പുന്നമടക്കായലിലെ ഓളത്തിന് തീപിടിക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രം. 69-ാം നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് കായൽ മാത്രമല്ല, കരയും ആവേശക്കാരും ഒരുങ്ങിക്കഴിഞ്ഞു. ഇനി പൂരത്തിന് ഒരു വിസിലകലം മാത്രം. വള്ളംകളിപ്രേമികളുടെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും.
72 വള്ളങ്ങളാണ് ഇത്തവണ കപ്പുയർത്തുവാനുള്ള ആവേശപ്പോരാട്ടത്തിൽ പങ്കാളികളാകുന്നത്. രാവിലെ 11.00 മണിക്ക് ചെറു വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് പുന്നമടക്കായലിന്റെ തീരങ്ങളിൽ ജലത്തിലെ വേഗത്തിന്റെ രാജാവിനെ കണ്ടെത്തുന്ന മത്സരത്തിന് സാക്ഷിയാകുവാനായി എത്തിയിരിക്കുന്നത്.

നെഹ്‌റു പ്രതിമയിൽ നടത്തുന്ന പുഷ്പ്പാര്‍ച്ചനയോടെയാണ് 69-ാം നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടന പരിപാടികൾക്ക് തുടക്കമാകും. ഉദ്ഘാടനത്തിനു ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും. സമയക്രമീകരണമനുസരിച്ച് വൈകുന്നേരം നാല് മണിയോടെ ഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകും.
മത്സരത്തിൽ ഏറ്റവും കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടൻ വള്ളങ്ങളാണ് നെഹ്റു ട്രോഫി സ്വന്തമാക്കാനായി ഇറങ്ങുന്നത്.
പ്രതീക്ഷിക്കാത്ത മുന്നേറ്റങ്ങളും തിരിച്ചടികളും സംഭവിക്കുന്ന ഫൈനൽ മത്സരം ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. അതേ സമയം മികച്ച സമയം കുറിക്കുന്ന ഒന്‌പത് ചുണ്ടൻ വള്ളങ്ങൾക്ക് അടുത്ത വർഷത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന് യോഗ്യത നേടും. ചെറുവള്ളങ്ങളുടെ ജേതാക്കളെ തിരഞ്ഞെടുക്കുന്നത് എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ്.

ആഴ്ചകൾ നീണ്ട കഠിനാധ്വാനം നിറഞ്ഞ തുഴച്ചിലിനും പരിശീലനങ്ങൾക്കും ശേഷമാണ് വള്ളങ്ങള്‍ മത്സരത്തിനിറങ്ങുന്നത്. ജയിക്കാൻ വേണ്ടി വെള്ളത്തിലിറങ്ങുന്ന ഓരോ വള്ളങ്ങളും തീർക്കുന്ന കുതിപ്പ് കാഴ്ചക്കാരെയും വള്ളംകളി പ്രേമികളെയും ആവേശത്തിന്റെ പരകോടിയിൽ എത്തിക്കും,
ഒൻപത് വിഭാഗങ്ങളിൽ 19 ചുണ്ടൻ വള്ളമടക്കമുള്ള വള്ളങ്ങൾ വെള്ളത്തിലിറങ്ങി ഭാഗ്യം തേടും. ചുണ്ടൻ വള്ളങ്ങൾ കൂടാതെ ചുരുളൻ-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ വള്ളങ്ങൾ മത്സരിക്കുന്നത്.
