Search
  • Follow NativePlanet
Share
» »കേരളത്തിന്‍റെ ചിറാപുഞ്ചിയാണ് ഈ നാട്

കേരളത്തിന്‍റെ ചിറാപുഞ്ചിയാണ് ഈ നാട്

പെരിയാറിന്‍റെ തീരത്ത് ഇടുക്കിയെയും എറണാകുളത്തെയും വേർതിരിക്കുന്ന നaര്യമംഗലത്തിന്റെ വിശേഷങ്ങൾ!!

ഇടമുറിയാതെ മഴ പെയ്യുന്ന ചിറാപുഞ്ചിയെക്കുറിച്ച് കേൾക്കാത്തവരില്ല... മഴയിൽ അലിഞ്ഞു ചേർന്നിരിക്കുന്ന മേഘാലയയിലെ ചിറാപുഞ്ചി പോലെ നമുക്കും ഒരിടമുണ്ട്. കേരളത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ഈ സ്ഥലത്തെ കേരളത്തിൻറെ ചിറാപുഞ്ചി എന്നല്ലാതെ പിന്നെയെന്താണ് വിളിക്കുക...മഴയും മരവും നിർത്താതെ പെയ്യുന്ന നേര്യമംഗലമാണ് നമ്മുടെ ചിറാപുഞ്ചി. പെരിയാറിന്‍റെ തീരത്ത് ഇടുക്കിയെയും എറണാകുളത്തെയും വേർതിരിക്കുന്ന നേര്യമംഗലത്തിന്റെ വിശേഷങ്ങൾ!!

കേരളത്തിന്‍റെ ചിറാപുഞ്ചി

കേരളത്തിന്‍റെ ചിറാപുഞ്ചി

പെരിയാറിന്റെ തീരത്ത്, ഇടുക്കി ജില്ലയോട് ചേർന്നു കിടക്കുന്ന ഒരു ഗ്രാമമാണ് നേര്യമംഗലം. കേരളത്തിന്റെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന നേര്യമംഗലം കേരളത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ഇടങ്ങളിലൊന്നു കൂടിയാണ്. ഒരു കാർഷിക ഗ്രാമമാണെങ്കിൽ കൂടിയും ഇവിടുത്തെ കാഴ്ചകൾ കാണാനും അറിയുവാനുമായി നിരവധി ആളുകളാണ് ഈ നാടിനെ തേടിയെത്തുന്നത്.

ഹൈറേഞ്ചിലേക്കുള്ള കവാടം

ഹൈറേഞ്ചിലേക്കുള്ള കവാടം

എറണാകുളത്തു നിന്നും ഇടുക്കിയിലേക്ക് വാതിൽ തുറക്കുന്ന ഒരിടമായതിനാൽ ഹൈറേഞ്ചിലേക്കുള്ള കവാടം എന്നും ഇവിടം അറിയപ്പെടുന്നു. പെരിയാർ നദിയ്ക്ക് കുറുകേ നിർമ്മിച്ചിരിക്കുന്ന നേര്യമംഗലം പാലം വഴിയാണ് ഇവിടെ നിന്നും മൂന്നാർ ഉൾപ്പെടുന്ന ഹൈറേഞ്ചിലേക്ക് കടക്കുവാൻ സാധിക്കുന്നത്.

നേര്യമംഗലം പാലം

നേര്യമംഗലം പാലം

എറണാകുളം-ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമായ നേര്യമംഗലം പാലം ദക്ഷിണേന്ത്യയിലെ പ്രഥമ ആർച്ച് പാലം കൂടിയാണ്. ഒരു കാലത്ത് കൊച്ചിയിൽ നിന്നും മൂന്നാറിലേക്കുള്ള പാത തട്ടേക്കാട് - പൂയംകുട്ടി - മാങ്കുളം വഴിയായിരുമ്മു കടന്നു പോയിരുന്നത്. രാജപാത എന്നറിയപ്പെട്ടിരുന്ന ഇതുവഴിയായിരുന്നു എല്ലാവിധ കച്ചവട യാത്രകളും മറ്റും നടന്നിരുന്നത്. പിന്നീട് 1924 ൽ ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ ഈ പാത നശിക്കുകയായിരുന്നു. അതിനുശേഷം തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സേതു ലക്ഷ്മി ഭായിയുടെ കല്പന അനുസരിച്ച് ആലുവ മുതൽ മൂന്നാർ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിർമ്മിച്ചു. അങ്ങനെയാണ് ഈ പാലം നിർമ്മിക്കുന്നത്. ഹൈറേഞ്ചിനുണ്ടായ എല്ലാ വളർച്ചയുടെയും പിന്നിലെ ശക്തി ഈ പാലമാണെന്ന് നിസംശയം പറയാം. സുർഖിയും കരിങ്കല്ലും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

