ബാംഗ്ലൂർ ഓണസദ്യ 2023: ബാംഗ്ലൂർ നഗരം ഓണത്തിരക്കിലേക്ക് വീണുകഴിഞ്ഞു. ഓണം നാട്ടിൽ ആഘോഷിക്കുന്നവർ നാടുപിടിക്കാനുള്ള തിരക്കിലാണ്. അതേസമയം ബാംഗ്ലൂരിൽ തുടരുന്നവർക്ക് സദ്യയും ആഘോഷങ്ങളും ഒക്കെയായി പിടിപ്പത് പണികൾ കിടക്കുകയാണ്. കോളേജുകളും അസോസിയേഷനുകളും ഹൗസിങ് കോളനികളുമെല്ലാം ഓണത്തിന്റെ മേളത്തിന് കാത്തിരിക്കുകയാണ്. എന്തുസംഭവിച്ചാലും ഏതുനാട്ടിലാണെങ്കിലും മലയാളികൾക്ക് ഓണസദ്യ വിട്ടൊരു കളിയില്ല.
മലയാളികൾക്ക് ഏറ്റവും മികച്ചതും രുചികരവുമായ ഓണസദ്യ ഒരുക്കാൻ ബാംഗ്ലൂരിലെ മലയാളി ഹോട്ടലുകൾ മത്സരിക്കുകയാണ്. മൂന്നുകൂട്ടം പായസവും ഇരുപത്തിയഞ്ചോളം വിഭവങ്ങളും ഒക്കെയായി മിക്ക ഹോട്ടലുകളിലും ഓണസദ്യ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ഇതാ ഓണസദ്യ ഒരുക്കുന്ന ബാംഗ്ലൂരിലെ ചില ഹോട്ടലുകൾ പരിചയപ്പെടാം.

കൈരളി റസ്റ്റോറന്‍റ്
വാഴയിലയും ഉപ്പും മുതൽ കുത്തരിച്ചോറ്, പരിപ്പ്, നെയ്യ്, സാമ്പാർ, കാളൻ, ഓലൻ, അവിയൽ, കൂട്ടുകറി, ഇഞ്ചിക്കറി, മാമ്പഴപ്പുളിശ്ശേരി, പച്ചടി, പൈനാപ്പിൾ റോസടി, പയർ തോരൻ, മുളക് കൊണ്ടാട്ടം, ക്യാരറ്റ് അച്ചാർ, രസം, മോര്, പപ്പടം, പഴം, പാലട പായസം, ശർക്കര വരട്ടി എന്നിവയാണ് കൈരളി റസ്റ്റോറന്‍റ് ഓണസദ്യയില്‍ വിളമ്പുന്നത്.
ഫോൺ നമ്പർ-9742911888
എരിവും പുളിയും റസ്റ്റോറന്‍റ്
ഓഗസ്റ്റ് 29 ചൊവ്വാഴ്ച ഓണം സദ്യയും പാലട പായസവും എരിവും പുളിയും റസ്റ്റോറന്‍റിൽ ലഭിക്കും. 25 വിഭവങ്ങൾ ഉൾപ്പെടുന്നതാണ് ഓണസദ്യ. 550 രൂപയാണ് അതിന്റെ നിരക്ക്, പാഴ്സൽ ചാർജ് ഇതിനു പുറമേ നല്കണം. പാലട പാസയത്തിന് 399 രൂപയാണ് വില. തിരുവോണ ദിവസം 11.30 മുതൽ സദ്യ വിളമ്പിത്തുടങ്ങും.
കുണ്ടനഹള്ളിയിൽ എഇസിഎസ് ലേഒഔട്ടിൽ എ ബ്ലോക്കിലാണ് എരിവും പുളിയും റസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്നത്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും- 9008238101, 9008237101.

