Search
  • Follow NativePlanet
Share
» » ഊട്ടി- കൊടൈക്കനാൽ യാത്ര മാറ്റിവയ്ക്കേണ്ട, ഇ-പാസ് ഓൺലൈനായി എളുപ്പത്തിൽ കിട്ടും

ഊട്ടി- കൊടൈക്കനാൽ യാത്ര മാറ്റിവയ്ക്കേണ്ട, ഇ-പാസ് ഓൺലൈനായി എളുപ്പത്തിൽ കിട്ടും

കഴിഞ്ഞ ദിവസം മുതൽ ഊട്ടി കൊടൈക്കനാൽ യാത്രകൾക്ക് ഇ പാസ് നിലവിൽ വന്നു. ഇതോടെ ഊട്ടിയും കൊടൈക്കനാലും സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണത്തിലും കുറവ് വന്നിരിക്കുകയാണ്. ഇ-പാസ് എങ്ങനെ എടുക്കണമെന്ന ആശങ്കയാണ് പലരെയും യാത്രയിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ ഓൺലൈൻ വഴി കൃത്യമായ വിവരങ്ങൾ നല്കി വളരെ എളുപ്പത്തിൽ ഊട്ടി- കൊടൈക്കനാൽ ഇ-പാസ് എടുക്കാം.

നീലഗിരിയിൽ ഈ സീസണില‍് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക എല്ല ലക്ഷ്യത്തോടെയാണ് സർക്കാർ മേയ് ഏഴുമുതല്‍ ജൂണ്‍ 30 വരെ നീലഗിരിയിലേക്കുള്ള വിനോദ സഞ്ചാരികൾക്കു പ്രവേശനത്തിനായി ഇ-പാസ് നിർബന്ധമാക്കിയത്. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം എന്നാണ് നിയമം.

Ooty Kodaikanal E-Pass Online Application Website

PC: Palani selvam/Unsplash

epass.tnega.org എന്ന വെബ്സൈറ്റ് വഴിയാണ് ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ഇ-പാസിനായി അപേക്ഷിക്കേണ്ടത്. അതിനായി അപേക്ഷിക്കുന്നയാളുടെ പേര്, വിലാസം. ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾക്കൊപ്പം ഏത് വാഹനത്തിലാണ് വരുന്നത്, എത്ര ദിവസം താമസിക്കുന്നു പോലുള്ള വിവരങ്ങൾ നല്കണം. വിദേശ സഞ്ചാരികൾക്ക് അവരുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

ഒരു വാഹനത്തിന് ഒരു ഇ-പാസ് മതി. വാഹനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും ഇ-പാസ് എടുക്കേണ്ട ആവശ്യമില്ല. ഒരുതവണ ഇ-പാസിന് രജിസ്റ്റര്‍ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം.

വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു ആര്‍ കോഡ് അവരുടെ മൊബൈല്‍ഫോണില്‍ ലഭിക്കും. പ്രവേശന കവാടത്തില്‍വെച്ച്ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം കടത്തിവിടും. ഇ- പാസ് ഉള്ളവർക്ക് മാത്രമേ ചെക്പോസ്റ്റ് കടക്കാനുള്ള അനുമതി ലഭിക്കൂ.
സംസ്ഥാന അതിര്‍ത്തിയിലും ജില്ല അതിർത്തികളിലും ക്യൂ ആർ കോഡ് സ്കാൻ ചെയ്തു മാത്രമേ കടത്തിവിടൂ . ഇ-പാസിന് ഫീസ് ഈടാക്കുന്നില്ല.

എന്നാൽ സര്‍ക്കാർബസുകളിൽ ഊട്ടി, കൊടൈക്കനാൽ യാത്ര പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല. മാത്രമല്ല, സർക്കാർ ബസുകളിൽ നീലഗിരി ജില്ലയിലേക്ക് വരുന്നവർക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടുമില്ല. ഇനി ഇ-പാസിന് അപേക്ഷിച്ചാലും കാലതാമസമെടുക്കുമോ കിട്ടാതിരിക്കുമോ അപേക്ഷ തള്ളുമോ തുടങ്ങിയ സംശയങ്ങളൊന്നും വേണ്ട. വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ. അരുണ പറഞ്ഞു.

ഊട്ടി പുഷ്പമേള 2024

126-ാമത് ഊട്ടി പുഷ്പമേള മേയ് 10 മുതൽ 20 വരെ ഊട്ടി ബോട്ടാണിക്കൽ ഗാർഡനിൽ നടക്കും, ഈ​വ​ർ​ഷം 35,000 പൂ​ച്ച​ട്ടി​ക​ളി​ലായി വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലു​ള്ള പുത്തൻ പൂക്കളാണ് പ്രദർശനത്തിനുള്ളത്. മേ​യ് 10,20 എ​ന്നീ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ലേ​സ​ർ ലൈ​റ്റ് ഷോ​പ്ര​ദ​ർ​ശനവും ഉണ്ടായിരിക്കും. . മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയും ആണ് ടിക്കറ്റ് നിരക്ക്.
വാർഷിക ഫലപ്രദർശനം മെയ് 24 മുതൽ 26 വരെ കൂനൂരിലെ സിംസ് പാർക്കിൽ നടക്കും

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+