PC:Wikistranger

ആവർകുട്ടി

ആവർകുട്ടി

നേര്യമംഗലത്തോട് ചേർന്നു കിടക്കുന്ന , അധികമാർക്കും അറിയപ്പെടാതെ കിടക്കുന്ന ഒരിടമാണ് ആവർകുട്ടി. ട്രക്കിങ്ങ് പ്രേമികൾക്കിടയിൽ ഏറെ പ്രശസ്തമായി കിടക്കുന്ന ഇവിടം പക്ഷേ, പുറംലോകത്തിന് അധികം പരിചയമില്ല. കാടിനുള്ളിലായി കിടക്കുന്ന ഇവിടേക്ക് പ്രകൃതി സ്നേഹികളാണ് കൂടുതലും എത്തുന്നത്.

PC:Anurudhsoman

ചീയപ്പാറ വെള്ളച്ചാട്ടം

ചീയപ്പാറ വെള്ളച്ചാട്ടം

നേര്യമംഗലത്ത് എത്തുന്നവർ മാത്രമല്ല, യാത്രകളെ സ്നേഹിക്കുന്നവരൊക്കെയും തീർച്ചായും പോയിരിക്കേണ്ട ഒരിടമാണ് ചീയപ്പാറ വെള്ളച്ചാട്ടം. നേര്യമംഗലത്തിനും അടിമാലിയ്ക്കും ഇടിയലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം വേനൽക്കാലത്ത് മെലിയുമെങ്കിലും കാഴ്ചയിൽ ഒരു ഭംഗി തന്നെയാണിത്. ഏഴു തട്ടുകളിലായി താഴേക്ക് പതിക്കുന്ന ഇത് കൊച്ചി - ധനുഷ്കോടി ദേശീയപാതയിലാണുള്ളത്. അടിമാലി വഴി കടന്നു പോകുമ്പോള്‍ വണ്ടി നിർത്തി ഫോട്ടോയെടുക്കുവാനും കാഴ്ചകൾ കാണാനുമുള്ള ആളുകളുടെ തിരക്ക് കണ്ടാലറിയാം ഇതിന്റെ വിശേഷം.

PC:Rojypala

ഇഞ്ചത്തൊട്ടി

ഇഞ്ചത്തൊട്ടി

നേര്യമംഗലത്തിനടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരിടമാണ് ഇഞ്ചത്തൊട്ടി. ഇവിടുത്തെ പ്രധാന ആകർഷണമാണ് ഇഞ്ചത്തൊട്ടി തൂക്കുപാലം. പ്രകൃതി രമണീയമായ ഒരിടമാണ് ഇവിടം. പെരിയാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ കാഴ്ചകൾ കാണാനാണ് കൂടുതലും ആളുകൾ എത്തുന്നത്.

PC:കാക്കര

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലാണ് നേര്യമംഗലം സ്ഥിതി ചെയ്യുന്നത്. പെരിയാർ നദിയുടെ തീരത്തായാണ് ഇവിടമുള്ളത്. ആലുവ-മൂന്നാർ ദേശീയ പാതയിലാണ് ഇവിടമുള്ളത്. അടിമാലിയിൽ നിന്നും 30 കിലോമീറ്ററും മൂന്നാറിൽ നിന്നും 56 കിലോമീറ്ററും ആലുവയിൽ നിന്നും 53.3 കിലോമീറ്ററും എറണാകുളത്തു നിന്നും 70 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel villages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+