Search
  • Follow NativePlanet
Share
» »ഓണം 2023: യാത്രകള്‍ വേണം, പക്ഷേ ചൂടിൽ പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഓണം 2023: യാത്രകള്‍ വേണം, പക്ഷേ ചൂടിൽ പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഓണമായിട്ട് പുറത്തിറങ്ങി ടൗണിൽ ഒന്നു കറങ്ങി ആഘോഷങ്ങളിലൊക്കെ പങ്കെടുത്താലേ ഏതുനാട്ടിലാണെങ്കിലും മലയാളികൾക്ക് ഓണം കൂടിയ 'ഫീൽ' ഉണ്ടാവുകയുള്ളൂ. ഓണത്തിന് യാത്രകൾ പ്ലാൻ ചെയ്തവരാണെങ്കിൽ ഓരോ നിമിഷവും ആസ്വദിക്കുന്ന തിരക്കിലും ആയിരിക്കും. എന്നാൽ കഴിഞ്ഞ വർഷങ്ങളിലേപ്പോലെ എളുപ്പമായിരിക്കില്ല ഈ ഓണവും പരിപാടികളും. കടുത്ത ചൂടിലൂടെ സംസ്ഥാനം കടന്നു പോകുമ്പോൾ ഓണം യാത്രകളിലും ആഘോഷങ്ങളിലും ശ്രദ്ധ കൂടിയേ തീരു.

ഓണനാളിൽ കേരളത്തിൽ മൊത്തത്തിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട, തിരുവനന്തപുരം, തുടങ്ങിയ ജില്ലകളിൽ രണ്ടു മുതല് അഞ്ച് ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. എല്ലാ ജില്ലകളിലും കഴിഞ്ഞ ഒരാഴ്ചയായി സാധാരണയിൽ നിന്ന് രണ്ട് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് അനുഭവപ്പെടുന്നുണ്ട്.
ഇതാ ഓണത്തിന് പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Onam Travel 2023

ഓണം യാത്ര

ഉത്രാടപ്പാച്ചിൽ കഴിഞ്ഞ് തിരുവോണത്തിന് ഓണം ആഘോഷിച്ച് വൈകിട്ടോടെ പുറത്തിറങ്ങുന്ന ഒരു പതിവ് മലയാളിക്കുണ്ട്. ഇപ്പോഴാണെങ്കിൽ ക്ലബുകളിലും സമാജങ്ങളിലും ടൗണിലും ഷോപ്പിങ് മാളുകളിലുമെല്ലാം രാവിലെ മുതൽ വ്യത്യസ്ത പരിപാടികൾ, മത്സരങ്ങൾ, സദ്യ ഒക്കെ ഒരുക്കിയിട്ടുള്ളതിനാൽ രാവിലെ മുതലേ ഓണാഘോഷങ്ങൾക്കായി ആളുകൾ പുറത്തിറങ്ങും. അതുകൊണ്ടുതന്നെ ചൂട് ക്രമാതീതമായി ഉയരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്.

വെയിലത്തിറങ്ങാതിരിക്കുക

കടുത്ത സൂര്യപ്രകാശവും ചൂടും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ ഏറ്റവും നല്ല വഴി ഏറ്റവും ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുക എന്നതാണ്. ശരീരത്തിൽ നേരിട്ട് വെയിൽ കൊള്ളുന്ന അവസരങ്ങൾ ഇല്ലാതാക്കുക. പ്രത്യേകിച്ച് പകൽ 11.00 മണി മുതൽ ഉച്ചകഴിഞ്ഞ് 3.00 മണി വരെയുള്ള സമയം ആണ് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കേണ്ടത്.

onam travel tips

വെള്ളം കുടിക്കുക

പുറത്തിറങ്ങുമ്പോൾ വെയിൽ കൊള്ളാതിരിക്കുന്നതിനൊപ്പം തന്നെ വെള്ളം ധാരാളം കുടിക്കാനും ശ്രദ്ധിക്കുക. ദാഹം തോന്നുന്നില്ലെങ്കിൽപ്പോലും ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പി, ചായ, സോഡ, ശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

വസ്ത്രത്തിലും ശ്രദ്ധിക്കാം

ഓണമായതിനാൽ പട്ടുസാരിയും സെറ്റുസാരിയും മുല്ലപ്പൂവും മുണ്ടും ഒക്കെയാവും പുറത്തിറങ്ങുന്നവരുടെ വേഷം. സംഗതി രസമാണെങ്കിലും വെയിലത്തിറങ്ങുമ്പോൾ വസ്ത്രം പരമാവധി കോട്ടൺ ആക്കാൻ ശ്രദ്ധിക്കുക. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതും നല്ലതാണ്.

onam travel in kerala

തൊപ്പിയും കുടയും മറക്കേണ്ട

ഓണക്കാലത്ത് പുറത്തിറങ്ങുമ്പോൾ മറക്കുന്ന രണ്ട് കാര്യങ്ങളാണ് തൊപ്പിയും കുടയും. എന്തുസംഭവിച്ചാലും ഈ രണ്ട് സാധനങ്ങൾ എടുക്കാൻ മറക്കരുത്. മാത്രമല്ല, ചെരിപ്പിടാതെ പുറത്തിറങ്ങാനും പാടില്ല. പരമാവധി വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കുക, തണലത്തുകൂടി നടക്കാൻ ശ്രദ്ധിക്കുക. കൂടാതെ, വെയിൽ കൊള്ളേണ്ടത് ഒഴിവാക്കാനാവാതെ വന്നാൽ കുടയോ

യാത്ര പോകുന്നവർ

ചൂടാണെന്നു ഓണത്തിന് കരുതി ഓണത്തിന് യാത്രകൾ ആരും മാറ്റിവയ്ക്കുവാൻ സാധ്യതയില്ല. നേരത്തെ ബുക്ക് ചെയ്ത യാത്രകളാണെങ്കിൽ പറയുകയും വേണ്ട. അതിനാൽ ഒരുപാട് കാര്യങ്ങളിൽ മുൻകരുതലെടുക്കണം. യാത്രയിൽ ആവശ്യമായ വെള്ളം കരുതുക. വലിയ കാനുകളിൽ തിളപ്പിച്ചാറ്റിയ വെള്ളം എടുക്കുക. കൃത്യമായ ഇടവേളകളിൽ അത് കുടിക്കുക. ഭക്ഷണം സമയത്ത് കഴിക്കുക. അധിക ചൂടുള്ളപ്പോൾ വിശ്രമിക്കുക. വെയിൽ കുറയുമ്പോൾ യാത്ര തുടരുക തുടങ്ങിയ കാര്യങ്ങൽ ചെയ്യാം.

കനത്ത ചൂടിൽ കാട്ടുതീ പടരാനുള്ള സാധ്യത കൂടുതലായതിനാൽ കാടുകളിലേക്കും സമീപത്തേയ്ക്കും ട്രെക്കിങ്ങിന് പോകുന്നവർ ശ്രദ്ധിക്കുക. അലക്ഷ്യമായി തീകൊള്ളികളോ ബീഡി, സിഗരറ്റ് പോലുള്ളവയോ കാട്ടിൽ ഉപേക്ഷിക്കാതിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+