Search
  • Follow NativePlanet
Share
» »അത്ഭുതം, അഭിമാനം! അറിയപ്പെടാതെ പോയ കിഴക്കൻ ഇന്ത്യയിലെ വിസ്മയങ്ങൾ

അത്ഭുതം, അഭിമാനം! അറിയപ്പെടാതെ പോയ കിഴക്കൻ ഇന്ത്യയിലെ വിസ്മയങ്ങൾ

ചരിത്രത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും മാത്രമല്ല, അധികാരത്തിന്‍റെയും അടയാളങ്ങളാണ് കൊട്ടാരങ്ങൾ. ഒരു കാലഘട്ടത്തെ നോക്കിക്കാണുവാനും അതിന്റെ രീതികളും പ്രത്യേകതകളും മനസ്സിലാക്കുവാനും രാജകീയ വസതികൾക്കുള്ള പ്രാധാന്യം എടുത്തുപറയേണ്ടതാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള, ഒരുകാലത്ത് അഭിമാനത്തോടെ തലയുയർത്തിനിന്ന പല കൊട്ടാരങ്ങളും ഇന്ന് ചരിത്രംപറഞ്ഞു തരുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. അതിൽത്തന്നെ അറിയപ്പെടുന്നതാകട്ടെ, രാജസ്ഥാനിലെ കൊട്ടാരങ്ങളും അതിനോടൊപ്പം തന്നെ പ്രാധാന്യമുള്ള ഈസ്റ്റ് ഇന്ത്യയിലെ (കിഴക്കേ ഇന്ത്യയിലെ) പ്രസിദ്ധങ്ങളായ കൊട്ടാരങ്ങൾ പരിചയപ്പെടാം..

Discover the Majesty of Eastern Indias Royal Places
PC:Sanjibroy56

നീർമഹൽ പാലസ്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അതിശയ നിർമ്മിതികളിലൊന്നാണ് ത്രിപുരയിലെ നീർമഹൽ പാലസ്. വെള്ളത്തിനു നടുവിലെ താജ്മൽ എന്നും ജലത്തിനു മുകളിലെ അതിശയം എന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഈ കൊട്ടാരം അഗർത്തലയിൽ രുദ്രസാഗർ തടാകത്തിന്റെ നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ഇസ്ലാമിക വാസ്തുവിദ്യകൾ ഒരേപോലെ സമന്വയിപ്പിച്ചിരിക്കുന്ന ഇത് എട്ടു വര്‍ഷമെടുത്ത് 1938 ൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്. ത്രിപുരയിലെ മഹാരാജാവായിരുന്ന ബിര്‍ ബിക്രം കിഷോര്‍ ദേബെന്ദ്ര മാണിക്യന്‍ അദ്ദേഹത്തിന്‍റെ വേനല്‍ക്കാല വസതിയായാണ് ഇത് നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്. ആകെ 24 മുറികളാണ് ഇവിടെയുള്ളത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടേക്കുള്ള യാത്രയ്ക്ക് നല്ലത്. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ നടക്കുന്ന നീർ മഹൽ വാട്ടർ ഫെസ്റ്റിവൽ വളരെ ശ്രദ്ധേയമായ പരിപാടികളിലൊന്നാണ്.

Discover the Majesty of Eastern Indias Royal Places

ബെല്‍ഗാദിയ പാലസ്
ഒഡീഷയിലെ നിർമ്മാണങ്ങളിലെ അതിശയങ്ങളിലൊന്നായി അറിയപ്പെടുന്ന സ്ഥലമാണ് ബെല്‍ഗാദിയ പാലസ്. കലിംഗ ചരിത്രത്തിവ്‍റെ അടയാളം പറയുന്ന ഇത് 19-ാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ഗ്രീക്ക്, വിക്ടോറിയൻ നിർമ്മാണ രീതികളുടെ സങ്കലനമായ ഇത് ഒഡീഷയിലെ മഹത്തായ നിർമ്മിതികളിലൊന്നും കൂടിയാണ്. ഇന്ന് ഒരു ഹോട്ടലായി ഇത് മാറിയിട്ടുണ്ട്. ചരിത്ര സഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ അധികവും.

