Search
  • Follow NativePlanet
Share
» »നവരാത്രി, ദസറ, മഹാനവമി, വിജയദശമി, ദീപാവലി... ഒക്ടോബർ മാസം അടിപൊളി.. അവധികളും നീണ്ട വാരാന്ത്യങ്ങളും ഇഷ്ടംപോലെ

നവരാത്രി, ദസറ, മഹാനവമി, വിജയദശമി, ദീപാവലി... ഒക്ടോബർ മാസം അടിപൊളി.. അവധികളും നീണ്ട വാരാന്ത്യങ്ങളും ഇഷ്ടംപോലെ

എത്ര വേഗത്തിലാണ് സെപ്റ്റംബറും ഓണാഘോഷവുമെല്ലാം കടന്നു പോയത്. ഇതാ ഒക്ടോബർ മാസം ഇങ്ങെത്തി. കഴിഞ്ഞ മാസത്തെ അവധി ആഘോഷിക്കാൻ സാധിക്കാത്തവർക്ക് വിഷമിക്കാൻ ഇട വരാത്ത വിധത്തിലാണ് ഒക്ടോബർ മാസത്തിലെ നീണ്ട വാരാന്ത്യങ്ങളും അവധി ദിവസങ്ങളും വരുന്നത്. നാട്ടിൽ പോകാനും വലിയ യാത്രകൾ പ്ലാൻ ചെയ്യാനും ഒക്കെ ധാരാളം സമയം ഒക്ടോബറിൽ ഉണ്ട്.

മഴയും വെയിലും ഒക്കെ ഒന്നടങ്ങി ശാന്തവും പ്രസന്നവുമായ കാലാവസ്ഥയാണ് ഒക്ടോബർ മാസത്തിലേത്. രാജ്യത്തിന്റെ ഏതു ഭാഗത്തേയ്ക്കും ഉള്ള യാത്രകൾക്ക് അനുയോജ്യമായ സമയം. അടഞ്ഞു കിടന്നിരുന്ന ഇടങ്ങൾ മിക്കവയും തുറന്നു. വടക്കേ ഇന്ത്യയിലേക്കാണെങ്കിലും തെക്കേ ഇന്ത്യയോ ഹിമാലയമോ ഒക്കെ കാണാൻ പറ്റിയ സമയം കൂടിയാണിത്. ബജറ്റ് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് കുറഞ്ഞ ചെലവിൽ കറങ്ങിയടിക്കുവാനുള്ള അവസരമാണ് ഈ മാസം തരുന്നത്.

October 2024 Long Weekends Plan Your Getaways Around Dasara Mahanavami Vijayadashami

ഒക്ടോബർ 2024 പ്രധാന ദിവസങ്ങൾ

ഒക്ടോബർ 2 ബുധൻ ഗാന്ധി ജയന്തി
ഒക്ടോബർ 10 വ്യാഴം പൂജ വയ്പ്പ്
ഒക്ടോബർ 11 വെള്ളി ദുർഗ്ഗാഷ്ടമി
ഒക്ടോബർ 12 ശനി മഹാനവമി
ഒക്ടോബർ 13 വിജയദശമി, കന്യാകുമാരി ആറാട്ട്
ഒക്ടോബർ 31 ദീപാവലി എന്നിവയാണ് ഈ മാസത്തെ പ്രധാന ദിവസങ്ങൾ.

ഒക്ടോബർ 2024 അവധികൾ, നീണ്ട വാരാന്ത്യങ്ങൾ

ഓണത്തിന് നാട്ടിൽ വരാൻ സാധിക്കാത്ത മറുനാടൻ മലയാളികൾക്ക് നാട്ടിൽ വരാനുള്ള അവസരമാണ് ഒക്ടോബർ മാസം. ദസറ, പൂജ വയ്പ്പ്,വിജയദശമി, ദീപാവലി തുടങ്ങിയവയെല്ലാം രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ആഘോഷിക്കുന്നതിനാൽ എല്ലായിടത്തും നീണ്ട വാരാന്ത്യങ്ങളും അവധികളും ലഭിക്കും. അവധി ദിവസങ്ങളും ഞായറാഴ്ചകളും നോക്കി കൃത്യമായി പ്ലാൻ ചെയ്യുകയാണെങ്കിൽ അധികം ലീവ് എടുക്കാതെ നാട്ടിൽ വരാനും യാത്രകൾ പോകാനും ബന്ധുക്കളെ സന്ദർശിക്കുവാനുമെല്ലാം സാധിക്കും.

Plan Your Getaways Around Dasara Mahanavami Vijayadashami amp amp Deepavali

നീണ്ട വാരാന്ത്യങ്ങൾ പ്ലാൻ ചെയ്യാൻ

മഹാനവമി-വിജയദശമി: ഒക്ടോബറിലെ ആദ്യത്തെ നീണ്ട വാരാന്ത്യം പൂജാ അവധിയുടെ/ നവരാത്രിയുടെ ഭാഗമായാണ് വരുന്നത്. ഒക്ടോബർ 3 വ്യാഴാഴ്ച നവരാത്രി ആരംഭിക്കുമെങ്കിലും അവധികൾ വരുന്നത് 10-ാം തിയതി വ്യാഴാഴ്ച മുതലാണ്. ഒക്ടോബർ 10 പൂജവയ്പ്പ്, 11 വെള്ളി ദുർഗ്ഗാഷ്ടമി, 12 ശനി മഹാനവമി, 14 ഞായർ വിജയദശമി എന്നിങ്ങനെയാണ് ദിവസങ്ങൾ. ഇതിൽ വ്യാഴാഴ്ച മാത്രം അവധിയെടുത്താൽ വെള്ളിയും ശനിയും ഞായറും കൂടി വീട്ടിലിരിക്കാം. അതായത് ഒറ്റ ലീവിൽ നാല് ദിവസത്തെ അവധി.

കേരള, കർണ്ണാടക ഒക്ടോബർ പൊതുഅവധികൾ

കേരള പൊതുഅവധി ഒക്ടോബർ 2024
ഒക്ടോബര്‍ 2: ഗാന്ധി ജയന്തി - ബുധനാഴ്ച
ഒക്ടോബര്‍ 12: മഹാനവമി-ശനിയാഴ്ച
ഒക്ടോബര്‍ 13: വിജയദശമി-ഞായറാഴ്ച
ഒക്ടോബര്‍ 31: ദീപാവലി -വ്യാഴാഴ്ച

കർണ്ണാടക ഒക്ടോബർ 2024 പൊതുഅവധികൾ
ഒക്ടോബര്‍ 2, ബുധനാഴ്ച : ഗാന്ധി ജയന്തി / മല്യാലയ അമാവാസി
ഒക്ടോബർ 11, വെള്ളിയാഴ്ച: മഹാനവമി, ആയുധപൂജ
ഒക്ടോബർ 17 വ്യാഴാഴ്ച: മഹർഷി വാല്മീകി ജയന്തി
ഒക്ടോബർ- 31, വ്യാഴാഴ്ച: നരക ചതുർദശി
കന്നഡ രാജ്യോത്സവ നവംബർ 1, വെള്ളിയാഴ്ച.
നവംബർ 2, ശനിയാഴ്ച: ദീപാവലി

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: dasara pooja diwali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+