തിരുനെല്ലി ക്ഷേത്രം.. പുരാതനങ്ങളായ വിശ്വാസങ്ങളും ഐതിഹ്യങ്ങളും ചേർന്നു നിൽക്കുന്ന അപൂര്‍വ്വമാ ക്ഷേത്രം. വയനാടിന്‍റെ വിശ്വാസങ്ങളിൽ ഒരിക്കലും
മാറ്റി നിർത്തുവാൻ സാധിക്കാത്ത ഇവിടം ബലിപൂജകൾക്കാണ് പേരുകേട്ടിരിക്കുന്നത്. ഇപ്പോഴിതാ പത്തനംതിട്ടയിൽ നിന്നും തിരുനെല്ലിയിലേക്ക് കെഎസ്ആർടിസിയിൽ, ബസ് മാറിക്കയറാതെ ഒറ്റ യാത്രയിൽ നിങ്ങൾക്കെത്താം.
ബ്രഹ്മഗിരി മലനിരകൾക്കു നടുവിലെ ഈ ക്ഷേത്രം സന്ദർശിക്കുന്നത് ഫലദായകമാണെന്നാണ് വിശ്വാസം. നിഗൂഢതകളും അതിശയങ്ങളും നിറഞ്ഞു നിൽക്കുന്ന ലോകത്തേയ്ക്കാണ് തിരുനെല്ലി ക്ഷേത്രം ക്ഷണിക്കുന്നത്. വനവും മാനുകളും തിരക്കില്ലാത്ത റൂട്ടും മനോഹരമായ കാഴ്ചകളും കടന്ന് തിരുനെല്ലിയിലേക്ക് ഒരു യാത്ര പോയാലോ...

പത്തനംതിട്ട-തിരുനെല്ലി ബസ്
പത്തനംതിട്ടയിൽ നിന്നും ദിവസവും വൈകിട്ട് 05:00 മണിക്ക് പുറപ്പെടുന്ന ബസ് 12 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് പുലർച്ചെ 05.45ന് തിരുനെല്ലിയിൽ എത്തും. നോൺ എസി സൂപ്പർ ഫാസ്റ്റ് ബസാണ് സർവീസ് നടത്തുന്നത്. 520 രൂപയാണ് ടിക്കറ്റ് നിരക്ക്. റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി , കല്പറ്റ , മാനന്തവാടി , കാട്ടിക്കുളം വഴിയാണ് തിരുനെല്ലിയിൽ എത്തി ചേരുന്നത്.
പത്തനംതിട്ട-തിരുനെല്ലി ബസ് സ്റ്റോപ്പ്, സമയം
05:00PM - പത്തനംതിട്ട
05.35PM - റാന്നി
06.00PM - എരുമേലി
06.30PM - കാഞ്ഞിരപ്പള്ളി
06.45PM - പൊൻകുന്നം
07.25PM - പാലാ
08.20PM - തൊടുപുഴ
09.00PM - മുവാറ്റുപുഴ
09.30PM - പെരുമ്പാവൂർ
10.20PM - അങ്കമാലി
10.40PM - ചാലക്കുടി
11.05PM - പുതുക്കാട്
11.25PM - തൃശ്ശൂർ
12.25AM - ഷൊർണ്ണൂർ
01.20AM - പെരിന്തൽമണ്ണ
01.50AM - മഞ്ചേരി
02.30AM - മുക്കം
03.05AM - താമരശ്ശേരി
04.05AM - കൽപ്പറ്റ
05.00AM - മാനന്തവാടി
05.45AM - തിരുനെല്ലി
തിരുനെല്ലി- പത്തനംതിട്ട ബസ്
തിരുനെല്ലിയിൽ നിന്നും വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന ബസ് 12 മണിക്കൂർ 50 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് പുലർച്ചെ 3.50ന് പത്തനംതിട്ടയിൽ എത്തും. 520 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുനെല്ലി- പത്തനംതിട്ട ബസ് സ്റ്റോപ്പ്, സമയം
03.00PM - തിരുനെല്ലി
04.00PM - മാനന്തവാടി
04.55PM - കൽപ്പറ്റ
06.10PM - താമരശ്ശേരി
06.35PM - മുക്കം
07.25PM - മഞ്ചേരി
08.30PM - പെരിന്തൽമണ്ണ
09.30PM - ഷൊർണ്ണൂർ
10.30PM - തൃശ്ശൂർ
10.50PM - പുതുക്കാട്
11.15PM - ചാലക്കുടി
11.35PM - അങ്കമാലി
11.55PM - പെരുമ്പാവൂർ
12.30AM - മുവാറ്റുപുഴ
01.15AM - തൊടുപുഴ
02.00AM - പാലാ
02.30AM - പൊൻകുന്നം
02.35AM - കാഞ്ഞിരപ്പള്ളി
03.00AM - എരുമേലി
03.20AM - റാന്നി
03.50AM - പത്തനംതിട്ട
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കെ എസ്ആർടിസി
പത്തനംതിട്ടയുമായി ബന്ധപ്പെടാം. ഫോൺ- 0468 2222366
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













