Search
  • Follow NativePlanet
Share
» » മലരിക്കലിലെ ആമ്പൽ പാടവും അത്ഭുതങ്ങളുടെ കൊച്ചരീക്കൽ ഗുഹയും.. ഓണയാത്രകൾക്ക് പുത്തൻ പാക്കേജ്, പോയി വരാം

മലരിക്കലിലെ ആമ്പൽ പാടവും അത്ഭുതങ്ങളുടെ കൊച്ചരീക്കൽ ഗുഹയും.. ഓണയാത്രകൾക്ക് പുത്തൻ പാക്കേജ്, പോയി വരാം

ഓണം ഇങ്ങെത്തി.. അവധിയും വാരാന്ത്യങ്ങളും ഒക്കെ ഇങ്ങു വരികയാണ്. സ്കൂൾ പൂട്ടുകയും ഓണാവധി തുടങ്ങുകയും ചെയ്യുന്നതോടെ യാത്രകളുടെ സമയം തുടങ്ങുകയായി. ഓണാവധി ഫലപ്രദമായി ഉപയോഗിക്കാൻ കാത്തിരിക്കുന്നവർക്ക് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ നിരവധി യാത്രകളാണ് ഒരുക്കുന്നത്. നാടു മുഴുവൻ കുറഞ്ഞ ചെലവിൽ കറങ്ങിയടിക്കാൻ സാധിക്കുന്ന തരത്തിൽ എല്ലാ ഡിപ്പോകളിൽ നിന്നും യാത്രകൾ ഒരുക്കുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കേരളത്തിലെ ഏറ്റവും ഹിറ്റ് കാഴ്ചകളിലൊന്നായ മലരിക്കൽ ആമ്പൽ പാടവും കൊച്ചരീക്കൽ ഗുഹയും കണ്ട് വരുന്ന പാക്കേജ്.

കൊല്ലം ബജറ്റ് ടൂറിസം സെൽ ആണ് യാത്രകളില്‍ വ്യത്യസ്ത തേടുന്നവർക്കായി ഈ കിടിലൻ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ആമ്പൽ പൂക്കൾ വാടിപ്പോകുന്നതിനു മുൻപ് മലരിക്കലിലെ ആമ്പൽ പാടം കണ്ടുവരാൻ കൊല്ലത്തു നിന്നുള്ള യാത്രക്കാർക്ക് അവസരം നല്കുന്ന യാത്ര കൂടിയാണിത്. യാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ, കണ്ടുവരാൻ സാധിക്കുന്ന ഇടങ്ങൾ, നിരക്ക് തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

Malarikkal Ambal Tourism In Kottayam

മലരിക്കൽ പാക്കേജ് എന്നു കേട്ടിട്ട് മലരിക്കലിലെ ആമ്പൽ വസന്തം മാത്രമാണോ കണ്ടു വരുന്നതെന്ന സംശയം വേണ്ട. ഒറ്റ ദിവസത്തെ യാത്രയിൽ കോട്ടയത്തെയും എറണാകുളത്തെയും ഇഷ്ടംപോലെ സ്ഥലങ്ങളാണ് കൊല്ലം ബിടിസി ഒരുക്കിയിട്ടുള്ളത്. ഓണത്തിനു മുൻപും ഓണത്തിനു ശേഷവും യാത്രക്കാർക്ക് സൗകര്യം പോലെ പോയിവരാൻ സാധിക്കുന്ന തിയതികളിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം ഡിപ്പോയിൽ നിന്നും അതിരാവിലെ 5.00 മണിക്ക് പുറപ്പെടുന്ന യാത്ര ആദ്യം എത്തിച്ചേരുന്നത് മലരിക്കൽ ആമ്പൽ പാടത്തിലേക്കാണ്. മനസ്സും മിഴിയും ഒരുപോലെ നിറച്ച് പൂത്തുലഞ്ഞ് നിൽക്കുന്ന ആമ്പൽ പൂക്കളുടെ കാഴ്ച കാണേണ്ട ഒന്നാണ്. അതിരാവിലെ സൂര്യോദയ കാഴ്ചകളോടൊപ്പമാണ് ഈ ആമ്പൽ പൂക്കളെ കാണേണ്ടത്. അതിനു കണക്കായി എത്തിച്ചേരുന്ന വിധത്തിലാണ് കൊല്ലത്തു നിന്നുള്ള യാത്ര. പാടങ്ങളിൽ പൂത്തു നിൽക്കുന്ന ആമ്പലുകൾക്ക് നടുവിലൂടെ വഞ്ചിയിൽ കയറി പോകാനുള്ള സൗകര്യവും മലരിക്കലിൽ ഉണ്ട്. രാവിലെ 5.30 മുതൽ ഇവിടം സജീവമായി തുടങ്ങും. ജൂലൈ മുതലുള്ള ആമ്പൽ വസന്തം സെപ്റ്റംബർ അവസാനത്തോടെയോ ഒക്ടോബർ ആദ്യ വാരത്തോടെയോ അവസാനിക്കും.

