Search
  • Follow NativePlanet
Share
» »പൊങ്കലിന്‍റെ ആഘോഷങ്ങൾ അതിന്‍റെ തനിമയിൽ കാണാം.. കൊച്ചിയിൽ നിന്നു പോകാം ഈ സ്ഥലങ്ങളിലേക്ക്

പൊങ്കലിന്‍റെ ആഘോഷങ്ങൾ അതിന്‍റെ തനിമയിൽ കാണാം.. കൊച്ചിയിൽ നിന്നു പോകാം ഈ സ്ഥലങ്ങളിലേക്ക്

പൊങ്കൽ ആഘോഷങ്ങളിലേക്കുള്ള അവസാനവട്ട തയ്യാറെടുപ്പുകളിലാണ് തമിഴ്നാട്ടുകാർ. വിളവെടുപ്പിൻറെ ഉത്സവമായ പൊങ്കലിന് നാലു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണുള്ളത്. മണ്ണിനും ഭക്ഷണത്തെയും പ്രകൃതിയെയും വളർത്തുമൃഗങ്ങളെയുമെല്ലാം ഓരോ ദിവസവും ചേർത്തു നിർത്തി ആഘോഷിക്കുന്ന രീതികൾക്ക് ജീവതവുമായി ഏറെ ബന്ധമുണ്ട്.

തങ്ങൾക്കു നല്ല വിളവു നൽകിയ സൂര്യദേവന് നന്ദി അർപ്പിക്കുന്നതു മുതൽ തുടങ്ങുന്ന ആഘോഷം സുഖത്തിലും ദുഖത്തിലും ഒപ്പം നിൽക്കുന്ന മനുഷ്യരെ ചേർത്തു നിർത്തുന്ന ചടങ്ങുകൾ കൊണ്ടുവരെ സമ്പന്നമാണ്. മലയാളികൾക്ക് ഓണം എത്ര പ്രധാനമാണോ അതേ തീവ്രതയിൽ തമിഴ്നാട്ടുകാർ ആഘോഷിക്കുന്ന പൊങ്കൽ ഇത്തവണ ഒന്നു നേരിട്ടു കണ്ടാലോ? അതും നമ്മുടെ കൊച്ചിയിൽ നിന്നോ കോഴിക്കോടു നിന്നോ എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന സ്ഥലങ്ങളിലേക്ക്.. ഈ വർഷത്തെ പൊങ്കൽ വാരാന്ത്യത്തിൽ ഈ ആഘോഷത്തിന്‍റെ വ്യത്യസ്തമായ രീതികൾ പരിചയപ്പെടുവാൻ പോയിരിക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ പരിചയപ്പെടാം....

Cover PC:Prakash/Cover

പൊങ്കൽ

പൊങ്കൽ

വിളവെടുപ്പിന്‍റെ ആഘോഷമാണ് പൊങ്കൽ. യാതൊരുവിധ വ്യത്യാസങ്ങളുമില്ലാതെ , എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ദിവസങ്ങളാണിത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഈ ജനകീയ ഉത്സവം നാലു ദിവസങ്ങൾ നീണ്ടുനില്‍ക്കുന്നു. തമിഴ്മാസത്തിലെ തൈമാസം മൂന്നാം തിയതി അവസാനിക്കുന്ന ആഘോഷങ്ങൾക്ക് ഇവരുടെ ജീവിതരീതികളുമായി ഏറെ സാമ്യമുണ്ട്!

PC:Ganesh Partheeban/Unsplash

നാല് ദിവസങ്ങൾ

നാല് ദിവസങ്ങൾ

പൊങ്കലിലെ നാല് ദിവസങ്ങളം എല്ലാവരും ആഘോഷിക്കുമെങ്കിലും ഓരോ നാടും ഓരോ ദിവസങ്ങള്‍ക്കും പ്രസിദ്ധമാണ്. എല്ലാവരും ഏറ്റവും സന്തോഷത്തോടെ ചിലവഴിക്കുവാനാഗ്രഹിക്കുന്ന ഈ ദിവസങ്ങളുടെ യഥാർത്ഥ ആഘോഷങ്ങളെ പരിചയപ്പെടണമെങ്കിൽ പോയിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്.

