Search
  • Follow NativePlanet
Share
» »അതിരപ്പിള്ളി വെള്ളച്ചാട്ടം മാത്രമല്ല, ഇനി ട്രെക്കിങ്ങും! പെരിങ്ങൽക്കുത്ത്-കാരാംതോട് ട്രെക്കിങ് ഇന്നു മുതൽ

അതിരപ്പിള്ളി വെള്ളച്ചാട്ടം മാത്രമല്ല, ഇനി ട്രെക്കിങ്ങും! പെരിങ്ങൽക്കുത്ത്-കാരാംതോട് ട്രെക്കിങ് ഇന്നു മുതൽ

അതിരപ്പിള്ളി വെള്ളച്ചാട്ടവും മറ്റു കാഴ്ചകളും കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരട്ടി സന്തോഷം. വെള്ളച്ചാട്ടം മാത്രമല്ല, അടുത്തു തന്നെ ഉഗ്രൻ കാഴ്ചകളും നടത്തും ഉൾപ്പെടുന്ന ട്രെക്കിങ് നടത്തി മടങ്ങിയാൽ മതി. സഞ്ചാരികളെ ആവേശത്തിലാക്കി അതിരപ്പിള്ളി ടൂറിസത്തിന് ആവേശമായി പെരിങ്ങൽക്കുത്ത്-കാരാംതോട് ട്രെക്കിങ്ങിന് ഇന്ന് തുടക്കമാകും. വർഷങ്ങൾക്കു മുൻപ് നടത്തിയിരുന്ന ഈ ട്രെക്കിങ് പിന്നീട് നിലയ്ക്കുകയായിരുന്നു.

വാഴച്ചാൽ ഡി എഫ് ഒയുടെ കീഴിൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പെരിങ്ങൽകുത്തിൽ കാരാംതോട് ട്രക്കിംങ് കൊണ്ടുവരുന്നത്. വനംവകുപ്പിന്‍റെ വാഹനത്തിലും നടന്നും ആസ്വദിക്കാൻ സാധിക്കുന്ന യാത്ര സഞ്ചാരികൾ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഴച്ചാല്‍ വെള്ളച്ചാട്ടം മാത്രം ആസ്വദിച്ചിരുന്ന സഞ്ചാരികൾക്ക് ഈ പ്രദേശത്തിന്‍റെ പുത്തൻ സൗന്ദര്യവും കാഴ്ചകളും ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Peringalkuthu

പെരിങ്ങൽകുത്തിൽ കാരാംതോട് ട്രെക്കിങ്

പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് രാവിലെ എട്ടു മണിക്ക് ഈ ട്രെക്കിഭ് ആരംഭിക്കും. പെരിങ്ങൽക്കുത്ത് അണക്കെട്ട് വരെ വനംവകുപ്പിന്‍റെ വാഹനത്തിൽ സഞ്ചരിക്കാനും തുടർന്ന് അണക്കെട്ട് മുതൽ കാരാംതോട് വരെ നടന്ന് എക്സ്പ്ലോര്‍ ചെയ്യാനുമുള്ള അവസരമാണ് ഈ യാത്ര നല്കുന്നത്. നാലര കിലോമീറ്റർ ദൂരം യാത്രയിവ്‍ നടന്നു മാത്രം കാണാനുണ്ട്.

ആറു മണിക്കൂർ ദൈർഘ്യമുള്ള യാത്രയിൽ സുരക്ഷയ്ക്കും നിർദ്ദേശങ്ങൾക്കുമായി ഒരു വനം വകുപ്പ് ജീവനക്കാരനും പരിശീലനം ലഭിച്ച, പരിചയ സമ്പന്നരായ രണ്ട് ഗൈഡുമാരും ട്രെക്കിങ് നടത്തുന്നവർക്കൊപ്പം ഉണ്ടായിരിക്കും. പെരിങ്ങല്‍കുത്ത്, പൊകലപ്പാറ ആദിവാസി ഊരുകകൾ, പുളിയലപ്പാറ വിഎസ്എസ് എന്നിവടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കിയ ഗൈഡുമാരായിരിക്കും യാത്രയിൽ ഉള്ളത്.

Athirappilly Falls- Trekking

കാട്ടാനകൾ, കാട്ടുപോത്ത്, മാനുകൾ, ഭാഗ്യമുണ്ടെങ്കിൽ കരടികൾ തുടങ്ങി പല മൃഗങ്ങളെയും ഈ യാത്രയിൽ കാണാൻ സാധിക്കും. പശ്ചിമഘട്ടത്തിന്റെ കാഴ്ചകളാണ് ഈ യാത്ര ഉറപ്പു തരുന്ന മറ്റൊരു കാര്യം. കാടിനുള്ളിലിരുന്ന് തനി നാടൽ ഭക്ഷണം കഴിക്കാനും വനംവകുപ്പ് ഈ യാത്ര ചെയ്യുന്നവരെ അനുവദിക്കുന്നു.

നിശ്ചിത എണ്ണം ആളുകൾക്ക് മാത്രമായിരിക്കും ഒരു ദിവസം ട്രെക്കിങ് നടത്തുവാൻ അനുമതിയുള്ളത്. പരമാവധി എട്ടു പേർ വരെ അടങ്ങിയ മൂന്നു സംഘങ്ങൾക്ക് ഒരു ദിവസം പെരിങ്ങൽകുത്തിൽ കാരാംതോട് ട്രെക്കിങ് നടത്താം. കുറഞ്ഞത് നാല് പേരെങ്കിലും സംഘട്ടിൽ വേണം. ഒരാൾക്ക് 1000 രൂപാ വീതമാണ് ഫീസ്. താല്പര്യമുള്ളവർ മുൻകൂട്ടി വിളിച്ച സീറ്റ് ലഭ്യമാണോ എന്നുറപ്പു വരുത്തുക. ട്രെക്കിങ്ങിനെക്കുറിച്ചുള്ള കൂടുതല് അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 8547601991.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+