Search
  • Follow NativePlanet
Share
» »ബെംഗളൂരു- ബെലഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് സർവീസ് എത്തുമോ? 'ഗെയിം ചെയ്ഞ്ചർ' ആകും..കാരണം

ബെംഗളൂരു- ബെലഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് സർവീസ് എത്തുമോ? 'ഗെയിം ചെയ്ഞ്ചർ' ആകും..കാരണം

ബെംഗളൂരു- ബെലഗാവി റൂട്ടിൽ പുതിയ വന്ദേ ഭാരത് സർവീസ് എന്ന ബെലഗാവി നിവാസികളുടെ ആവശ്യത്തിന് വീണ്ടും പ്രതീക്ഷ. ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് നിലവിലുള്ള ധാർവാഡ് - ബെംഗളൂരു വന്ദേ ഭാരത് എക്‌സ്‌പ്രസ് ബെലഗാവിയിലേക്ക് നീട്ടുകയോ അല്ലെങ്കിൽ ബെലഗാവി- ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുകയോ ചെയ്തേക്കാം. എന്നാൽ റെയിൽവേ വകുപ്പ് അധികൃതർ ഇത് സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണങ്ങളൊന്നും ഇതുവരെയും നല്കിയിട്ടില്ല.

2023 നവംബറിൽ കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് ബെലഗാവി റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തി അനുകൂല തീരുമാനം എടുത്തിരുന്നുവെങ്കിലും പിന്നീട് തീരുമാനമൊന്നും ഉണ്ടായിരുന്നില്ല. ബെംഗളൂരു - ദർവാഡ് വന്ദേ ഭാരത് ബെലഗാവിയിലേക്ക് നീട്ടിയാണ് ഈ പരീക്ഷണ ഓട്ടം നടത്തിയത്.

New Vande Bharat Express Proposed for Belagavi to Bengaluru Route

ബെലഗാവി എംപി ജഗദീഷ് ഷെട്ടർ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സൗത്ത് വെസ്റ്റേൺ റെയിൽവേ സോൺ ജനറൽ മാനേജർ ശ്രീ അരവിന്ദ് ശ്രീവാസ്തവ എന്നിവരുമായി നത്തിയ കൂടിക്കാഴ്ചയിൽ ട്രെയിൻ രാവിലെ ബെലഗാവിയിൽ നിന്ന് പുറപ്പെട്ട് ബെംഗളൂരുവിലെത്തി രാത്രി ബെലഗാവിയിലേക്ക് മടങ്ങുന്ന വിധത്തിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്ന വിവരം മന്തി്രി സൂചിപ്പിച്ചതായി ബെൽഗാമിനെ പ്രതിനീധികരിക്കുന്ന നിയമസംഭാംഗമായ അഭയ് പാട്ടീൽ, സമൂഹമധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ സൂപിപ്പിക്കുന്നു.

ഈ റൂട്ടിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ആരംഭിക്കുന്നത് ബെലഗാവിയും ബെംഗളൂരുവും തമ്മിലുള്ള കണക്റ്റിവിറ്റിക്കും വ്യവ്സായികാവശ്യങ്ങൾക്കും പ്രയോജനപ്പെടുനെനന്നാണ് പ്രതീക്ഷിക്കുന്നത്,

അതേസമയം സമൂഹമാധ്യമങ്ങളിൽ ബെംഗളൂരു- ബെലഗാവി വന്ദേ ഭാരതിന്‍റെ ടൈംടേബിൾ വൈറലായിട്ടുണ്ട്. അതനുസരിച്ച്രാവിലെ 5:30 ന് ബെലഗാവിയിൽ നിന്ന് പുറപ്പെടുന്ന വന്ദേ എക്സ്പ്രസ് ഉച്ചയ്ക്ക് 1:00 ന് യശ്വന്ത്പൂരിലെത്തും. ധാർവാഡ്, ഹുബ്ബള്ളി, ദാവൺഗരെ, അരസികരെ, തുംകൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

തിരികെ ഉച്ചകളഴിഞ്ഞ് 2.30 ന് യശ്വന്തപൂരിൽ നിന്ന് മടങ്ങുന്ന ബെലഗാവി വന്ദേ ഭാരത് രാത്രി 10.30 ന് ബെലഗാവിയിൽ എത്തും.

ബെലഗാവി - ബെംഗളൂരു വന്ദേ ഭാരത് നിർദ്ദിഷ്ട ടൈംടേബിൾ

ബെലഗാവി - 5.30 AM
ധാർവാഡ് - 7.15 AM
ഹുബ്ബള്ളി - 7.55 AM
ദാവൺഗരെ - 9.00 AM
അരസികരെ - 10.55 AM
തുംകൂരു -12.00 PM
ബെംഗളൂരു -1.00 PM

ബെംഗളൂരു- ബെലഗാവി വന്ദേ ഭാരത് നിർദ്ദിഷ്ട ടൈംടേബിൾ

ബെംഗളൂരു - 2.30 PM
തുംകൂരു - 3.25 PM
അരസികരെ - 5.30 PM
ദാവൺഗരെ - 6.25 PM
ഹുബ്ബള്ളി -7.45 PM
ധാർവാഡ് - 8.25 PM
ബെലഗാവി - 10.30 PM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+