ഹസാർദുവാരി പാലസ്, പശ്ചിമ ബംഗാൾ

കിഴക്കൻ ഇന്ത്യയിലെ മറ്റൊരു അത്ഭുത നിർമ്മിതിയാണ് പശ്ചിമ ബംഗാളിലെ മുർഷിദാബാദില്‌ നിർമ്മിച്ചിരിക്കുന്ന പശ്ചിമ ബംഗാൾ. പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാൾ നവാബ് പണിത അതിശയിപ്പിക്കുന്ന നിർമ്മിതികളിലൊന്നാണിത്. ഹസാർദുവാരി കൊട്ടാരം

അതിന്റെ പേരുപോലെ തന്നെ ആയിരം വാതിലുകൾക്കാണ് പ്രസിദ്ധമായിരിക്കുന്നത്. എന്നാൽ ഇതിൽ 100 വാതിലുകൾ ശത്രുക്കളെ കബളിപ്പിക്കുവാൻ വേണ്ടിയുള്ളതാണ്. തന്മൂലം എവിടേക്ക് പോകണമെന്നറിയാതെ വാതിലുകള്‍തേടി പോകുന്ന ശത്രുക്കളെ എളുപ്പത്തിൽ കീഴ്പ്പെടുത്തുവാൻ സാധിക്കുനത്രെ. ഇറ്റാലിയൻ ശൈലിയിൽ, നവാബ് നാസിം ഹുമയൂൺ ഷായുടെ ഭരണകാലത്താണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്.

Discover the Majesty of Eastern Indias Royal Places

PC:Mirkasem420sk -

ഝാർഗ്രാം പാലസ്, പശ്ചിമ ബംഗാൾ

ഇസ്ലാമിക്-ഇറ്റാലിയൻ വാസ്തുവിദ്യകളുടെ ഏറ്റവും മികച്ച സമന്വയങ്ങളിലൊന്നാണ് പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഝാർഗ്രാം പാലസ്. ഇവിടുത്തെ മല്ലാദേവ് രാജകുടുംബത്തിന്‍റെ രാജകീയ വസതിയാണിത്. ഇടതൂർന്ന വനത്തിനുള്ളിൽ ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്. ഗോഥിക്-മുസ്ലീം രീതികളിലാണിത് നിർമ്മിച്ചിട്ടുള്ളത്. 1931 ലാണിത് നിർമ്മിച്ചത്. ഇതിന്റെ താഴത്തെ നിലയിലെ 15 മുറികൾ ഇന്ന് ഹെറിറ്റേജ് ഹോട്ടലിന്‍റെ ഭാഗമാണ്.

ഗജലക്ഷ്മി പാലസ്, ഒഡീഷ

ഒഡീഷയിലെ ചരിത്രനിർമ്മിതികളിലൊന്നും രാജകീയ വസതിയുമാണ് ഗജലക്ഷ്മി പാലസ്. ഹെറിറ്റേജ് ഹോം സ്റ്റേ എന്ന പേരിലാണ് ഇവിടം അറിയപ്പെടുന്നതെങ്കിലും ഇതിന്‌റെ ചരിത്രപ്രാധാന്യം ഒട്ടും കുറയുന്നില്ല. 1935ൽ രാജ്കുമാർ ശ്രീശേഷ് പ്രതാപ് സിങ് ദേവ് ആണ് ഇതിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 1945 ൽ ഇത് പൂർത്തിയായി. ധേൻകനാലിൽ മേഘാ ഹില്‍സിലാണ് ഇതിന്റെ സ്ഥാനം. പ്രകൃതിയുടെ നടവിലായി സ്ഥിതി ചെയ്യുന്ന ഇതിനു ചുറ്റുമായി ചെറിയ കാടുകളും ഗ്രാമങ്ങളുമുണ്ട്. തോട്ടങ്ങളും ഇവിടുത്തെ ആകർഷണമാണ്. പുരാതനങ്ങളായ ക്ഷേത്രങ്ങൾ, ഗോത്രവിഭാഗങ്ങൾ, തുടങ്ങിയവയെല്ലാം ഇവിടെ കാണാം.

Discover the Majesty of Eastern Indias Royal Places
PC: Subhashish Panigrahi

രാജ്ബാരി ബവാലി, പശ്ചിമ ബംഗാൾ
ഇന്ന് കൊൽക്കത്തയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഏറ്റവും മികച്ച ആഢംബ ഹെറിറ്റേജ് റിസോർട്ടുകളിലൊന്നാണ്. 300 വർഷത്തിലഗികം പഴക്കമുള്ള ഈ കൊട്ടാരം കൊൽക്കത്തയിൽ നിന്ന് ഒന്നര മണിക്കൂർ ദൂരത്തിലും കാളിഘട്ട് ക്ഷേത്രത്തിൽ നിന്നും 18 മൈൽ അകലെയുമാണുള്ളത്.ബാവലിയിലെ മൊണ്ടൽ രാജവംശമാണ് ഇത് നിർമ്മിച്ചത്. ബംഗാളിലെ ജമീന്ദാർമാരുടെ സമൃദ്ധിയും ആഢംബരവും ജീവിതവും ഇന്നും എടുത്തുകാണിക്കുന്ന അപൂർവ്വം ശേഷിപ്പുകളിൽ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+