ഇംപീരിയൽ ഹോട്ടൽ
25 വിഭവങ്ങൾ ഉൾപ്പെടെയുള്ള ഇംപീരിയലിന്റെ ഓണസദ്യ ഓഗസ്റ്റ് 29ന് നടക്കും. ശിവാജി നഗറിലെ ഇംപീരിയൽ പാര്‌ട്ടി ഹാളിൽ 29ന് ഉച്ചയ്ക്ക് 12.30 മുതൽ ഡൈൻ-ഇൻ ലഭ്യമാണ്യ 390 രൂപയാണ് ഒരു ഓണസദ്യയ്ക്കുള്ള വില. പാഴ്സലിന് 450 രൂപയും ഫാമില പാക്കിന് 1650 രൂപയും ഈടാക്കും.
റെസിഡൻസി റോഡ്, കോറമംഗള, ശിവാജി നഗർ, ഇന്ദിരാ നഗർ, ജയനഗർ, മൈസൂര്‍ റോഡ്, മില്ലർ റോഡ്, മാറത്തഹള്ളി എന്നിവിടങ്ങളിൽ ടേക്ക് എവേയും ലഭ്യമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9686 863 638, 9964887788 എന്നീ നമ്പറുകളിൽ ഓഗസ്റ്റ് 28 വൈകിട്ട് 5.00 മണിവരെ ബുക്കിങ് നടത്താം.
കേരളാ പവലിയൻ
ഓഗസ്റ്റ് 29ന് കേരളാ പവലിയൻ ഹോട്ടൽ ഓണസദ്യ ഒരുക്കുന്നു. ഡൈൻ-ഇൻ സദ്യക്ക് 499 രൂപയാണ് നിരക്ക്. മൂന്നു പേരുടെ സദ്യ പാക്കേജിന് 1800 രൂപ വരും. ഒരു ലിറ്റർ പായസത്തിന് 399 രൂപയാണ് ഈടാക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ 9738319216, 080 49744968 എന്നീ നമ്പറുകളിൽ ഓഗസ്റ്റ് 28 വൈകിട്ട് 5.00 മണിവരെ ബുക്കിങ് നടത്താം.
രഞ്ചൂസ് കിച്ചൺ
വാഴയില,ചോറ്, ഉപ്പ്, ശർക്ര വരട്ടി, ചിപ്സ്, പരിപ്പ്, നെയ്യ്,സാമ്പാർ, പുളിശ്ശേരി, അവിയൽ, കാളൻ, പുളിയിഞ്ചി, മാങ്ങാ അച്ചാർ, എലിശേരി, പച്ചടി, തോരൻ, കിച്ചടി, ഓലൻ, കൂട്ടുകറി, രസം, മോര്, പപ്പടം, കൊണ്ടാട്ടം, പഴം, ബോളി, അട പായസം, വാട്ടർ ബോട്ടിൽ എന്നിവ ഉൾപ്പെടുന്ന സദ്യയ്ക്ക് 450 രൂപയാണ് വില. ബുക്കിങ്ങിന് 09400204473 .
സമോവർ കൊമ്മനഹള്ളി
കൊമ്മനഹള്ളി റാമയ്യ ലേഔട്ടിൽ ഫസ്റ്റ് ക്രോസ് തേഡ് എം മെയിനിൽ #29 ലെ സമോവർ ഓണസദ്യയ്ക്ക് ഡൈൻ ഇന്നിന് 400 രൂപയും പാഴ്സലിന് 270 രൂപയുമാണ് നിരക്ക്. അടപ്രഥമൻ 420 രൂപ, പാൽ പായസം 400 രൂപ എന്നിങ്ങനെയും നിൽക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്താൽ മാത്രമേ പാഴ്സൽ ലഭ്യമാകൂ. ബുക്കിങ്ങിന് 88677 34548
ഷെനൂസ് കിച്ചൺ
വാഴയില, പഴം, ഉപ്പേരി, ശർക്കര വരട്ടി, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, എരിശ്ശേരി, തൈര് മുളക്, ഉപ്പ്. പപ്പടം, കുത്തരിച്ചോറ്, പുളിശേരി, കാളൻ, അവിയൽ, പരിപ്പുകറി, പച്ചടി, കിച്ചടി, ഓലന്‍, രസം, കൂട്ടുകറി, സാമ്പാർ, പച്ചക്കറി തോരൻ, പാൽ പായസം, പരിപ്പ് പ്രഥമൻ എന്നിവ ഉൾപ്പെടുന്ന സദ്യയുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 299 രൂപയാണ് നിരക്ക്. ബുക്കിങ്ങിന്- 9497263545, 6361075514

