Search
  • Follow NativePlanet
Share
» »റോഡ് ട്രിപ്പ് പോകാനുള്ള പ്ലാനുണ്ടോ? ഇപ്പോൾ, ഈ നവംബർ മാസം പോകണം.. കാരണമുണ്ട്..

റോഡ് ട്രിപ്പ് പോകാനുള്ള പ്ലാനുണ്ടോ? ഇപ്പോൾ, ഈ നവംബർ മാസം പോകണം.. കാരണമുണ്ട്..

നവംബർ മാസം സഞ്ചാരികളുടെ പ്രിയപ്പെട്ട സമയമാണ്. തണുപ്പോടെ ആരംഭിക്കുന്ന പുലരികളും വൈകുന്നേരത്തെ തുലാമഴയും നേരത്തെയുള്ള സന്ധ്യയാകലും പിന്നെ തണുപ്പും ചൂടു മാറിയെത്തുന്ന രാത്രികളും ഒക്കെയാണ് നമ്മുടെ കേരളത്തിലെ അവസ്ഥ. മലബാറിൽ തെയ്യക്കാലവും കോഴിക്കോട് പലവിധ ഫെസ്റ്റുകളും പാലക്കാട് വന്നാല്‌ കല്പാത്തി രഥോത്സവും ഒക്കെയായിഈ സമയത്ത് യാത്ര പോകാൻ ആളുകൾക്കും ഭയങ്കര കൗതുകവും സന്തോഷവുമാണ്.

കേരളത്തിൽ മാത്രമല്ല. പശ്ചിമഘട്ടവും പൂർവ്വഘട്ടവും എന്തിനധികം പറയണം, കാശ്മീർ തൊട്ട് കന്യാകുമാരി വരെ പച്ചപ്പിലും കാഴ്ചകളിലും ഒന്നണിഞ്ഞൊരുങ്ങി സുന്ദരിയായിരിക്കുന്ന സീസൺ ആണ് നവംബർ മാസം. മറ്റേതു സമയത്തും പല കാരണങ്ങൾ പറഞ്ഞ് യാത്ര പോകാനിറങ്ങാത്തവർ പോലും ബാഗും പാക്ക് ചെയ്തിറങ്ങുന്ന സമയം. എന്തൊക്കെയാണ് നവംബർ മാസത്തിലെ യാത്രകളെ വ്യത്യസ്തമാക്കുന്നതെന്ന് നോക്കിയാലോ

November Travel Why November Is The Perfect Month for Road Trips in India

എന്തുകൊണ്ട് നവംബർ മാസം

കാലാവസ്ഥ മുതൽ ആഘോഷങ്ങൾ വരെ ചെയ്യാൻ ഒത്തിരി കാര്യങ്ങളും പോകാൻ ഒരുപാട് സ്ഥലങ്ങളും ഓരോ നാടിനെ പരിചയപ്പെടുവാൻ പറ്റിയ വ്യത്യസ്തങ്ങളായ ആഘോഷങ്ങളും ഒക്കെയാണ് ഈ സമയത്തിന്‍റെ ആകർഷണം. അത് മാത്രമല്ല, മഴയും ചൂടും പേടിക്കാതെ സ്വസ്ഥമായി, സമാധാനത്തോടെ യാത്ര ചെയ്യാം എന്നതിനാൽ മിക്കവരും നവംബര്‍ മാസത്തെ കൂടുതൽ ഇഷ്ടപ്പെടുന്നു. ഈ ഓരോ കാരണങ്ങളെ വിശദമായി പരിചയപ്പെടാം..

കാലാവസ്ഥ

മഴയാണോ എന്ന് ചോദിച്ചാൽ തുലാവർഷമാണ് കേരളത്തിൽ... മറ്റു സംസ്ഥാനങ്ങളിലും ഒരു മഴക്കോളുണ്ടാകും... തണുപ്പാണോ എന്നു ചോദിച്ചാൽ തണുപ്പുണ്ട്.. എന്നാൽ സഹിക്കാവുന്ന വിധത്തിൽ ആണ്. ഇനി ചൂടിന്‍റെ കാര്യമെടുത്താൽ അതും ഒക്കെ. അങ്ങനെ കാലാവസ്ഥയുടെ കാര്യത്തിൽ മൊത്തത്തിൽ തൃപ്തിപ്പെടുത്തുന്ന സമയമാണ് നവംബർ മാസം. മാത്രമല്ല, യാത്രകൾ മടുപ്പില്ലാതെ പോകാനും ഇത് സഹായിക്കും. നീണ്ട റോഡ് ട്രിപ്പ് ആണെങ്കില് ഇടയ്ക്ക് വിശ്രമിച്ചും വെയിലു കൊണ്ട് വാടാതെയും ഒക്കെ പോകാനുള്ള അവസരം കൂടിയാണിത്.

