Search
  • Follow NativePlanet
Share
» »ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി യാത്ര വേറെ ലെവൽ! ആവേശം ഓളപ്പരപ്പിൽ! കെഎസ്ആർടിസി പാക്കേജ് ഇതാ

ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളി യാത്ര വേറെ ലെവൽ! ആവേശം ഓളപ്പരപ്പിൽ! കെഎസ്ആർടിസി പാക്കേജ് ഇതാ

തുഴയെറിയുന്നവരും കണ്ടുനില്‌‍ക്കുന്നവരും ഒരുപോലെ ആവേശം കൊള്ളുന്ന വള്ളംകളി കാലത്തിന് ഇനി വലിയ കാത്തിരിപ്പില്ല. പുന്നമടക്കാടയലിൽ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഓഗസ്റ്റ് 12 നാണ് ഇത്തവണത്തെ മത്സരം. പരിശീലനം തകൃതിയായി മുന്നേറുകയാണ്. ആര് കപ്പടിക്കും എന്നതിനെക്കുറിച്ച് വാശിയേറിയ ചര്‍ച്ചകൾ സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുമുണ്ട്.

വള്ളംകളി കാണുവാൻ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. കേരളത്തിലെ ഏറ്റവും ആവേശമുണർത്തുന്ന, ജനപങ്കാളിത്തം കൊണ്ട് പ്രസിദ്ധമായ ജലമേള കാണാൻ സഞ്ചാരികൾക്ക് കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്തു വരാം. ബസ് ടിക്കറ്റും വള്ളംകളി ടിക്കറ്റും ഉൾപ്പെടെയുള്ള പാക്കേജാണ് ബജറ്റ് ടൂറിസം അവതരിപ്പിക്കുന്നത്. താല്പര്യമുള്ളവര്‌ക്ക് ബസ് മുഴുവനായും ബുക്ക് ചെയ്തു വരാം.

Nehru Trophy Boat Race 2023:

PC: Sivavkm

ആലപ്പുഴയിൽ നിന്ന് മാത്രമല്ല, വിവിധ ജില്ലകളിൽ നിന്നും പ്രത്യേകം കെഎസ്ആർടിസി ബസ് ആവശ്യാനുസരണം ഒരുക്കി സഞ്ചാരികൾക്ക് വള്ളംകളി മത്സരത്തിന്റെ ഭാഗമാകാം. നെഹ്രുട്രോഫിയുടെ 500 ,1000 എന്നീ ടിക്കറ്റ് കാറ്റഗറിയിലാണ് പ്രവേശനം.

മറ്റു ജില്ലകളിൽ നിന്നും ആലപ്പുഴയിലെത്തി വള്ളംകളി കാണാൻ വരുന്നവർക്ക് കെ എസ് ആർ ടി സി ആലപ്പുഴ ഡിപ്പോയില്‍ വളളം കളി പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ജൂലൈ 29 ഞായറാഴ്ച്ച മുതല്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും.

വള്ളംകളി ടിക്കറ്റ് വാട്സ്ആപ്പിൽ ബുക്ക് ചെയ്യാം

നെഹ്റു ട്രോഫി 2023 വള്ളംകളി ടിക്കറ്റ് വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുവാനും അവസരമുണ്ട്യ ഇതിനായി
9846475874 എന്ന നമ്പറിലേക്ക് പേര്,
ഏത് കാറ്റഗറിയിലുളള പാസ് ആണ് വേണ്ടത്,
എത്ര പേര്‍ക്ക് എന്നീ വിവരങ്ങള്‌ വാട്ട്സ് ആപ്പ് മെസ്സേജ് ആയി അയക്കാം. തുടർന്ന് ഓൺലൈനായി പണമടച്ച് ടിക്കറ്റ് സ്വന്തമാക്കാം. ഈ ടിക്കറ്റുകൾ വള്ളംകളി നടക്കുന്ന ആഗസ്റ്റ് 12-ന് ആലപ്പുഴ യൂണിറ്റിലെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി വള്ളംകളി കാണാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം.

നെഹ്റു ട്രോഫി വള്ളംകളി 2023 ടിക്കറ്റ് നിരക്ക്

ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്‌റു പവിലിയന്‍) - 3000 രൂപ
ടൂറിസ്റ്റ് സില്‍വര്‍ (നെഹ്‌റു പവിലിയന്‍) - 2500 രൂപ
റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) - 1000 രൂപ
വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ
ഓള്‍ വ്യൂ (വൂഡന്‍ ഗാലറി) - 300 രൂപ
ലേക് വ്യൂ (വൂഡന്‍ ഗാലറി) - 200 രൂപ
ലോണ്‍- 100 രൂപ.

ആലപ്പുഴയിൽ നിന്ന് വള്ളംകളി യാത്ര

ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്വിന്‍റെ നേതൃത്വത്തില്‍ വളളംകളി പ്രേമികള്‍ക്കായി ടിക്കറ്റ് വില്‍പനയും, ടിക്കറ്റ് ഉള്‍പ്പെടെ ചാര്‍ട്ടേഡ് ബസ്സ് സംവിധാനവും ഒരുക്കും.

ആലപ്പുഴയിലെ വിവിധ ഡിപ്പോകളിൽ നിന്നും നെഹ്റു ട്രോഫി വള്ളംകളി മത്സരം കാണാൻ യാത്രകൾ സംഘടിപ്പിക്കുന്നു. ക്ലബുകൾക്കും സംഘങ്ങൾക്കും വള്ളംകളി പ്രേമികൾക്കും കെഎസ്ആർടിസി ബസ് മുഴുവനായി ബുക്ക് ചെയ്തു പോകുവാനും സാധിക്കും. ഇതിനായി ഡിപ്പോകളിൽ ബുക്കിങ് നടത്താം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും-
ആലപ്പുഴ - 9895505815
ചേര്‍ത്തല - 9846507307
ഹരിപ്പാട് - 9447278494
എടത്വ - 9846475874
മാവേലിക്കര - 9446313991
കായംകുളം - 9400441002
ചെങ്ങന്നൂര്‍ - 9846373247.

Cover Image: Sivavkm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+