മറുനാടൻ മലയാളികൾ നാട്ടിലേക്ക് വരുന്നത് ആഘോഷങ്ങളുടെയും അവധികളുടെയും സമയത്താണ്. ഇനി വരുന്ന പ്രധാന അവധികൾ ഓണവും പൂജാ അവധിയുമാണ്. നീണ്ട വാരാന്ത്യമടക്കം ഇതുവരുന്നതിനാൽ മിക്കവരും നാട്ടിലേക്ക് വരാൻ പ്ലാൻ ചെയ്തിട്ടുണ്ടാവും. ഇപ്പോഴിതാ, മഹാനവമി പൂജാ അവധിക്ക് നിങ്ങള് വരുന്നുണ്ടെങ്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയം ആയിരിക്കുകയാണ്.
ഈ വർഷം ഒക്ടോബർ 12 ശനിയാഴ്ചയാണ് മഹാനവമി. ഒക്ടോബർ 10 വ്യാഴാഴ്ച വരെയുള്ള ടിക്കറ്റ് ബുക്കിങ് ഇന്നു മുതൽ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ ഇനിയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യാം. യാത്ര പുറപ്പെടുന്നതിന് 120 ദിവസം മുൻപ് വരെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതിനാൽ മുൻകൂട്ടി ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിക്കാം.

പൂജാ ആഘോഷങ്ങൾക്കു ശേഷം തിരികെ 13 മുതൽ മടക്ക യാത്ര പ്ലാൻ ചെയ്താരിയിക്കും മിക്കവരും വരുന്നത്. ഒക്ടോബർ 13 മുതൽ മടക്കയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്ക് ജൂൺ മാസം 15 മുതൽ ടിക്കറ്റ് ബുക്കിങ് നടത്താം. ഈ വർഷത്തെ മഹാനവമി ശനിയാഴ്ച ആയതിനാൽ കൂടുതൽ പേരും ബുധന്‍, വ്യാഴം ദിവസങ്ങളോടെ നാട്ടിൽ എത്തുന്ന വിധത്തിലാവും യാത്ര പ്ലാൻ ചെയ്യുക.
ചെന്നൈയിൽ നിന്നു നാട്ടിലേക്ക് വരുന്നവരെ സംബന്ധിച്ച് നാട്ടിലേക്ക് കെഎസ്ആർടിസി ബസുകള്‍ അധികമില്ലാത്തതിനാൽ ട്രെയിനുകൾ തന്നെയാണ് ശരണം. അതുകൊണ്ടുതന്നെ സീറ്റുകളുടെ ബുക്കിങ് വേഗത്തിൽ അവസാനിക്കും. ഈ സീസണിൽ റെയിൽവേ തിരക്ക് പരിഗണിച്ച് പൊതുവേ സ്പെഷ്യൽ സർവീസുകൽ നടത്താറുണ്ട്. എന്നിരുന്നാലും അവധിയോട് അടുത്ത ദിവസങ്ങളിൽ മാത്രമേ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിക്കൂ.
ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം സൂപ്പർ ഫസ്റ്റ് എക്സ്പ്രസ്, തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ആലപ്പി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മംഗലാപുരത്തേയ്ക്ക് ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, മെയിൽ തുടങ്ങി നിരവധി സർവീസുകൾ ലഭ്യമാണ്. നിലവിൽ ഇവിയിലെല്ലാം പൂജാ യാത്രകള്‍ക്ക് ടിക്കറ്റ് ലഭ്യമാണ്.
ഓണത്തിന് ടിക്കറ്റുണ്ട്
ചെന്നൈയിൽ നിന്ന് ഓണത്തിന് നാട്ടിലേക്ക് വരാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇനിയും വൈകിയിട്ടില്ല. മിക്ക ട്രെയിനുകളിലും സീറ്റുകൾ ഒഴിവുണ്ട്. ഈ വർഷം സെപ്റ്റബർ 15 ഞായാറാഴ്ചയാണ് തിരുവോണം. 11,12,13 തിയതികളിൽ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന മിക്ക ട്രെയിനുകളിലും ടിക്കറ്റുകള് ബാക്കിയുണ്ട്. സെപ്റ്റംബർ 11 ന് തിരുവനന്തപുരം മെയിലിൽ റിസർവേഷൻ ലഭ്യമാണ്.
തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ 11, 12 തിയതികളിൽ തേഡ് എസി, സെക്കൻഡ് എസി എന്നിവയിലും
13നു പുറപ്പെടുന്ന തിരുവനന്തപുരം എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ തേഡ് എസിയിലും സെക്കൻഡ് എസിയിലും ടിക്കറ്റുകളുണ്ട്.
ചെന്നൈയിൽ നിന്ന് മംഗലാപുരത്തിനുള്ള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസില്‍ 13 ഒഴികെയുള്ള ദിവസങ്ങളിലു എസി കോച്ചുകളിൽ 11 മുതലുള്ള ദിവസങ്ങളിലും ടിക്കറ്റ് ഉണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