69-ാം നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിനിറങ്ങുന്ന ചുണ്ടൻ വള്ളങ്ങള്‍
1. കാരിച്ചാൽ ചുണ്ടൻ (വില്ലേജ് ബോട്ട് ക്ലബ് കൈനകരി)
2.ജവഹർ തായങ്കരി (കൊടുപുന്ന ബോട്ട് ക്ലബ്, കൊടുപുന്ന )
3.ആനാരി ചുണ്ടൻ (സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം, കോട്ടയം)
4.നടുഭാഗം ചുണ്ടൻ (യു ബി സി കൈനകരി) 5.ആലപ്പാടൻ പുത്തൻ ചുണ്ടൻ (ഐ ബി ആർ എ എറണാകുളം)
6.ദേവസ് ചുണ്ടൻ (പി ബി സി ആലപ്പുഴ)
7.സെന്റ് പയസ് ടെന്ത് (നിരണം ബോട്ട് ക്ലബ്ബ്)
8.വീയപുരം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
9.വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ്ബ് കരുമാടി) 10.ആയാപറമ്പ് പാണ്ടി (ലൂർദ് മാതാ ബോട്ട് ക്ലബ്ബ് ചേന്നംകരി)
11.മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ (പോലീസ് ബോട്ട് ക്ലബ്ബ് ആലപ്പുഴ)
12.കരുവാറ്റ ശ്രീ വിനായകൻ (എസ് എച്ച് ബോട്ട് ക്ലബ്ബ് കൈനകരി)
13.നിരണം (എൻ സി ഡി സി കൈപ്പുഴമുട്ട് കുമരകം)
14.ചമ്പക്കുളം (കുമരകം ടൗൺ ബോട്ട് ക്ലബ്) 15.തലവടി (തലവടി ബോട്ട് ക്ലബ്)
16.ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്) 17.പായിപ്പാട് (കെ ബി സി & എസ് എഫ് ബി സി കുമരകം)
18.സെന്റ് ജോർജ് (സെന്റ് ജോൺസ് ബോട്ട് ക്ലബ് തെക്കേക്കര)
19.ശ്രീ മഹാദേവൻ (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്)

ചുരുളൻ
1. വേലങ്ങാടൻ (കെ ബി സി പരവൂർ)
2.കോടിമത (യുവശക്തി ബോട്ട് ക്ലബ്ബ് കോട്ടയം)
3.മൂഴി(യുവദർശന ബോട്ട് ക്ലബ്ബ് കുമ്മനം)
ഇരുട്ടുകുത്തി എ ഗ്രേഡ്
1. പടക്കുതിര (ഫ്രീഡം ബോട്ട് ക്ലബ്ബ് കളർകോട്)
2.മാമ്മൂടൻ (ചെങ്ങളം ബോട്ട് ക്ലബ്)
3.മൂന്ന് തൈക്കൽ (കൈരളി ബോട്ട് ക്ലബ്ബ്, ചെങ്ങളം)
4.തുരുത്തിത്തറ (ടി ബി സി കൊച്ചിൻ ടൗൺ)
ഇരുട്ടുകുത്തി ബി ഗ്രേഡ്
1. ശ്രീ ഗുരുവായൂരപ്പൻ (കെ ബി സി കുറുങ്കോട്ട, എറണാകുളം)
2.വലിയ പണ്ഡിതൻ ഓടിവള്ളം (പൈനൂർ ദേശം ബോട്ട് ക്ലബ്, തൃശൂർ)
3.ഹനുമാൻ നം.വൺ (എസ് ബി സി നീണ്ടൂർ)
4.ഗോതുരുത്ത് പുത്രൻ (ബീച്ച് ബോട്ട് ക്ലബ്ബ്, നെട്ടൂർ)
5.സെന്റ് സെബാസ്റ്റ്യൻ (താന്ന്യം യുവശക്തി ബോട്ട് ക്ലബ്)
6.ശ്രീ മുത്തപ്പൻ (യുവശക്തി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ്, തൃശൂർ)
7.പൊഞ്ഞനത്തമ്മ നം.വൺ (ശ്രീ മുരുഗ ബോട്ട് ക്ലബ്ബ്, തൃശൂർ)
8.പുത്തൻ പറമ്പിൽ (സൺറൈസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, തൃശൂർ)
9.ശരവണൻ (ഐ ബി ആർ എ എറണാകുളം)
10.വെണ്ണയ്ക്കലമ്മ(പട്ടണം ബോട്ട് ക്ലബ് എറണാകുളം)
