ദ്വീപുകളിലേക്കുള്ള യാത്ര പലപ്പോഴും സാധാരണ ഒരു യാത്ര എന്നതിലുപരി ഒരു ആഘോഷമാണ് മിക്കവര്‍ക്കും. സൂര്യന്‍റെ വെയിലേറ്റ്, ബീച്ചില്‍ വെറുതെ കിടക്കുവാനും അലസമായി സമയം ചിലവഴിക്കുവാനും ജീവിതത്തിലെ മികച്ച അവധി ദിനങ്ങള്‍ നല്കുവാനും ബീച്ച് ഹോളിഡേയ്സിനു സാധിക്കും. പക്ഷേ, ഏതെങ്കിലും ഒരു ബീച്ച് യാത്രയ്ക്കായി തിരഞ്ഞെടുത്താല്‍ ഇത് നടക്കണമെന്നില്ല. കാരണം ബീച്ചുകള്‍ക്കും ഓരോ ദ്വീപുകള്‍ക്കും വ്യത്യസ്തമയായ അനുഭവങ്ങളാണ് നല്കുവാന്‍ കഴിയുക. ഉദാത്തമായ ബീച്ചും അതിശയകരമായ ഭൂപ്രകൃതിയും ആയി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇത്തരത്തിലുള്ള ഒരിടമാണ് പലാവാൻ ദ്വീപുകള്‍. ലോകത്തില്‍ തന്നെ ഏറ്റവുമധികം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ച് ഡെസ്റ്റിനേഷനായ ഇവിടം ഫിലീപ്പീൻസിലാണുള്ളത്. പലാവാൻ ദ്വീപുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
ഫിലിപ്പീൻസിലെ ഏറ്റവും വലിയ പ്രവിശ്യ
എൽ നിഡോ മറൈൻ റിസർവ് പാർക്ക്
പാലവൻ ദ്വീപിന്റെ വടക്കുകിഴക്കൻ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് എൽ നിഡോ മറൈൻ റിസർവ് പാർക്ക്.പ്രവിശ്യയുടെ തലസ്ഥാന നഗരമായ പ്യൂർട്ടോ പ്രിൻസസയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ സംരക്ഷിത ബീച്ചുകളിൽ കടൽ ആമകൾ പതിവായി കൂടുകൂട്ടുവാനെത്താറുണ്ട്. വളരെ രസകരമാ കാഴ്ചയാണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നത്. ഈ റിസര്‍വ്വിന്റെ പേരും അങ്ങനെതന്നെയാണ് വന്നത്. എൽ നിഡോ എന്നാല്‍ സ്പാനിഡ് ഭാഷയില്‍ കൂട് എന്നാണ് അര്‍ത്ഥം
കൊറോണ്‍ ബേ
കലുയിറ്റ് സഫാരി പാര്‍ക്ക്
കെനിയയുടേതിന് സമാനമായ കാലാവസ്ഥയാണ് ഇവിടെയുള്ളത്. കാലോയിറ്റ് സഫാരി പാർക്കില്‍ രാത്രിയിലും പകലും സഫാരികളുണ്ട്.
പ്യൂർട്ടോ പ്രിൻസ
തുബ്ബത്താഹ റീഫ്
ബാരാക്കുഡ തടാകം
30 മിനിറ്റ് നടന്നു മാത്രമേ തടാകത്തിനടുത്തേയ്ക്ക് എത്തിച്ചേരുവാന്‍ സാധിക്കൂ. ഡൈവിംഗ് ഉപകരണങ്ങൾ നിങ്ങള്‍ തന്നെ എടുക്കേണ്ടി വരും.
ഹോണ്ട ബേ
ഡീപ് ബേ എന്നാണ് സ്പാനിഷ് ഭാഷയില്‍ ഇതിന്റെഅര്‍ത്ഥം. പാലവൻ ദ്വീപിന്റെ കിഴക്കൻ തീരത്ത് പ്യൂർട്ടോ പ്രിൻസസയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെറിയ ദ്വീപുകളുള്ള ഒരു മികച്ച ജലസ്രോതസ്സാണ് ഇത്. പ്രധാന മത്സ്യബന്ധന മേഖലയായ ഇവിടം ഇന്ന് സന്ദര്‍ശകര്‍ എത്തിച്ചേരുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.
നാക്പാനും കാലിറ്റാങ്ങും
ഏകദേശം 3 കിലോമീറ്റർ വിസ്തൃതിയിലാണ് നാക്പാൻ ഉള്ളത്. അതേ സമയം കാലിറ്റാങ്ങ് 500 മീറ്റര്‍ ദൂരത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരട്ട ബീച്ചുകൾ പരസ്പരം ചേരുന്ന ഒരു ചെറിയ കേപ്പിൽ ഒരു വ്യൂപോയിന്റ് ഉണ്ട്.



Click it and Unblock the Notifications