PC:Rahul kasar/ Unsplash

ബോഗി പൊങ്കൽ

ബോഗി പൊങ്കൽ

പൊങ്കൽ ആഘോഷങ്ങളുടെ ഒന്നാമത്തെ ദിവസമാണ് ബോഗി പൊങ്കൽ. തങ്ങൾക്ക് മികച്ച വിളവിനായി ഏറ്റവും നല്ല കാലാവസ്ഥ നല്കിയനുഗ്രഹിച്ച സൂര്യദേവനുള്ള നന്ദി പ്രകടിപ്പിക്കുന്ന ദിവസമാണിത്.
എന്നാൽ, തമിഴ്നാട്ടിലുള്ളതിനേക്കാൾ ആഘോഷത്തിൽ ബോഗി പൊങ്കൽ കൊണ്ടാടുന്നത് ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ്. വലിയരീതിയിലുള്ള ആഘോഷങ്ങൾ ദിവസം മുഴുവനും ഇവിടെ കാണാം. ഇവിടെ പ്രാദേശികമായി വിളയുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിച്ചും ഇവിടെ ആളുകൾ ആഘോഷം നടത്തും. ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുന്നതും ഇവിടുത്തെ ഒരു രീതിയാണ്.

PC:Avinashpothineni

തൈപ്പൊങ്കൽ

തൈപ്പൊങ്കൽ

രണ്ടാമത്തെ ദിവസത്തെ ആഘോഷം തൈപ്പൊങ്കൽ ആണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും സമയമാണ് ഈ ദിവസം. മുറ്റത്ത് കോലം വരച്ച് തുടങ്ങുന്ന ഈ ദിവസം വീടിനു വെളിയിൽ അടുപ്പൊരുക്കി അതിൽ പാലിൽ അവി വേവിക്കും. അരിയും കരിമ്പും പഴങ്ങളും സൂര്യന് സമർപ്പിക്കുന്ന ഈ ദിവസം ചില ഭാഗങ്ങളിൽ സൂര്യപ്പൊങ്കൽ എന്നും അറിയപ്പെടുന്നു. ഈ ദിനസം പൂജകൾക്കായി ഉപയോഗിച്ച പാത്രങ്ങൾ പിന്നീട് ഉപയോഗിക്കാറേയില്ല.
മധുര ഭാഗത്തെ ക്ഷേത്രങ്ങളിൽ വലിയ ആഘോഷമാണ് ഈ ദിവസമുള്ളത്. കൂടാതെ പലയിടങ്ങളിലും ജെല്ലിക്കെട്ടന്ന കാളപ്പോര് അരങ്ങേറുകയും ചെയ്യും.

PC:Arikrishnan

മാട്ടുപ്പൊങ്കൽ

മാട്ടുപ്പൊങ്കൽ

മൂന്നാമത്തെ ദിവസം മാട്ടുപ്പൊങ്കൽ ആണ്. മറ്റുള്ള ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത് കർഷകരുടെ ദിവസമാണ്. തങ്ങളുടെ കൃഷിയധ്വാനങ്ങളിൽ കൂടെ നിന്ന കന്നുകാലികളെ കുളിപ്പിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്ന ദിവസമാണിത്. കന്നുകാലികളുടെ ആരോഗ്യത്തിനും നല്ല കാലാവസ്ഥയ്ക്കും മികച്ച വിളവെടുപ്പിനും ഈ ദിവസം പ്രത്യേക പൂജകൾ നടത്തും

തഞ്ചാവൂരിലാണ് മാട്ടുപ്പൊങ്കൽ ആഘോഷം കാണേണ്ടത്. ഈ ദിവസം ഇവിടുത്തെ ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പൂജകൾക്കായി കന്നുകാലികളെ അലങ്കരിച്ചൊരുക്കി ക്ഷേത്രങ്ങളിൽ നിർത്തുന്ന കാഴ്ച ഇവിടെ കാണാം.

PC:Arunankapilan

 കാണും പൊങ്കൽ

കാണും പൊങ്കൽ

പൊങ്കൽ ആഘോഷങ്ങളുടെ നാലാമത്തെ ദിവസമാണ് കാണും പൊങ്കൽ. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എല്ലാവരും ഒത്തുകൂടുകയും പരസ്പരം സമ്മാനങ്ങൾ നല്കുകയും ചെയ്യുന്ന ദിവസമാണിത്. തങ്ങള്‍ക്കു കീഴിൽ പണിയെടുക്കുന്നവർക്ക് പ്രത്യേകം സമ്മാനങ്ങൾ നല്കുവാൻ ഈ ദിവസം ആളുകൾ തിരഞ്ഞെടുക്കും.
കന്യാകുമാരിയിലാണ് ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്.

PC:novi raj/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+