Search
  • Follow NativePlanet
Share
» »പോയാൽ തിരികെ വരാനേ തോന്നില്ല; പോകാം നീലഗിരി മലനിരകളിലേക്ക്.. കാടുണ്ട്, വെള്ളച്ചാട്ടമുണ്ട്..

പോയാൽ തിരികെ വരാനേ തോന്നില്ല; പോകാം നീലഗിരി മലനിരകളിലേക്ക്.. കാടുണ്ട്, വെള്ളച്ചാട്ടമുണ്ട്..

പുറത്തിറങ്ങിയാൽ പൊള്ളുന്ന ചൂട്... സന്തോഷത്തോടെ ഒരു യാത്ര പോകണമെങ്കിൽ പോലും കാലാവസ്ഥ കനിയണം. പെട്ടന്നങ്ങ് ചൂടിലേക്ക് ഇറങ്ങിച്ചെല്ലാൻ പറ്റില്ലല്ലോ.. എന്നാലും ഇപ്പോഴും തണുപ്പും കുളിരും ഉള്ള ഒരിടമുണ്ടെങ്കിൽ കുറച്ച് ചൂട് സഹിച്ചാണെങ്കിലും നമ്മൾ യാത്ര പോകും. അതെ, ഈ ചൂടിൽ, അവധിക്കാലം ആഘോഷമാക്കാൻ പറ്റിയ സ്ഥലങ്ങളിലൊന്നാണ് നീലഗിരി.

പച്ചപ്പു നിറഞ്ഞു നിൽക്കുന്ന കുന്നുകളും കോടമഞ്ഞിറങ്ങി വരുന്ന രാവുകളും ഉള്ളം കുളിർപ്പിക്കുന്ന തണുപ്പും ഒക്കെയായി സഞ്ചാരികളെ വിളിക്കുന്ന നീലഗിരി കാണാൻ പറ്റിയ സമയമാണിത്. വേനൽച്ചൂടിൽ നിന്നും ഒന്നു മാറി നിന്ന് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നവർക്ക് നീലഗിരി യോജിക്കും. വണ്ടിയുടെ ഗ്ലാസ് താഴ്ത്തി തണുപ്പും കാറ്റും അരിച്ചെത്തുന്ന വഴിയിലൂടെ പോകാനായൊരു യാത്ര.

Nilgiri Mountain

പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് നീലഗിരി. തമിഴ്‌നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന പർവതനിരകളുടെ പേരാണ് നീലഗിരി. നീലക്കുറിഞ്ഞി പൂക്കളുടെ പേരിൽ നിന്നാണ് നീലഗിരി എന്ന പേര് വന്നതെന്നാണ് കരുതുന്നത്. അതല്ല, ഇവിടുത്തെ പുകപോലുള്ള മൂടൽമഞ്ഞിൽ നിന്നാണ് എന്നും കരുതുന്നു.

കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന നീലാകാശം, അതിനു തൊട്ടുതാഴെയായി വരച്ചുവെച്ചതുപോലെ തോന്നിക്കുന്ന പർവ്വതനിരകൾ, തണുപ്പും മനോഹരമായ പ്രകൃതിഭംഗി, ശുദ്ധവായൂ എന്നിങ്ങനെ കുറേ കാര്യങ്ങൾ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ നാട്ടിൽ ചൂടേറുമ്പോൾ അതിൽ നിന്ന് രക്ഷപെടാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് നീലഗിരിയിലേക്കുള്ള യാത്രയാണ്.

ബ്രിട്ടീഷുകാരുടെ കാലത്താണ് നീലഗിരി ഇന്നുകാണുന്ന നിലയിലേക്ക് വളരാൻ തുടങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ തേയില, കാപ്പി തുടങ്ങിയ വിളകൾ ഉൽപ്പാദിപ്പിക്കുന്നതിനായായിരുന്നു ഇത്. നീലഗിരിയിലെ ഏറ്റവും ശ്രദ്ധേയമായ ഹിൽ സ്റ്റേഷനായ ഊട്ടി, ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല തലസ്ഥാനമായും പ്രവർത്തിച്ചിരുന്നു.

nilgiri tamil nadu

ഗൂഡല്ലൂര്‍

നീലഗിരി മലനിരകളോട് ചേർന്നു കിടക്കുന്ന ഗൂഡല്ലൂര്‍ അതിന്‍റെ ഭംഗി കൊണ്ടാണ് പ്രസിദ്ധമായിരിക്കുന്നത്. കേരളത്തിൽ നിന്നും എത്തിച്ചേരാൻ എളുപ്പമായതിനാൽ ൺല്ലാ സീസണിലും ഗൂഡല്ലൂരിലേക്ക് സ്ഥിരം സഞ്ചാരികൾ എത്താറുണ്ട്. ഇവിടുന്ന് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്തു പോകുവാനും എളുപ്പമാണ്.

കൂനൂർ

നീലഗിരിയുടെ ഭംഗി പ്രകടമാക്കുന്ന മറ്റൊരിടമാണ് കൂനൂർ. തേയിലത്തോട്ടങ്ങൾ, ട്രെക്കിങ് സ്ഥലങ്ങൾ, ഉള്ളിലേക്കുള്ള റോഡുകൾ, ടോയ് ട്രെയിൻ യാത്ര എന്നിങ്ങനെ ഇവിടെ വന്നാൽ ചെയ്യാൻ കുറേ കാര്യങ്ങളുണ്ട്. സിംസ് പാര്‍ക്ക്, ലാംപ്‌സ് റോക്ക് വ്യൂ പോയിന്റ് തുടങ്ങിയ സ്ഥലങ്ങളും ഇവിടെ കാണണം. കൂനൂരിന്‍റെ ഭംഗി അനുഭവിക്കണം എന്നുണ്ടെങ്കിൽ ടോയ് ട്രെയിനിൽ ഒരു യാത്ര പോകാൻ ശ്രമിക്കുക.

ലവ്ഡെയ്ൽ

നീലഗിരിയിൽ പോകാൻ പറ്റിയ ലവ്ഡെയ്ൽ ഊട്ടിയിൽ നിന്നും 7.2 കിലോമീറ്റർ അകലെയാണുള്ളത്. സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഓഫ്ബീറ്റ് യാത്രകൾ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഇടമാണ്. ബ്രിട്ടീഷുകാലത്തെ കാഴ്ചകളാണ് ഇന്നും ഇവിടെ കാണാനുള്ളത്. എന്നാൽ ഒട്ടും നിരാശപ്പെടുത്തില്ല എന്നുമാത്രമല്ല, വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന സ്ഥലം കൂടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+