യാത്രകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെങ്കിലും ചില ഇടങ്ങള്‍ ധീരര്‍ക്കും യാത്രകളെ അത്രമേല്‍ സ്നേഹിക്കുന്നവര്‍ക്കും മാത്രമുള്ളവയാണ്. പോയാല്‍ ഒരു പക്ഷേ തിരികെ വരുമോ എന്നു പോലും ഉറപ്പില്ലാത്ത ചില യാത്രകള്‍. ഒന്നു പാളിപ്പോയാല്‍ പിന്നെ ഒരു മടങ്ങിവരവ് സ്വപ്നം പോലും കാണാന്‍ സാധിക്കാത്ത വഴികള്‍ ഒരുപാടുണ്ട്. അതിലും ഭീകരമായ അനുഭവം സമ്മാനിക്കുന്ന കുറച്ച് സ്ഥലങ്ങളുണ്ട്. ചൂടെങ്കില്‍ ചൂട് മാത്രം, തണുപ്പാണെങ്കില്‍ എല്ലിനെപ്പോലും തുളച്ച് കയറുന്ന തണുപ്പും... അങ്ങനെ കാലാവസ്ഥയുടെ ഏറ്റവും തീവ്രമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇടങ്ങള്‍... നമ്മുടെ നാട്ടിലെ ഇത്തരം എക്സ്ട്രീം ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...
ഏറ്റവും ചൂടുള്ള ഫലോദി
പരമ്പരാഗതമായി ഉപ്പു നിര്‍മ്മിക്കുന്ന രാജസ്ഥാന്‍ നഗരമാണ് ഫലോദി. പ്രദേശത്തിന്‍റെ മിക്ക ഭാഗങ്ങളിലും ഉപ്പു നിര്‍മ്മാണ ഫാക്ടറികള്‍ കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുവിതരണ കേന്ദ്രവും ഇവിടെ തന്നെയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസിന്റെ വലിയ രീതിയിലുള്ള ഉല്പാദനവും ഇവിടെ നടക്കുന്നു.
തണുപ്പന്‍ നഗരമായ ദ്രാസ്
കുട്ടനാട്- സമുദ്രനിരപ്പിനും താഴ്ന്നയിടം
ഏറ്റവും ഉയരം കൂടിയ കാഞ്ചന്‍ജംഗ
ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കാഞ്ചന്‍ജംഗ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം കൂടിയാണ്. സമുദ്ര നിരപ്പില്‍ നിന്നും 28,169 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണ്.
PC: AreJay
ഏറ്റവും ഈര്‍പ്പമുള്ള മൗസിന്റാം
മഴയാണ് ശരാശരി ഇവിടെ ലഭിക്കുന്നത്. 1985 ല്‍ പെയ്ത 26,000 മില്ലീമീറ്റര്‍ മഴയാണ് ഈ പ്രദേശത്തെ ലോക റെക്കോര്‍ഡിന് അര്‍ഹമാക്കിയത്.
ഏറ്റവും വരണ്ട പ്രദേശമായ ലേ
മാര്‍ച്ചിനും ജൂണിനുമിടക്കുള്ള വേനല്‍ക്കാലത്താണ് ലേ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇക്കാലത്ത് പരമാവധി ചൂട് 33 ഡിഗ്രി വരെ മാത്രമായിരിക്കും.



Click it and Unblock the Notifications