അധോലോകം
500 രൂപയുടെ ഓണസദ്യയാണ് അധോലോകം വിളമ്പുന്നത്. ചോറ്, സാമ്പാർ, അവിയൽ, തോരൻ, കുമ്പളങ്ങ പച്ചടി, പൈനാപ്പിൾ പച്ചടി, ഇഞ്ചിക്കറി, എരിശ്ശേരി, ഓലൻ, കാളൻ, രസം, മോര്, ചമ്മന്തി, പപ്പടം, മുളക് കൊണ്ടാട്ടം, പാവക്ക കൊണ്ടാട്ടം, ഉപ്പേരി, ശര്‍ക്കര വരട്ടി, അച്ചാറ്, പഴം, സേമിയ പായസം, ഉപ്പ്, കായ വറുതത്ത്, വാഴ ഇല എന്നിവ ഇതിൽ ഉൾപ്പെടും. അട പ്രഥമൻ ഒരു ലിറ്ററിന് 450, 500എംഎല്ലി് 240, പാലട 1 ലിറ്റർ 500 രൂപ, അര ലിറ്റർ 275 രൂപ എന്നിങ്ങനൊണ് നിരക്ക്.
ബുക്കിങ്ങിന് 8884522007.
ഷഫീസ് കിച്ചൺ
350 രൂപയ്ക്ക് ഓണസദ്യ വിളമ്പുന്ന ഷഫീസ് കിച്ചണിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങിന്- 6238390277, 8088177857
അഷേർസ്
ഓഗസ്റ്റ് 27 ഞായർ, 29 ചൊവ്വ എന്നീ ദിവസങ്ങളിൽ അഷേർസിൽ ഓണസദ്യ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 7019140265
മലബാര്‍ ഫുഡ്കോർട്ട്
ഓഗസ്റ്റ് 29ന് തിരുവോണ നാളിൽ മലബാർ ഫുഡ്കോർട്ടിൽ 25 വിഭവങ്ങളുമായി വാഴയിലയിൽ ഓണസദ്യ ലഭിക്കും. 399 രൂപയാണ് വില. ബുക്കിങ്ങിന് 9061123809, 9961466207
ആദംസ് നാടൻ തട്ടുകട
ഓണം സ്പെഷ്യൽ പാലട പ്രഥമനാണ് ആദംസ് നാടൻ തട്ടുകട ഒരുക്കുന്നത്. ഒരു ലിറ്ററിന് 250 രൂപയും അരലിറ്ററിന് 125 രൂപയുമാണ് നിരക്ക്. എസ്ജി പാളയയിൽ ഭവാനി നഗറിൽ ക്യാംപസ് റോഡിലാണ് ഇതുള്ളത്. ബുക്കിങ്ങിന്- 8921833713, 7034784645
കടവ് ഷാപ്പ് കറി
എച്ച്എസ്ആർ ലേഔട്ടിൽ സെക്ടർ 3ൽ 18 മെയിനിൽ #48ലെ കടവ് ഷാപ്പ് കറി ഓഗസ്റ്റ് 26 മുതൽ 28 വരെ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4.00 മണി വരെ ഓണ സദ്യ ഡൈൻ ഇന്നും കൂടാതെ ഓഗസ്റ്റ് 28,29 തിയതികളിൽ ഉച്ചയ്ക്ക് 1200 മുതൽ 4.00 മണിവരെ ടേക്ക് എവേയും ലഭ്യമാക്കുന്നു. മട്ടയരി ചോറിനൊപ്പം പുളി ഇഞ്ചി, മാങ്ങാ അച്ചാൽ നാരങ്ങാ അച്ചാർ, ശർക്കര വരട്ടി, വരുത്ത ഉപ്പേരി, കൊണ്ടാട്ടം, പപ്പടം, അവിയൽ, എരിശേരി, ഓലൻ, കൂട്ടുകറി, പൈനാപ്പിൾ പച്ചടി, വെണ്ടക്ക കിച്ചടി, പയർ തോരൻ, കാബേജ് തോരൻ, നെയ്യ്, പരിപ്പ്, സാമ്പാർ, പുളിശേരി, രസം, സംഭാരം. പഴം, പാലട പ്രഥമൻ, പരിപ്പ് പ്രധമൻ എന്നിയാണ് നല്കുന്നത്.
