Search
  • Follow NativePlanet
Share
» » പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്

പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്

താ കാസർകോഡുകാർക്ക് പോലും അത്രയൊന്നും പരിചയമില്ലാത്ത കുറച്ചിടങ്ങളുടെ വിശേഷങ്ങൾ....

കാസർകോഡിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക കടലിന്റെ തീരത്ത് തലയുയര്‍ത്തി നിൽക്കുന്ന ആ കോട്ട തന്നെയാണ്...നമ്മുടെ ബേക്കൽ കോട്ട... കുറച്ചുകൂടി ഈ നാടിനെ അറിയുമ്പോൾ പിന്നെയും ഇടങ്ങൾ കയറിവരും....ട്രക്കിങ്ങിൻറെ എക്സ്ട്രീം ലഹരി സമ്മാനിക്കുന്ന റാണിപുരവും മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കോട്ടഞ്ചേരിയും ചോരയുടെ മണമുള്ള ഹോസ്ദുർഗ് കോട്ടയും മധൂർ ക്ഷേത്രവും തടാക നടുവുലെ അനന്തപുരി ക്ഷേത്രവും ആനന്ദശ്രമവുമെല്ലാം സപ്ത ഭാഷകളുടെ നാടായ കാസർകോഡിന്റെ കാഴ്ചകളാണ്. എന്നാൽ ഇത്രയും മാത്രമാണോ കേരളത്തിന്റെ വടക്കേ അറ്റത്ത് കാണാനുള്ളത്...അല്ല....ഒരിക്കലുമല്ല.. കനന്ഡ ഭാഷയുടെ സ്വാധീനം കൊണ്ട് സ്ഥലപ്പേരുകൾ വരെ ഇവിടെ എത്തുന്നവരെ വിസ്മയിപ്പിക്കുന്നു...ഇതാ കാസർകോഡുകാർക്ക് പോലും അത്രയൊന്നും പരിചയമില്ലാത്ത കുറച്ചിടങ്ങളുടെ വിശേഷങ്ങൾ....

കോട്ടഞ്ചേരി

കോട്ടഞ്ചേരി

വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ട്രക്കിങ്ങ് റൂട്ടായി അറിയപ്പെടുന്ന ഇടമാണ് കാസർകോഡുകാർക്ക് പോലും പരിചയമില്ലാത്ത കോട്ടഞ്ചേരി. കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന കൊന്നക്കാട് എന്ന കാര്‍ഷിക ഗ്രാമത്തിലാണ് കോട്ടഞ്ചേരിയുള്ളത്. നിറഞ്ഞു കിടക്കുന്ന പച്ചപ്പിലെ പുൽമേടും ചൈത്രവാഹിനി പുഴയും ട്രക്കിങ്ങ് റൂട്ടും ഇവിടെ എത്തുന്നവർക്ക് നല്കുന്ന കാഴ്ചകൾ ചെറുതൊന്നുമല്ല. എത്തിപ്പെടുവാൻ കുറച്ചധികം കഷ്ടപ്പെടുമെങ്കിലും കിടിലൻ യാത്ര സമ്മാനിക്കുന്ന കൂമ്പൻമലയും പന്ന്യാർമാനിയുമാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:EanPaerKarthik

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കാഞ്ഞങ്ങാട് നിന്നും 45 കിലോമീറ്റർ അകലെ ബളാൽ പഞ്ചായത്തിൽ കൊന്നക്കാടിന് സമീപമാണ് കോട്ടഞ്ചേരി സ്ഥിതി ചെയ്യുന്നത്. മാവുങ്കാൽ, കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുമ്പോൾ ഒടയംചാൽ വെള്ളരിക്കുണ്ട് വഴിയും കണ്ണൂരിൽ നിന്നും വരുമ്പോൾ നീലേശ്വരത്തു നിന്നും തിരിഞ്ഞ് ഭീമനിടി-ചിറ്റാരിക്കാൽ റൂട്ടിയലും ഇവിടെ എത്താം. കൊന്നക്കാട് മുടോംകടവ് വരെ അത്യാവശ്യം നല്ല റോഡാണ്. അവിടെ നിന്നും പിന്നീട് മുന്നോട്ടേയ്ക്ക് പോകുമ്പോൾ വഴി മോശമായി വരും... എങ്കിലും നല്ലൊരു ട്രക്കിങ്ങ് അനുഭവമായിരിക്കും ഇത്.

