പാലായിൽ നിന്നും മലബാർ യാത്രക്കാർക്ക് ഏറെ ഗുണകരമായ സർവീസാണ് പാലാ പാണത്തൂർ സൂപ്പർ ഫാസ്റ്റ് ബസ്. പാലായില്‍ നിന്ന് എറണാകുളം, ഗുരുവായൂർ, കോഴിക്കോട്, കണ്ണൂർ, ചെറുപുഴ വഴി സർവീസ് നടത്തുന്ന ബസ് രാത്രി 08.30 പാലാ - പാണത്തൂർ സർവീസും പാണത്തൂർ - എറണാകുളം - പാലാ സർവീസ് വൈകിട്ട് 7.00 മണിക്കും സർവീസ് ആരംഭിക്കുന്നു.
പാലായിൽ നിന്നുള്ള അവസാന എറണാകുളം സർവീസ്, പാലാ- എറണാകുളം ഏരിയയിൽ നിന്ന് വടക്കൻ മലബാർ മലയോരത്തേക്കുള്ള അവസാന സർവീസ്, മലയോരത്തു നിന്നും എറണാകുളം - പാലാ മേഖലയിലേക്കുള്ള അവസാന സർവീസ് എന്നിവ ഈ സർവീസിന്‍റെ പ്രത്യേകതകളാണ്. അതിരാവിലെ കണ്ണൂർ ഭാഗത്ത് എത്തേണ്ടവർക്ക് ഈ സർവീസ് ഉപകാരപ്രദമാണ്. പാണത്തൂരിൽ നിന്നാരംഭിച്ച് പുലർച്ചെ 06.00 ന് എറണാകുളം എത്തിച്ചേരുന്നു എന്ന പ്രത്യേകതയും ഈ സർവീസിനുണ്ട്.

PC: Shemeem Panathur/Unsplash
പാലാ- പാണത്തൂർ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്
പാലായിൽ നിന്നും എല്ലാ ദിവസവും രാത്രി 8.30 ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് നോൺ എസി ബസ് 12 മണിക്കൂർ 45 മിനിറ്റ് യാത്ര ചെയ്ത് രാവിലെ 9.15ന് പാണത്തൂരിൽ എത്തുന്നു. 538 രൂപയാണ് ടിക്കറ്റ് നിരക്ക്. പാലാ - പിറവം - എറണാകുളം - വൈറ്റില ഹബ് - പറവൂർ നോർത്ത് - ഗുരുവായൂർ - പൊന്നാനി - തിരൂർ - കോഴിക്കോട് - കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് - ചെറുപുഴ - ചിറ്റാരിക്കാൽ - വെള്ളരിക്കുണ്ട് - ഒടയഞ്ചാൽ - പാണത്തൂർ റൂട്ടിലാണ് യാത്ര.
പാലാ- പാണത്തൂർ സൂപ്പർ ഫാസ്റ്റ് ബസ്- സമയം, സ്റ്റോപ്പ്
08:30 PM പാലാ
09.50 PM പിറവം
10:34 PM എറണാകുളം
11: 40 PM നോർത്ത് പറവൂർ
01:00 AM ഗുരുവായൂർ
01:35 AM പൊന്നാനി
02:15 AM തിരൂർ
03:50 AM കോഴിക്കോട്
06:00 AM കണ്ണൂർ
06:35 AM തളിപ്പറമ്പ
07:05 AM ആലക്കോട്
07:35 AM ചെറുപുഴ
07:45 AM ചിറ്റാരിക്കാൽ
08:10 AM വെള്ളരിക്കുണ്ട്
08:35 AM ഒടയംചാൽ
09:15 AM പാണത്തൂർ.
പാണത്തൂർ- പാലാ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്- സമയം, സ്റ്റോപ്പ്
പാണത്തൂരിൽ നിന്നു എന്നും വൈകിട്ട് 7.00 മണിക്ക് പുറപ്പെട്ട് 12 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കു ശേഷം 7.25ന് പാലായിൽ എത്തും. 538 രൂപയാണ് ടിക്കറ്റ് നിരക്ക്. പാണത്തൂർ - ഒടയഞ്ചാൽ - വെള്ളരിക്കുണ്ട് - ചിറ്റാരിക്കുണ്ട് - ചെറുപുഴ - ആലക്കോട് - തളിപ്പറമ്പ് - കണ്ണൂർ - കോഴിക്കോട് - തിരൂർ - പൊന്നാനി - ഗുരുവായൂർ - പറവൂർ നോർത്ത് - എറണാകുളം - വൈറ്റില ഹബ് - പിറവം - പാലാ റൂട്ടിലാണ് യാത്ര.
പാണത്തൂർ- പാലാ ബസ് സർവീസ്- സമയം, സ്റ്റോപ്പ്
07:00 PM പാണത്തൂർ
07:40 PM ഒടയംചാൽ
08:05 PM വെള്ളരിക്കുണ്ട്
08:30 PM ചിറ്റാരിക്കാൽ
08:40 PM ചെറുപുഴ
09:05 PM ആലക്കോട്
09:40 PM തളിപ്പറമ്പ
10:35 PM കണ്ണൂർ
00:45 AM കോഴിക്കോട്
02:25 AM തിരൂർ
02:45 AM പൊന്നാനി
03:30 AM ഗുരുവായൂർ
05:00 AM നോർത്ത് പറവൂർ
05:39 AM എറണാകുളം
07:10 AM പിറവം
07.25 PM പാലാ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













