Search
  • Follow NativePlanet
Share
» »ഓണത്തിന് നാട്ടിലെത്താം, സദ്യയുണ്ട് മടങ്ങാം, ഷാലിമാർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ

ഓണത്തിന് നാട്ടിലെത്താം, സദ്യയുണ്ട് മടങ്ങാം, ഷാലിമാർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ

മറുനാടൻ മലയാളികൾ നാട്ടിലെത്തുന്ന അവസരങ്ങളിലൊന്നാണ് ഓണം. നാട്ടിലെ ഓണത്തിനായി കാത്തിരിക്കുന്നവരെ പലപ്പോഴും ചതിക്കുന്നത് റെയിൽവേയാണ്. ഓണം സീസണിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങുന്നതും തീരുന്നതും ഒരുമിച്ചാണ്, പിന്നെ ടിക്കറ്റ് കിട്ടാത്തവരെ സംബന്ധിച്ച് ഓണം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാനുള്ള കാത്തിരിപ്പാണ്. തിരക്കില്ലാത്ത റൂട്ട് ആണെങ്കിൽ അതും പ്രതീക്ഷിക്കേണ്ട. എന്നാൽ ഇത്തവണ ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് നേരത്തെ തന്നെ പല സ്പെഷ്യൽ സർവീസുകളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. അതിലൊന്നാണ് കൊച്ചുവേളി - ഷാലിമാർ സ്പെഷ്യൽ ട്രെയിൻ.

ഓണം പ്രധാന ദിവസങ്ങളിൽ നാട്ടിലെത്തിച്ചേരാനും ഓണാഘോഷം കഴിഞ്ഞ് തിരികെ മടങ്ങാനും അനുയോജ്യമായ സമയക്രമീകരമാണ് കൊച്ചുവേളി - ഷാലിമാർ സ്പെഷ്യൽ ട്രെയിൻ സർവീസിനുള്ളത്. നേരത്തെ പ്രഖ്യാപിച്ച സ്പെഷ്യൽ സര്‌വീസ് ആയ ഈ ട്രെയിൻ ഓണത്തിരക്ക് കണക്കിലെടുത്ത് നീട്ടുകയായിരുന്നു. വടക്കേ ഇന്ത്യയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ഉപകാരപ്രദമായ സർവീസ് ആണിത്.

Onam Sepcial Train on Kochuveli-Shalimar Route Service Extended For Onam Travellers

കൊച്ചുവേളിയിൽ നിന്നും ഷാലിമാറിലേക്കും തിരികെ ഷാലിമാറിൽ നിന്ന് കൊച്ചുവേളിയിലേക്കും നാല് വീതം ആകെ എട്ട് സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചുവേളിയിൽ നിന്ന് ഷാലിമാറിലേക്ക് വെള്ളിയാഴ്ചകളിലും ഷാലിമാറിൽ നിന്ന് കൊച്ചുവേളിയിലേക്ക് തിങ്കളാഴ്ചകളിലും ആണ് സർവീസ്. സ്പെഷ്യൽ തീവണ്ടിയുടെ സമയക്രമം, നിരക്ക്, സീറ്റ് ലഭ്യത തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

കൊച്ചുവേളി- ഷാലിമാർ സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06081 കൊച്ചുവേളി- ഷാലിമാർ സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 23, 30, സെപ്റ്റബംർ 6, 13 എന്നീ വെള്ളിയാഴ്ചകളിൽ വൈകിട്ട് 04:20 ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാം ദിവസം ഞായറാഴ്ച ഉച്ചയ്ക്ക് 01:40നാണ് ഷാലിമാറിലെത്തുക. സ്ലീപ്പർ ക്ലാസാണ് ട്രെയിനിനുള്ളത്.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.
കൊച്ചുവേളിയിൽ നിന്ന് 04:20ന് പുറപ്പെടുന്ന ട്രെയിൻ 5:22ന് കൊല്ലം, 5:58 കായംകുളം, 06:20 ചെങ്ങന്നൂർ, 06:32 തിരുവല്ല, 06:58 കോട്ടയം, 08:45 എറണാകുളം ടൗൺ, 09:10 ആലുവ, 10:12 തൃശൂർ, 12:10 പാലക്കാട് എന്നിങ്ങനെയാണ്കേരളത്തിലെ സ്റ്റേഷനുകളിലെത്തുന്ന സമയം.