കൻവതീർഥ ബീച്ച്

കൻവതീർഥ ബീച്ച്

കാസർകോഡുകാർക്ക് പോലും അത്രയധികം പരിചിതമല്ലാത്ത ഇടമാണ് കൻവതീർഥ ബീച്ച്. കടലിനു നടുവിൽ ഒരു കുളം പോലെ തോന്നിപ്പിക്കുന്ന ഈ ബീച്ചിലെ കാഴ്ചകൾ മാത്രം മതി ജീവിതാവസാനം വരെ ഈ സ്ഥലത്തിന്റെ കടുത്ത ആരാധകരാകുവാൻ. മഞ്ചേശ്വരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ബീച്ചിൽ കൂടുതലും കർണ്ണാടകയിൽ നിന്നുള്ളവരാണ് എത്തുന്നത്. കുടുംബവുമായി സുരക്ഷിതമായി സമയം ചിലവഴിക്കുവാൻ കഴിയുന്നതിനാൽ അങ്ങനെയും ആളുകൾ ഇവിടെ എത്തുന്നു. വൈകുന്നേരങ്ങളിലാണ് ഇവിടെ കൂടുതലും ആളുകൾ എത്തുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കാസർകോഡ് മഞ്ചേശ്വരത്തിനടുത്തായാണ് കൻവതീർഥ ബീച്ച് സ്ഥിതി ചെയ്യുന്നത്. മഞ്ചേശ്വരത്തു നിന്നും ഇവിടേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. മംഗലാപുരം വിമാനത്താവളം ഇവിടെ നിന്നും 29 കിലോമീറ്റർ അകലെയാണ്.

പൊസാഡിഗുംപെ

പൊസാഡിഗുംപെ

കാസർഗോഡുള്ളവർക്ക് ഒറ്റദിന യാത്രകൾക്ക് ഏറ്റവും യോജിച്ച ഇടമാണ് പൊസാഡിഗുംപെ. കർണ്ണാടകയോട് ചേർന്നു കിടക്കുന്നതിനാൽ ഈ പ്രദേശത്തിന്റെ പേരും ഗ്രാമത്തിന്റെ സ്വഭാവവും ഒക്കെ ഒരു കന്നഡ മയമുള്ളതാണ്. ഒരു ചെറിയ കുന്നും അതിന്റെ മുകളിലെ കാഴ്ചകളുമാണ് ഇവിടെയുള്ളത്. സമീപത്തെ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കൂൾ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. അറബിക്കടലിന്റെ കാഴ്ചകൾ ഇവിടെ നിന്നാൽ കാണാം. സമുദ്ര നിരപ്പിൽ നിന്നും 1060 അടി ഉയരത്തിലാണ് ഇവിടമുള്ളത്. മലകയറ്റത്തിനായാണ് ഇവിടെ ആളുകൾ എത്തുന്നത്.

പാണ്ഡ്യൻകല്ല്

പാണ്ഡ്യൻകല്ല്

കാസർകോഡ് തൃക്കണ്ണാട്ട് ക്ഷേത്രത്തിന്റെ സമീപത്തായാണ് പാണ്ഡ്യൻകല്ല് സ്ഥിതി ചെയ്യുന്നത്. സാഹസികരായ ആളുകൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരിടമാണ് ഇത്. കരയിൽ നിന്നും ഏകദേശം രണ്ടര കിലോമീറ്ററോളം അകലെ കടലിൽ ഉയർന്നു നിൽക്കുന്ന ഒരു പാറയാണിത്. ഇവിടുത്തെ തൃക്കണ്ണാട്ട് ക്ഷേത്രം അക്രമിക്കുവാനെത്തിയ ഏതോ ഒരു പാണ്ഡ്യ രാജാവിന്റെ കപ്പൽ കല്ലായി മാറിയതെന്നാണ് വിശ്വാസം

 മായിപ്പാടി കൊട്ടാരം

മായിപ്പാടി കൊട്ടാരം

ചരിത്രം ഏറെ പറയുവാനുണ്ടെങ്കിലും ഇവിടെ കൊട്ടാരങ്ങൾ വളരെ കുറവാണ്. ഉള്ളതിൽ എടുത്തു പറയേണ്ട ഒന്നാണ് മായിപ്പാടി കൊട്ടാരം. കുംബള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന മായിപ്പാടി കാസർകോഡ് ടൗണിൽ നിന്നും 8 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മായിപ്പാടിയിലെ അവസാനത്തെ രാജാവായിരുന്ന വെങ്കടേശ വര്‍മ്മ രാജ ജീവിച്ചിരുന്നതും രാജ്യം ഭരിച്ചിരുന്നതും ഇവിടെ വെച്ചായിരുന്നു. മധൂരില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് മായിപ്പാടി കൊട്ടാരം.

കുമ്പൻമല

കുമ്പൻമല

മുൻപ് പറഞ്ഞ കോട്ടഞ്ചേരി മലയുടെ മറുഭാഗത്തായാണ് കുമ്പൻമല സ്ഥിതി ചെയ്യുന്നത്. മലകയറ്റം തന്നെയാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ആകർഷണം.

PC:Sankarekannapiran

 മഞ്ചേശ്വരം

മഞ്ചേശ്വരം

തനി കാസർകോഡൻ കാഴ്ചകൾ കാണണമെങേ്കിൽ തീർച്ചായും പോയിരിക്കേണ്ട ഇടമാണ് മഞ്ചേശ്വരം. ക്ഷേത്രങ്ങളും മുസ്ലീം ദേവാലയങ്ങളും ധാരാളമുള്ള ഇവിടെ വിശ്വാസികളും തീർഥാടകരുമാണ് അധികവും എത്തുന്നത്. കശുവണ്ടി കൃഷിക്കും ഇവിടം പ്രസിദ്ധമാണ്...

PC:Noeljoe85

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+