ഊട്ടി മലയാളികളുടെ സ്ഥിരം സ്ഥലമാണ്. വേനലിലും മഴയിലും മഞ്ഞിലും ഒക്കെ ഒരു മടുപ്പും ഇല്ലാതെ സഞ്ചാരികൾ എത്തുന്ന ഇടം. ഊട്ടി മാത്രമല്ല, നീലഗിരി ജില്ലയിടെ മിക്കയിടങ്ങളും സഞ്ചാരികൾ പല ട്രിപ്പുകളിലായി കണ്ടുതീർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നീലഗിരിയിലെ ഗ്രാമങ്ങളും ഓഫ്ബീറ്റ് ഇടങ്ങളുമാണ് ഊട്ടി യാത്രയിൽ പലരും ലക്ഷ്യം വയ്ക്കുന്നത്.
എന്നാൽ ഊട്ടി യാത്ര ഇനി കൂടുതൽ രസകരമാകാൻ പോവുകയാണ്. എങ്ങനെയെന്നല്ലേ.. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി തമിഴ്നാട് സർക്കാർ പുതിയ ട്രെക്കിങ് റൂട്ടുകൾ നീലഗിരി ജില്ലയില് സഞ്ചരികൾക്കായി തുറന്നിരിക്കുകയാണ്. നീലഗിരിയുടെ അപൂർവ്വ സൗന്ദര്യവും അതിമനോഹരമായ കാഴ്ചകളും ആസ്വദിച്ച് കാടും മഞ്ഞും കോടയും വെള്ളച്ചാട്ടങ്ങളും കണ്ടു വരാൻ പറ്റുന്ന റൂട്ടുകൾ ഊട്ടിയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
എളുപ്പത്തിൽ നടന്ന കയറാവുന്നത്, മിതമായത്, ബുദ്ധിമുട്ടുള്ളത് എന്നീ മൂന്നു വിഭാഗങ്ങളിലായി പത്ത് റൂട്ടുകളാണ് പുതിയതായി തുറന്നിരിക്കുന്നത്. കോളിഫ്‌ളവര്‍ ഷോല, കോത്തഗിരി രംഗസ്വാമി പാറ, പാര്‍സന്‍സ് വാലിമുതല്‍ മുക്കുറുത്തിവരെ, ഊട്ടിയിലുള്ള കേണ്‍ ഹില്‍, കോത്തഗിരിയിലെ ലോങ് വുഡ് ഷോല തുടങ്ങിയവയാണ് ഇത്. വന്ന അതേ റൂട്ടിൽ തിരിച്ചിറങ്ങേണ്ടതും ഒരു വഴി വന്ന് അടുത്ത വഴിയിലൂടെ മടങ്ങാവുന്നതുമായ ടു വേ റൂട്ടുകളും ഇതിലുണ്ട്.
പുതിയതാി തുറന്ന പത്ത് റൂട്ടുകളിൽ മൂന്ന് റൂട്ടുകളാണ് വൺ വേ. ബാക്കി ഏഴും ടൂ വേ റൂട്ടുകളാണ്. മൂന്ന് കിലോമീറ്റർ മുതൽ 20 കിലോ മീറ്റർ വരെ നടത്തം വേണ്ടി വുന്നവയാണ് ഇവ. സാഹസിക സഞ്ചാരികൾക്കും ഊട്ടി യാത്രകളിൽ വ്യത്യസ്തത തിരയുന്നവർക്കും ഇതൊരു മുതൽക്കൂട്ട് ആകുമെന്ന കാര്യത്തിൽ സംശയമൊട്ടും വേണ്ട.
നീലഗിരിയിൽ തുറന്ന പത്ത് റൂട്ടുകൾ
1. കാരിൻ ഹിൽ വൺ വേ - വിഭാഗം- എളുപ്പമുള്ളത്, യാത്രാ ദൂരം 3 കിമി, യാത്രാ സമയം- 2 മണിക്കൂർ
2. ലോങ് വുഡ് ഷോല ടൂ വേ - വിഭാഗം- എളുപ്പമുള്ളത്, യാത്രാ ദൂരം 3 കിമി, യാത്രാ സമയം- 2 മണിക്കൂർ
3. കറിക്കൈയൂര്‍ മുതല്‍ പൊരിവയല്‍പാറ വരെ ടൂ വേ, വിഭാഗം- മിതമായത്, യാത്രാ ദൂരം 6 കിമി, യാത്രാ സമയം- 3 മണിക്കൂർ
4. കറിക്കൈയൂര്‍ മുതല്‍ രംഗസ്വാമി പീക്ക് വരെ ടൂ വേ, വിഭാഗം- ബുദ്ധിമുട്ടുള്ളത്, യാത്രാ ദൂരം 8 കിമി, യാത്രാ സമയം- 4 മണിക്കൂർ
5. പാർസൺ വാലി മുതല്‍ മുകുർത്തി ഹട്ട് വരെ ടൂ വേ, വിഭാഗം- ബുദ്ധിമുട്ടുള്ളത്, യാത്രാ ദൂരം 20 കിമി, യാത്രാ സമയം- 7 മണിക്കൂർ
6. അവലാഞ്ചേ മുതൽ കോളാരി ബേട്ടാ വരെ - ടൂ വേ, വിഭാഗം- ബുദ്ധിമുട്ടുള്ളത്, യാത്രാ ദൂരം 18 കിമി, യാത്രാ സമയം- 8 മണിക്കൂർ
7. അവലാഞ്ചേ (കോളീഫ്ലവര്‍ ബേട്ടാ) മുതൽ കോളാരി ബേട്ടാ വരെ - ടൂ വേ, വിഭാഗം- മിതമായത്, യാത്രാ ദൂരം 11 കിമി, യാത്രാ സമയം- 6 മണിക്കൂർ
8 . അവലാഞ്ചേ (കോളീഫ്ലവര്‍ ബേട്ടാ) മുതൽ ദേവര ബേട്ടാ വരെ - വൺ വേ, വിഭാഗം- ബുദ്ധിമുട്ടുള്ളത്, യാത്രാ ദൂരം 15 കിമി, യാത്രാ സമയം- 8 മണിക്കൂർ
9. ജീൻ പൂൾ - ടൂ വേ, വിഭാഗം- എളുപ്പള്ളത്, യാത്രാ ദൂരം 8 കിമി, യാത്രാ സമയം- 4 മണിക്കൂർ
10 . നീഡിൽ റോക്ക് - വൺ വേ, വിഭാഗം- ബുദ്ധിമുട്ടുള്ളത്, യാത്രാ ദൂരം 10 കിമി, യാത്രാ സമയം- 3 മണിക്കൂർ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













