്സാൽമീർ ഹവേലി, താർ ഹവേലി തുടങ്ങിയയാണ് പിന്നീടു വരുന്ന തരങ്ങൾ. ഇതിൽ ഏറ്റവും ഉയർന്ന ചിലവ് താർ ഹവേലിയിലെ താമസത്തിനാണ്. ഏകദേശം 76,000 രൂപ വേണം ഒരു രാത്രി ഇതിൽ ചിലവഴിക്കുവാൻ.
ഡെസ്റ്റിനേഷൻ വെഡിങ്
ഇന്ന് രാജസ്ഥാൻ അറിയപ്പെടുന്നത് അതിവ്‍റെ ഡെസ്റ്റിനേഷൻ/ തീം വെഡ്ഡിങ്ങുകൾക്കു കൂടിയാണ്. മഹത്തായ ചരിത്രത്തോട് ചേർന്നു നിന്നുള്ള വിവാഹ ആഘോഷങ്ങൾ പണമെറിഞ്ഞുള്ള ആഘോഷം തന്നെയാണ്. വാടകയായും അലങ്കാരങ്ങളും ഭക്ഷണവും യാത്രയും ഉൾപ്പെടെയുള്ള ചിലവുകൾ വരുമ്പോൾ മറിയുന്നത് കോടികളാണ്. ജയ്സാൽമീറിൽ ഏറ്റവും പേരുകേട്ട ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രങ്ങളിലൊന്നാണ് ഈ സൂര്യഗഡ്. ആളുകൾക്ക് അവരുടെ ആഗ്രഹത്തിനനുസരിച്ച് അലങ്കരിക്കുവാൻ സാധിക്കുന്ന ആറ് വിവാഹ വേദികളാണ് കൊട്ടാരത്തിൽ തയ്യാറാക്കിയിട്ടുള്ളത്.

ജയ്സാൽമീർ
രാജസ്ഥാന്റെ സുവർണ്ണ നഗരം എന്നറിയപ്പെടുന്ന ജയ്സാൽമീർ മരുഭൂമി കാഴ്ചകളുടെ മനോഹാരിത പകർന്നു നല്കുന്ന ഇടമാണ്. ആകർഷണീയമായ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകത നിറഞ്ഞത് ജയ്സാൽമീർ കോട്ട തന്നെയാണ്. ത്രികുട കുന്നുകൾക്കു മുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ കോട്ടയുടെ ചുവരുകൾ ചുവന്ന നിറത്തിലുള്ള മണൽക്കല്ലിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതിനാൽ സൂര്യപ്രകാശം ഇതിൽ പതിക്കുമ്പോൾ കോട്ട തിളങ്ങും. അങ്ങനെയാണ് ഇതിന് സുവർണ്ണ കോട്ട എന്ന പേരു കിട്ടിയത് തന്നെ. ഇന്നും ഈ കോട്ടയ്ക്കുള്ളിൽ ആളുകൾ വസിക്കുന്നു. ലോകത്ത് ആളികൾ വസിക്കുന്ന വളരെ അപൂർവ്വം കോട്ടകളിലൊന്നും കൂടിയാണിത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