ആഘോഷങ്ങൾ

നവംബർ മാസത്തിലെ ഇന്ത്യയിലെ ആഘോഷങ്ങളെക്കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ എവിടെ നിർത്തും എന്നതാണ് സംശയം. കേരളത്തിലാണെങ്കിൽ തെയ്യക്കാലത്തിന്‍റെ തുടക്കം,പാലക്കാട് കല്പാത്തി രഥോത്സവം, ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവം, ഇനി മൊത്തത്തിൽ നോക്കിയാൽ നവംബര്‍ 9 മുതല്‍ 15 വരെ പുഷ്കര്‍ മേള, നവംബര്‍ 21 മുതൽ 24 വരെ അസമിൽ മാജുലി ഫെസ്റ്റിവല്‍, നവംബര്‍ 20 മുതല്‍ ഡിസംബര്‍ 5 വരെ ബീഹാറിലെ സോന്‍പൂർ കാർഷിക മേള, നവംബർ 11 മുതല്‍ 15 വരെ ഗംഗാ ആരതി എന്നിങ്ങനെ നിരവധി പരിപാടികളുണ്ട്.

വണ്ടിയെടുത്ത് ഒരു റോഡ് ട്രിപ്പ് പ്ലാൻ ചെയ്താൽ കണ്ടുവരാൻ പല കാഴ്ചകളുണ്ട്. ഈ അവസരങ്ങൾ തന്നെയാണ് നവംബറിനെ റോഡ് ട്രിപ്പുകളുടെ പ്രിയപ്പെട്ട മാസമാക്കുന്ന ഒരു കാരണം.

സാംസ്കാരിക പരിപാടികൾ

ആഘോഷങ്ങൾക്കൊപ്പം തന്നെ എടുത്തു പറയേണ്ടതാണ് സാംസ്കാരിക പരിപാടികളും. മേൽപ്പറ‍ഞ്ഞതടക്കം വേറെയും നൂറകണക്കിന് ഉത്സവങ്ങൾ രാജ്യത്തുണ്ട്. ഓരോ പ്രദേശത്തിന്‍റെയും സംസ്കാരങ്ങളും അതിന്‍റെ വൈവിധ്യങ്ങളും മനസ്സിലാക്കുവാനും ആളുകളെ പരിചയപ്പെടുവാനുമെല്ലാം ഇത് മഹത്തായ ഒരവസരമാണ്. വ്യത്യസ്തകൾ ആഘോഷിക്കാനും ഓരേ സംസ്ഥാനങ്ങളുടെയും സാംസ്കാരിക പരിപാടികൾ പരിചയപ്പെടാനും പോകുന്നവർക്ക് ഇതൊരു ഗംഭീര സമയമാണ്.

പച്ചപ്പും മലകളും

മഹാരാഷ്ട്ര ഉള്‍പ്പെട ഇന്ത്യയിലെ നിരവധി ഇടങ്ങൾ ഈ സമയത്ത് അതിമനോഹരമാകുന്നു. കുന്നുകയറാനും കാടുകൾ കാണാനും ട്രെക്കിങും ഹൈക്കിങ്ങുമെല്ലാം ഈ സമയത്ത് പറ്റിയ സീസണാണ്. വണ്ടിയെടുത്ത് ബാംഗ്ലൂർ വഴി പൂനെയിലോക്കോ അല്ലെങ്കിൽ കോസ്റ്റൽ ഹൈവേ വഴി മുംബൈയിലോക്കോ ഒക്കെ പോകുവാൻ നിരവധി അവസരങ്ങളുണ്ട്. ഈ റൂട്ടിൽ നിങ്ങളെ കാത്തിരിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച റൂട്ടിലെ ഡ്രൈവിങ്ങും ഒരായുഷ്കാലം മുഴുവന് ഓർക്കാനുള്ള ഓർമ്മകളുമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+