Search
  • Follow NativePlanet
Share
» »ഓണം 2023- വയറു നിറയെ ഓണസദ്യ, ഒപ്പം മനസ്സ് നിറഞ്ഞ് പ്രാർത്ഥനയും.. ഓണസദ്യ വിളമ്പുന്ന ക്ഷേത്രങ്ങൾ

ഓണം 2023- വയറു നിറയെ ഓണസദ്യ, ഒപ്പം മനസ്സ് നിറഞ്ഞ് പ്രാർത്ഥനയും.. ഓണസദ്യ വിളമ്പുന്ന ക്ഷേത്രങ്ങൾ

ഓണം എന്നാൽ ഓണസദ്യ കൂടിയാണ്. കുത്തരിച്ചോറിൽ നെയ്യും പരിപ്പും പിന്നെ സാമ്പാറും കൂട്ടുകറിയും അവിയലും അച്ചാറും ചാറുകറികളും തൊടുകറിയും കൂട്ടിക്കഴിച്ച് പായസത്തിൽ അവസാനിപ്പിക്കുന്ന സദ്യ ഒരു വികാരം തന്നെയാണ്. എരിവും പുളിയും മധുരവും ഒപ്പം ചേരുന്ന സദ്യ ആസ്വദിക്കുക എന്നതുതന്നെ രസകരമായ ഒരു കാര്യമാണ്. അതുകൊണ്ടുതന്നെ ഓണസദ്യയില്ലാത്ത ഒരു ഓണം മലയാളികൾക്ക് ആലോചിക്കാൻകൂടിയാവില്ല.

വീടുകളിൽ സദ്യ ഒരുക്കുന്നതുപോലെ തന്നെ ഓണക്കാലത്ത് ക്ഷേത്രങ്ങളിലും ഓണസദ്യ ഒരുക്കാറുണ്ട്. പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളിലെ സദ്യയ്ക്ക് ആയിരക്കണക്കിന് ആളുകൾ ഓരോ വർഷവും എത്തുകയും ചെയ്യും. ഓണത്തോടനുബന്ധിച്ച് രണ്ടും മൂന്നും ദിവസം ഓണസദ്യ വിളമ്പുന്ന ക്ഷേത്രങ്ങളുമുണ്ട്. അതാ കേരളത്തിൽ ഓണസദ്യ വിളമ്പുന്ന പ്രധാന ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

Onam-Sadhya-In_temples

PC: Kerala Tourism

1. തൃക്കാക്കര ക്ഷേത്രം

‌ഓണത്തിന് കേരളത്തിൽ ഏറ്റവും വലിയ ആഘോഷങ്ങൾ നടക്കുന്ന ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര ക്ഷേത്രം. തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം എന്നറിയപ്പെടുന്ന ഇവിടെ മഹാബലിയെയും വാമനനനെയും ഒരുപോലെ ആരാധിക്കുന്നു എന്ന സവിശേഷതയുമുണ്ട്. രണ്ടുപേർക്കും ഒരുപോലെ പ്രാധാന്യം നല്കി ആരാധിക്കുന്ന ഇവിടെ ഓണക്കാലത്ത് വലിയ ആഘോഷമാണ് നടത്തുന്നത്. അതുപോലെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‌ മഹാബലി ആരാധിച്ച സ്വയംഭൂ ശിവലിംഗവും കാണാം. മഹാബലിക്ക് വിശ്വരൂപ ദർശനം നല്കി പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്ന രൂപത്തിലാണ് ഇവിടെ വാമന പ്രതിഷ്ഠയുള്ളത്.

തിരുവോണത്തിന് തൃക്കാക്കരയിൽ ഓണസദ്യ വന്നെത്തുന്ന വിശ്വാസികൾക്കായി നല്കുന്ന പതിവും നിലനിന്നു പോരുന്നു. ചിങ്ങത്തിലെ അത്തം മുതൽ തിരുവോണം വരെ നീണ്ടുനിൽക്കുന്ന പത്ത് ദിവസത്തെ ഉത്സവം വളരെ പ്രധാനമാണ്, പത്തു ദിവസങ്ങളിൽ പൂക്കളമിടുന്ന പതിവും ഇവിടെയുണ്ട്. ഉത്രാടം, തിരുവോണം ദിവസങ്ങളിലാണ് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്കായി വിഭവസമൃദ്ധമായ ഓണസദ്യ നല്കുന്നത്. ആദ്യകാലത്ത് അതായത് തൊണ്ണൂറുകളിൽ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും ഓണക്കച്ചവടക്കാര്‍ക്കും ആനക്കാര്‍ക്കും വേണ്ടിയാണ് ഓണസദ്യ ആരംഭിച്ചതെങ്കിലും പിന്നീടത് എല്ലാവർക്കുമായി മാറ്റുകയായിരുന്നു.

