Search
  • Follow NativePlanet
Share
» »പാണ്ഡവര്‍ താമസിച്ചിരുന്ന പാണ്ഡവന്‍ പാറയും കല്ലിലെ തെളിവുകളും... വിശ്വാസങ്ങളിലൂടെ

പാണ്ഡവര്‍ താമസിച്ചിരുന്ന പാണ്ഡവന്‍ പാറയും കല്ലിലെ തെളിവുകളും... വിശ്വാസങ്ങളിലൂടെ

മഹാഭാരതത്തോളം പഴക്കമുള്ള ഐതിഹ്യങ്ങളാണ് പാണ്ഡവന്‍ പാറയ്ക്കും ഇവിടുത്തെ പാണ്ഡവൻപാറ ശ്രീകൃഷ്ണക്ഷേത്രത്തിനുമുള്ളത്

ഐതിഹ്യങ്ങളുടെയും വിശ്വാസങ്ങളുടെയും ഇന്നലെകളിലൂടെ യാത്ര ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് കയറിച്ചെല്ലുവാന്‍ സാധിക്കുന്ന ഒരുപാടിടങ്ങളുണ്ട്. വിശ്വാസവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയുവാന്‍ പോലും ചിലപ്പോള്‍ ഇടങ്ങളില്‍ ബുദ്ധിമുട്ടാണ്. അത്തരത്തിലൊരിടമാണ് ആലപ്പുഴ ചെങ്ങന്നൂരിലെ പാണ്ഡവൻ പാറ. മഹാഭാരതത്തോളം പഴക്കമുള്ള ഐതിഹ്യങ്ങളാണ് പാണ്ഡവന്‍ പാറയ്ക്കും ഇവിടുത്തെ പാണ്ഡവൻപാറ ശ്രീകൃഷ്ണക്ഷേത്രത്തിനുമുള്ളത്

പാണ്ഡവന്‍ പാറ

പാണ്ഡവന്‍ പാറ

ട്രക്കിങ്ങിനും കാടുകയറ്റങ്ങള്‍ക്കും സാധ്യതകളേയില്ലാത്ത ജില്ലയായ ആലപ്പുഴയില്‍ സ്ഥിരം കാഴ്ചകളില്‍ നിന്നും അല്പം വ്യത്യസ്തത നല്കുന്ന ഇടമാണ് ചെങ്ങന്നൂരിന് സമീപം സ്ഥിതി ചെയ്യുന്ന പാണ്ഡവന്‍ പാറ. പേരുപോലെ തന്നെ കൂറ്റന്‍ പാറക്കൂട്ടങ്ങളുടെ ഒരു കൂട്ടമാണ് പാണ്ഡവന്‍ പാറ എന്നറിയപ്പെടുന്നത്.
PC:Dvellakat

മഹാഭാരതകാലത്ത്

മഹാഭാരതകാലത്ത്

മഹാഭാരതവുമായാണ് പാണ്ഡവന്‍ പാറയുൊെ ഐതിഹ്യങ്ങള്‍ ചേര്‍ന്നു കിടക്കുന്നത്. തങ്ങളുടെ അജ്ഞാത വനവാസക്കാലത്ത് പാണ്ഡവര്‍ ഇവിടെയെത്തിയെന്നും നാളുകളോളം ഇവിടുത്തെ കുന്നിന്‍മുകളില്‍ താമസിച്ചു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