11.സെന്റ് ജോസഫ് (യുവ ക്ലബ്ബ് തിരുവാർപ്പ്)
12.കുറുപ്പ് പറമ്പൻ (മേൽപ്പാടം ചുണ്ടൻ വള്ളം സമിതി)
13.തുരുത്തിപ്പുറം (ഇരുത്തിപ്പുറം ബോട്ട് ക്ലബ്)
14.താണിയൻ ഡി ഗ്രേറ്റ് (ആർപ്പൂക്കര ബോട്ട് ക്ലബ്ബ്)
15.ജലറാണി (ടൗൺ ബോട്ട് ക്ലബ് കുട്ടനാട്)
ഇരുട്ടുകുത്തി സി ഗ്രേഡ്
1.വടക്കുംപുറം (പുനർജനി ബോട്ട് ക്ലബ്ബ്, വടക്കുംപുറം)
2.ചെറിയ പണ്ഡിതൻ (എവർട്ടൻ ബോട്ട് ക്ലബ്ബ്,ചാത്തമ്മ)
3.ശ്രീഭദ്ര (എസ് ബി സി നടുവിൽകര)
4.ജിബിതട്ടകൻ (കുറുമ്പത്തുരുത്ത് ബോട്ട് ക്ലബ്)
5.മയിൽപ്പീലി (ബി സി എൻ നടുവിൽകര)
6.പമ്പാവാസൻ (ബി ബി സി ഇല്ലിക്കൽ, കാരളം)
7.ശ്രീ മുരുകൻ (മഞ്ഞണക്കാട് ബോട്ട് ക്ലബ്, എറണാകുളം)
8.മയിൽ വാഹനൻ (ഐ ബി ആർ എ എറണാകുളം)
9.ഹനുമാൻ നമ്പർ ടു (ഡ്രീം ക്യാച്ചർസ് ബോട്ട് ക്ലബ് കോട്ടയം)
10.കാശിനാഥൻ (യുവജ്യോതി ബോട്ട് ക്ലബ്)
11.ഗോതുരുത്ത് (ഗോതുരുത്ത് ബോട്ട് ക്ലബ്ബ് നോർത്ത് പറവൂർ)
12.സെന്റ് സെബാസ്റ്റ്യൻ (തുരുത്തിപ്പുറം ബോട്ട് ക്ലബ്)
13.ജി എം എസ് (സ്റ്റാർ ക്ലബ്ബ് കടമന്നാട്)
വെപ്പ് എ ഗ്രേഡ്
1.കടവിൽ സെന്റ് ജോർജ് (ജൂനിയർ ഫ്രണ്ട്‌സ് ബോട്ട് ക്ലബ്)
2.പുന്നത്ര വെങ്ങാഴി (ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബ്, കോട്ടയം)
3.അമ്പലക്കാടന്(ഡിസി ബോട്ട് ക്ലബ്ബ് കോട്ടയം)
4.ഷോട്ട് പുളിക്കത്തറ (വാരിയേഴ്‌സ് ബോട്ട് ക്ലബ്ബ് കൈനകരി )
5.മണലി (ഫ്രീഡം ബോട്ട് ക്ലബ്ബ് കൊല്ലം)
6.കോട്ടപ്പറമ്പൻ (ശ്രീലക്ഷ്മണ ബോട്ട് ക്ലബ്ബ് മൂലക്കുളം)
7.പഴശ്ശിരാജ (ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ് പായിപ്പാട്)
വെപ്പ് ബി ഗ്രേഡ്
1. ചിറമേൽ തോട്ടുകടവൻ (എ ബി സി അറുപറ ബോട്ട് ക്ലബ്ബ്, കുമ്മനം)
2.പുന്നത്ര പുരയ്ക്കൽ (എസ് എസ് ബോട്ട് ക്ലബ് കുമരകം)
3.പി.ജി കരിപ്പുഴ (കവർണാർ സിറ്റി ബോട്ട് ക്ലബ് കോട്ടയം)
4.എബ്രഹാം മൂന്ന് തൈക്കൽ (ചെന്നംകരി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്)
തെക്കനോടി തറ
1. സാരഥി (സാരഥി ബോട്ട് ക്ലബ്ബ് വലിയപറമ്പ്)
2.ദേവസ് തെക്കനോടി(സംഗീത ബോട്ട് ക്ലബ്ബ് ആലപ്പുഴ)
3.കാട്ടിൽ തെക്കേതിൽ (സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)
തെക്കനോടി കെട്ട്
1. പടിഞ്ഞാറേ പറമ്പൻ (യങ്ങ് സ്റ്റാർ ബോട്ട് ക്ലബ്)
2.കമ്പനി (ഐശ്വര്യ ബോട്ട് ക്ലബ്ബ് കരുമാടി)
3.കാട്ടിൽ തെക്ക് (പ്രണവം വനിത ബോട്ട് ക്ലബ്ബ് മുട്ടാർ)
4.ചെല്ലിക്കാടന്(നന്മ സാംസ്‌കാരിക സമിതി ആലപ്പുഴ).
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