onam sadhya 2023

ഉത്രാടദിവസം ആദ്യം ആനയൂട്ട്, ഓണസദ്യ വൈകിട്ട് വലിയ വിളക്ക്, പള്ളിവേട്ടയും തിരുവോണത്തിന് മഹാബലിയെ എതിരേൽക്കുന്ന ചടങ്ങ്, ഏഴ് ആനകളുടെ പകൽപ്പൂരം, സ്‌പെഷ്യല്‍ നാദസ്വരം, തകില്‍, പഞ്ചാരിമേളം തുടർന്ന് തിരുവോണ സദ്യ എന്നിങ്ങനെയാണ് ക്രമം.
പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാര്‍, എരിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍, ഇഞ്ചിക്കറി, പാലടപ്രഥമന്‍ എന്നിവയാണ് സദ്യയുടെ വിഭവങ്ങൾ.

2. ഗുരുവായൂർ ഓണസദ്യ

ഗുരുവായൂർ ക്ഷേത്രത്തിലും ഓണസദ്യ വളരെ പ്രധാനമാണ്. തൃക്കാക്കര ക്തേ്രം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകൾ ഓണസദ്യയ്ക്കായി എത്തിച്ചേരുന്ന ക്ഷേത്രവും ഇത് തന്നെയാണ്. തിരുവോണദിവസം പുലർച്ചെ നിർമ്മാല്യം ദർശനം കഴിഞ്ഞാൽ കണ്ണന് ഓണപ്പുടവ സമ്മാനിക്കുന്ന ചടങ്ങാണ്. രാവിലെ പത്ത് മണിക്ക് സദ്യ ആരംഭിക്കും. കാളന്‍, ഓലന്‍, എരിശ്ശേരി, അവിയല്‍, വറുത്തപ്പേരി, പപ്പടം, ഉപ്പിലിട്ടത്, പഴപ്രഥമന്‍ എന്നിവയാണ് ഗുരുവായൂർ ഓണസദ്യയിലെ വിഭവങ്ങൾ. ഉത്രാടത്തിന് സമർപ്പിച്ച കാഴ്ചക്കുലകളില്‍ നിന്നുള്ള പഴങ്ങൾ കൊണ്ടാണ് തിരുവോണത്തിനുള്ള പഴപ്രഥമൻ തയ്യാറാക്കുന്നത്.

 guruvayur-onam-sadhya

PC: Kerala Tourism

3. ശബരിമല ഓണസദ്യ

ഓണത്തിന് വിശ്വാസികൾക്കായി സദ്യ ഒരുക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് ശബരിമല. ഉത്രാടദിവസം മുതൽ ചതയം ദിവസം വനെ അയ്യപ്പനു മുന്നിൽ ഓണസദ്യ നല്കും. ഈ വര്‍ഷം ഉത്രാടത്തിന് മേൽശാന്തിയുടെ വകയായുംതിരുവോണം നാളിൽ ദേവസ്വം ജീവനക്കീരും 3-ന് പോലീസും 31ന് മാളികപ്പുറം മേൽശാന്തിയും ഓണസദ്യ ഒരുക്കും.

4. വൈക്കം മഹാദേവക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രമാണ് വൈക്കം മഹാദേവ ക്ഷേത്രം. ദേവശില്പിയായ വിശ്വകർമ്മാവാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം. ഓണം വളരെ സവിശേഷമായാണ് വൈക്കം ക്ഷേത്രത്തിൽ ആചരിക്കുന്നത്. അന്നദാന പ്രഭുവായ വൈക്കത്തപ്പന് മുന്നിൽ ഓണസദ്യ ഒരുക്കുന്ന ചടങ്ങുമുണ്ട്. അത്തം മുതൽ തിരുവോണ ദിവസം വരെ പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷം ഇവിടെയുണ്ട്. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രത്തിൽ പൂക്കളം ഒരുക്കും. ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിൽ പ്രത്യേകം ഓണസദ്യ നല്കും.

 guruvayur-temple

5. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം

ഓണത്തിന് പ്രത്യേക ചടങ്ങുകളും രീതികളും നിലനിൽക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം . പള്ളിവില്ല് സമർപ്പണം, അനന്തശയന രൂപത്തിലുള്ള പൂക്കളം, കച്ചേരി, പഞ്ചവാദ്യം തുടങ്ങി നിരവധി ചടങ്ങുകൾ ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+