തിരുവാർപ്പ് പഞ്ചായത്തിലെ 1800 ഏക്കറുള്ള ജെ ബ്ലോക്ക്, തിരുവായിക്കരിയിലെ 950 ഏക്കർ പാടശേഖരം എന്നിവിടങ്ങളിലാണ് ആമ്പലുകൾ വിരിഞ്ഞ് നിൽക്കുക.

മലരിക്കലിൽ നിന്നും അടുത്ത് തൃപ്പൂണിത്തുറ ഹിൽ പാലസിലേക്കാണ് പോകുന്നത്. മണിച്ചിത്രത്താഴിലെ .. ഗംഗക്കും നാഗവല്ലിക്കുമൊപ്പം മലയാളികളുടെ മനസ്സിലേക്ക് കയറിയ കൊട്ടാരം കണ്ട് വരാം. ഉച്ചഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അടുത്ത ലക്ഷ്യസ്ഥാനം കൊച്ചരീക്കൽ ഗുഹയാണ്. വളരെ കുറഞ്ഞ കാലം കൊണ്ട് സഞ്ചാരികളുടെ മനസ്സിൽ കയറിപ്പറ്റിയ ഇവിടം അല്പം നിഗൂഢതയും വിസ്മയങ്ങളും ഒക്കെ ഒളിപ്പിച്ചുവെച്ച ഇടമാണ്. നാടോടിക്കഥകളിലൂടെ നമുക്ക് പരിചിതമായ ഇടങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഇവിടം സഞ്ചാരികൾ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

മരങ്ങളും ഗുഹയും കുളവും ഉറവകളും എല്ലാം ചേരുന്ന ഇടമാണ് കൊച്ചരീക്കൽ. പിറവം ടൗണിൽ നിന്നും 12 കിലോമീറ്റർ ദൂരെ പിറമാടം എന്ന സ്ഥലത്താണ് കൊച്ചരിക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഒന്നിനൊന്ന് വ്യത്യസ്തമായ, കാഴ്ചകളിൽ വൈവിധ്യമുള്ള ഗുഹകളാണ് രണ്ടും. ഗുഹയെച്ചുറ്റിപ്പറ്റി കഥകൾ ധാരാളമുണ്ട്. ക്ഷീണം തോന്നുന്നുമ്പോൾ ഒന്നു മുങ്ങിക്കയറുവാൻ പറ്റിയ കുളവും കാണാം. ഇവിടുന്ന് നേരേ അരീക്കൽ വെള്ളച്ചാട്ടം കൂടി കണ്ടാണ് തിരികെ മടങ്ങുന്നത്.

സെമി സ്ലീപ്പർ ബസിൽ മലരിക്കൽ ആമ്പല്‍പ്പാടം, തൃപ്പൂണിത്തുറ ഹിൽ പാലസ്, കൊച്ചരിക്കൽ ഗുഹകൾ, അരീക്കൽ വെള്ളച്ചാട്ടം എന്നിവ കണ്ട് മടങ്ങുന്ന യാത്രയ്ക്ക് ഒരാൾക്ക്‌ 890 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ബസ് ചാർജ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 8, 16, 20, 28 എന്നീ തിയതികളിലാണ് പാക്കേജ്.
കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+