ബുക്കിങ്ങിന് 8722928472, 7829910629
ഫാല്‍ക്കൺ റസ്റ്റോറന്‍റ്
രാജരാജേശ്വരി നഗറിലെ ഫാല്‍ക്കൺ റസ്റ്റോറന്‍റ് 3 പായസം ഉൾപ്പെടെ 27 തരം വിഭവങ്ങളുമായി ഓഗസ്റ്റ് 29ന് ഓണസദ്യ വിളമ്പുന്നു. 499 രൂപയും അഞ്ച് ശതമാനം ജിഎസ്ടിയും കൂടിയാണ് തുക. ബുക്കിങ്ങിന് 70222 29944.
നാസ്കോ റസ്റ്റോറന്‍റ്, ബെഗൂർ
ഓഗസ്റ്റ് 25 മുതൽ 31 വരെ ബെഗൂർ നാസ്കോ റസ്റ്റോറന്‍റിൽ ഓണസദ്യ ലഭിക്കും. 399 രൂപയാണ് നിരക്ക. പാൽ പായസം, അട പ്രഥമൻ എന്നിവ ഒരു ലിറ്ററിന് 350 രൂപയാണ് നിരക്ക്. ബുക്കിങ്ങിന്- 86603 33065, 89394 02876, 98401 10631
തമാഖ്, കട്ടിനഗനള്ളി
25ൽ അധികം വിഭവങ്ങളുമായി യെൽഹങ്ക കട്ടിനഗനള്ളി തമാഖിൽ ഓഗസ്റ്റ് 29ന് ഓണസദ്യ ലഭിക്കും. ഡൈൻ ഇന്നിന് 449 രൂപ, ടേക്ക് എവേയ്ക്ക് 499 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓഗസ്റ്റ് 27 രാത്രി 8.00 മണി വരെ ബുക്കിങ് നടത്താം. ബുക്കിങ്ങിന് - 7902227103, 7902227104
പാനൂർ റസ്റ്റോറന്‍റ് , കോതനൂര്
ക്രിസ്തു ജ്യോതി കോളേജിന് എതിർവശത്തുള്ള പാനൂർ കഫേയിൽ ഓഗസ്റ്റ് 29ന് ഉച്ചയ്ക്ക് 12.00 മുതൽ 2.30 വരെ ഓണസദ്യ ലഭിക്കും. ചോറ്, ഉപ്പ്. ചിപ്സ്, ശര്ഡക്കര വരട്ടി, പുളിയിഞ്ചി, മാങ്ങാ അച്ചാർ, നാരങ്ങാ കറി, പപ്പടം, പഴം, പച്ചടി, കിച്ചടി, ഓലൻ, കാളൻ. എരിശേരി, അവിയൽ, തോരൻ, പരിപ്പ്, നെയ്യ്, സാമ്പാർ, രസം, പച്ചമോര്, പാലട പായസം, പരിപ്പ് പ്രഥമൻ എന്നിവ ലഭിക്കും.
ഡൈൻ ഇന്നിന് 490 രൂപയും ടേക്ക് എവേയ്ക്ക് 490 രൂപയുമാണ് നിരക്ക്. ഫോൺ- 864499 5566
കൈപ്പുണ്യം റസ്റ്റോറന്‍റ്
ബ്രിഗേഡ് റോഡിൽ സെന്‍റ് പാട്രിക് കോംപ്ലക്സിലെ കൈപ്പുണ്യം റസ്റ്റോറന്‍റ് 26 വിഭവങ്ങളുമായി ഓഗസ്റ്റ് 29ന് വാഴയിലയില് ഓണസദ്യ വിളമ്പും. വന്നു കഴിക്കുന്നതിന് ഒരാൾക്ക് 450 രൂപ, പാഴസലിന് 550 രൂപ, തിരിച്ചറിയൽ കാർഡുമായി വരുന്ന വിദ്യാർത്ഥികൾക്ക് 350 രൂപ, പായസം ലിറ്ററിന് 400 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഓഗസ്റ്റ് 25 മുതൽ ബുക്കിങ് ആരംഭിക്കും.