കൊച്ചുവേളി - 16.20 pm കൊല്ലം - 17.22 pm കായംകുളം - 17.58, ചെങ്ങന്നൂർ - 18.20 തിരുവല്ല - 18.32 കോട്ടയം - 18.58 എറണാകുളം ടൗൺ - 20.45 ആലുവാ - 21.10 തൃശൂർ -22.12 പാലക്കാട് -12.10 കോയമ്പത്തൂർ 1.52- തിരുപ്പൂർ -2.43 ഇറോഡ് -3.20 സേലം -4.27 ജോലാർപെട്ടെ -6.23 കട്പടി, -7.33 റണിഗുട്ടാ -9.35 ഗൂഡൂർ -11.08 നെല്ലൂർ -11.40 ഓംഗ്ലേ -13.45 വിജയവാഡ -16.50 രാജമുണ്ട്രി -19.35 ദുവ്വാഡ -22.50 സിംഹാചലം നോർത്ത് -23.05 വിസിയാനഗരം -23.53 കുദ്ര റോഡ് -4.40 ഭുവനേശ്വർ -5.35 കട്ടക് -6.05 ഭാദ്രക് -8.53 ബാലസോർ -9.35 ഖരഗ്പൂർ -10.45 സന്ത്രദാച്ചി -13.00 ഷാലിമാർ - 13.40 എന്നിങ്ങനെയാണ് സമയം.

ഷാലിമാർ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ

ട്രെയിൻ നമ്പർ 06082 ഷാലിമാർ - കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ഓഗസ്റ്റ് 26, സെപ്റ്റംബർ 2, 9, 16 എന്നീ തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 2:20ന് ഷാലിമാറിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാവിലെ 09:55ന് കൊച്ചുവേളിയിൽ എത്തും. ബുധനാഴ്ച പുലർച്ചെ ട്രെയിൻ കേരളത്തിലെത്തും. പുലർച്ചെ 01:55നാണ് പാലക്കാട്, തുടർന്ന് 03:20 തൃശൂർ, 4:32 ആലുവ, 4:55 എറണാകുളം ടൗൺ, 6:30 കോട്ടയം, 7:04 തിരുവല്ല, 7:16 ചെങ്ങന്നൂർ, 7:42 കായംകുളം, 8:30 കൊല്ലം, 9:55ന് കൊച്ചുവേളി എന്നിങ്ങനെയാണ് സമയക്രമം,

ഷാലിമാർ - 14.40 (തിങ്കളാഴ്ച) സന്ത്രദാച്ചി -14.35 ഖരഗ്പൂർ -16.00 ബാലസോർ -17.48 ഭാദ്രക് -18.45 കട്ടക് -19.20 ഭുവനേശ്വർ -20.00 കുദ്ര റോഡ് -21.30 വിസിയാനഗരം -1.55 സിംഹാചലം നോർത്ത് -3.40 ദുവ്വാഡ -4.18 രാജമുണ്ട്രി -6.57 വിജയവാഡ -9.30 ഓംഗ്ലേ -11.53 നെല്ലൂർ -13.18 ഗൂഡൂർ -13.08 റണിഗുട്ടാ -15.25 കട്പടി - ജോലാർപെട്ടെ -18.35 സേലം -21.27 ഇറോഡ് -22.30 തിരുപ്പൂർ -23.23 കോയമ്പത്തൂർ -12.27 പാലക്കാട് -1.55 തൃശൂർ -3.20 ആലുവാ - 4.32 എറണാകുളം ടൗൺ -4.55 കോട്ടയം -6.30 തിരുവല്ല -7.04 ചെങ്ങന്നൂർ -7.16 കായംകുളം -7.42 കൊല്ലം -8.30 കൊച്ചുവേളി - 9.55 pm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam train indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+