PC:Dvellakat

പാറക്കെട്ടിലെ അടയാളങ്ങള്‍

പാറക്കെട്ടിലെ അടയാളങ്ങള്‍

പാണ്ഡവര്‍ ഇവിടെ താമസിച്ചിരുന്നു എന്നതിന്‍റെ പല അടയാളങ്ങളും ഇന്നും ഇവിടുത്തെ പാറകളില്‍ തെളിഞ്ഞു കാണാം. ഭീമന്റെ കാലടിപതിഞ്ഞ കാലടിക്കല്ല്, പാണ്ഡവര്‍ ഇരുന്നത് എന്നു വിശ്വസിക്കപ്പ‌െടുന്ന കസേരയുടെ ആകൃതിയിലുള്ള കസേരക്കല്ല്, പടിപ്പുരയുടെ രൂപമുള്ള പടിപ്പുരക്കല്ല്, മു​റു​ക്കാ​ൻ ചെ​ല്ലം, സിം​ഹാ​സ​നം, താ​മ​ര ആ​കൃ​തി​യി​ലെ സ്തൂ​പ​ങ്ങ​ൾ,ആ​ന​യു​ടെ ആ​കൃ​തി​യി​ലെ പാ​റ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

PC:Dvellakat

കന്യാകുമാരി

കന്യാകുമാരി

പാണ്ഡവന്‍ പാറയിലെ പാറക്കെട്ടുകള്‍ക്ക് മുകളിലായി ഒരു ജലസ്രോതസ്സുണ്ട്. പ്രദേശവാസികള്‍ ഇതിനെ കന്യാകുമാരി എന്നാണ് വിളിക്കുന്നത്. പ​ടി​പ്പു​ര​യി​ൽ​നി​ന്ന്​ 100 മീ​റ്റ​ർ വ​ട​ക്കു​കി​ഴ​ക്കു മാ​റി​യാ​ണ് ഇതുള്ളത്. എത്ര കടുത്ത വേനലായാലും ഇവിടുത്തെ വെള്ളം വറ്റില്ല എന്നൊരു പ്രത്യേകതയുമുണ്ട്.


PC:Dvellakat

ഓരോരുത്തര്‍ക്കുംഓരോ ക്ഷേത്രങ്ങള്‍

ഓരോരുത്തര്‍ക്കുംഓരോ ക്ഷേത്രങ്ങള്‍

പാണ്ഡവന്‍ പാറയില്‍ താമസിച്ചിരുന്ന കാലത്ത് പാണ്ഡവര്‍ അടുത്തുള്ള ഓരോ ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയിരുന്നു എന്നാണ് വിശ്വാസം. യുധിഷ്ഠിരൻ തൃച്ചിറ്റാറ്റും ഭീമൻതൃപ്പുലിയൂരും അർജ്ജുനൻ തിരുവാറന്മുളയിലും നകുലൻ തിരുവൻ വണ്ടൂരും സഹദേവൻ തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയതത്രെ. മുതുകുളത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ കുന്തിയും ആരാധന നടത്തിയിരുന്നുവത്രെ. ഇന്ന് ഈ ദേവി ക്ഷേത്രം മേജർ പാണ്ഡവർ കാവ് ദേവീക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. കുന്തീ ദേവി ചെളികോണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.
PC:Dvellakat

നൂ​റ്റ​വ​ൻ പാ​റ

നൂ​റ്റ​വ​ൻ പാ​റ

പാണ്ഡവന്‍പാറയ്ക്ക് സമീപത്തുള്ള മറ്റൊരു ആകര്‍ഷണമാണ് നൂറ്റവന്‍ പാറ. കൗരവരുടെ പേരിൽ അറിയപ്പെടുന്ന ഈ പാറയില്‍ കൗരവര്‍ താമസിച്ചിരുന്നതായാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്നും അറുന്നൂറ് അടിയിലേറെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Dvellakat

പാണ്ഡവന്‍പാറയില്‍ എത്തിച്ചേരുവാന്‍

പാണ്ഡവന്‍പാറയില്‍ എത്തിച്ചേരുവാന്‍

ചെങ്ങന്നൂരില്‍ നിന്നും ചെറിയനാട് റൂട്ടില്‍ 1.1 കിലോമീറ്റര്‍ ദൂരയാണ് പാണ്ഡവന്‍പാറയുള്ളത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും വരുമ്പോൾ ഓവർബ്രിഡ്ജ് തൊട്ടു മുമ്പ് ഉടൻ ഇടത്തോട്ട് തിരിഞ്ഞ് ഇവിടേക്ക് കയറാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+