ഫോൺ- 7019386326, 9449519449, 9739867212
ലുലു ഹൈപ്പർ മാർക്കറ്റ്
രാജാജി നഗർ ലുലു ഹൈപ്പർ മാർക്കറ്റിലും കനകപുര റോഡിലെ ഫോറം മാൾ ലുലു ഡെയ്ലിയിലും 399 രൂപയ്ക്ക് ഓണസദ്യ ലഭിക്കും. കുത്തരി, വാഴയില, പഴം, ഉപ്പേരി, ശർക്കര വരട്ടി, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, എരിശേരി, തൈര് മുളക്, ഉപ്പ്, പപ്പടം, പുളിശേരി, കാളൻ, അവിയൽ, പരിപ്പ് കറി, പച്ചടി, കിച്ചടി, ഓലൻ, രസം, കൂട്ടുകറി, സാമ്പാർ, വെജിറ്റബിൾ തോരൻ, പാല് പായസം, പരിപ്പ് പ്രഥമൻ എന്നിവയാണ് വിഭവങ്ങൾ. ഓഗസ്റ്റ് 28 വരെ ബുക്കിങ് നടത്താം.
ലുലു ഹൈപ്പർ മാർക്കറ്റ്- 8951937940, ലുലു ഡെയ്ലി- 080 69648700
മൊഹബത്ത് ദേശി റസ്റ്റോറന്റ്
ഓഗസ്റ്റ് 29ന് ഹൊസൂർ മെയിൻ റോഡിലെ ഹെന്നഗര ഗേറ്റിലെയും ചന്ദാപുര അനേക്കൽ റോഡിലെ മരസൂർ ഗേറ്റിലെയും മൊഹബത്ത് ദേശി റസ്റ്റോറന്‍റിൽ ഓണസദ്യ വിളമ്പും. സിംഗിള് സദ്യയ്ക്ക് 499 രൂപയും രണ്ടുപേർക്കുള്ള സദ്യയ്ക്ക് 899 രൂപയുമാണ് നിരക്ക്. ഫോൺ- 8197 774690, 8150 827333
മംസ് പോട്ട്
ഇലക്ട്രോണിക് സിറ്റി പേസ് ടുവിടെ കൊമ്മസാന്ദ്ര ഡാഡീസ് ഗാർഡൻ റോഡിലെ മംസ് പോട്ട്499 രൂപയ്ക്ക് ഓഗസ്റ്റ് 29ന് ഓണസദ്യ വിളമ്പും. വാഴയില,കുത്തരിച്ചോറ്, കായവറുത്തത്, അച്ചാർ, ശര്‍ക്കര വരട്ടി, പുളിയിഞ്ചി, പരിപ്പ്, പഴം, പപ്പടം, ഇഞ്ചിക്കറി, തോരൻ, കാളമ്, അവിയൽ, എരിശേരി, ഓലൻ, മസാല കറി, പച്ചടി, സാമ്പാർ, രസം, മോര്, പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ എന്നിയാണ് വിഭവങ്ങൾ. ഓഗസ്റ്റ് 26 വൈകിട്ട് 5.00 മണി വരെ ബുക്കിങ് നടത്താം. ബുക്ക് ചെയ്യുന്നവർ ഇവിടെവന്ന് എടുക്കണം. 499 രൂപയാണ് നിരക്ക് . പാലടയം പരിപ്പ് പായസവും ലഭ്യമാണ്.
Disclaimer- ഹോട്ടലുകളും റസ്റ്റോറന്‍റുകളും പ്രസിദ്ധീകരിച്ച ഓണം സദ്യ 2023 കാറ്റലോഗുകളിൽ നിന്നും നോട്ടീസുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് ഇതിലുള്ളത്. ഇതുമായി ബന്ധപ്പെട്ട സദ്യയുടെ ഗുണനിലവാരം, വില, ഉല്പന്നങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് മലയാളം നേറ്റീവ് പ്ലാനറ്റിന് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













