Search
  • Follow NativePlanet
Share
» »പൊങ്കല്‍ നാളിലെ കുറുക്കന്‍ ദര്‍ശനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

പൊങ്കല്‍ നാളിലെ കുറുക്കന്‍ ദര്‍ശനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

By Maneesh

തമിഴ് നാട്ടിലെ സേലത്തെ ചില ഗ്രാമങ്ങളില്‍ നടക്കാറുള്ള പൊങ്കല്‍ ആഘോഷങ്ങളിലെ ഏറ്റവും വലിയ കൗതുകങ്ങളില്‍ ഒന്ന് കുറുക്കന്‍ ദര്‍ശനം ആണ്. സേലത്തിനടുത്തെ പെരിയ കൃഷ്ണപുരം ഗ്രാമത്തിലാണ് പരമ്പരാഗതമായി ഇത്തരം ഒരു ആചാരം നടത്തപ്പെടുന്നത്.

കുറുക്കനെ തേടി കാട്ടിലേക്ക്

ഇവിടുത്തെ ആചാരപ്രകാരം പ്രധാന പൊങ്കല്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ഉടനെ ഗ്രാമത്തിലെ പുരുക്ഷന്മാരെല്ലാവരും വനത്തിലേക്ക് മറയുന്നു. തുടര്‍ന്ന് കുറുക്കനെ തേടി ദിവസങ്ങളോളം ഇവര്‍ വനത്തിലൂടെ അലയും. ഭക്ഷണമോ വെള്ളമൊ ഇല്ലാതെയുള്ള അലച്ചിലായിരിക്കും അവരുടേത്. ഒരു കുറുക്കനെ കെണിയിൽപ്പെടുത്തുന്നതുവരെ അവരുടെ അലച്ചിൽ തുടരും.

പൊങ്കല്‍ നാളിലെ കുറുക്കന്‍ ദര്‍ശനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Photo Courtesy: jans canon

കുറുക്കനെ കെണിയില്‍പ്പെടുത്തിയാല്‍ ഇക്കാര്യം ഗ്രാമത്തില്‍ അറിയിക്കുകയാണ് അടുത്ത നടപടി. ഈ സമയം ഗ്രാമീണരെല്ലം വനാതിര്‍ത്തിയില്‍ കുറുക്കനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. പൊങ്കല്‍ നാളില്‍ കുറുക്കനെ ദര്‍ശിക്കുന്നത് ആ വര്‍ഷം മുഴുവന്‍ മംഗളകരമാക്കുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.

കുറുക്കന് വന്‍വരവേല്‍പ്പ്

ആഘോഷപൂര്‍വം വന്‍ വരവേല്‍പ്പ് നല്‍കിയാണ് കുറുക്കനെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. നൃത്തവും വാദ്യഘോഷവുമായി ഘോഷയാത്രയായാണ് കുറുക്കനെ ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നത്. ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നാലാണ് ചടങ്ങ് കൂടുതല്‍ രസകരമാകുന്നത്. ഗ്രാമത്തിലെ എല്ലാ വീടുകളിലും കുറുക്കനെ കൊണ്ട് ചെന്ന് അവിടുത്തെ മുതിര്‍ന്നവര്‍ക്ക് സ്ത്രീകള്‍ക്കും കുറുക്കനെ ദര്‍ശിക്കാന്‍ അവസരം നല്‍കുന്നു. ഒടുവില്‍ തളര്‍ന്ന് അവശനാകുന്ന കുറുക്കനെ തിരികെ കാട്ടിലേക്ക് പറഞ്ഞുവിടുന്നു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്

നിയമ പ്രകാരം കാട്ടില്‍ പോയി കുറുക്കന്മാരെ പിടികൂടുന്നത് കുറ്റകരമാണ്. എന്നിരുന്നാലും നിരോധനം വകവെയ്ക്കാതെ ഗ്രാമീണര്‍ ഈ ആചാരം തുടരുന്നുണ്ട്. ഈ ആചാരത്തിനെതിരെ മൃഗസ്‌നേഹികളും മുന്നോട്ടു വന്നിട്ടുണ്ട്.

പൊങ്കല്‍ നാളിലെ കുറുക്കന്‍ ദര്‍ശനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

Photo Courtesy: Thangaraj Kumaravel

സേലത്തെക്കുറിച്ച്

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ വടക്ക് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് സേലം. തമിഴ്നാടിന്‍റെ തലസ്ഥാനമായ ചെന്നൈയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയുള്ള സേലം മാംഗോ സിറ്റി എന്ന പേരിലും അറിയപ്പെടുന്നു. സേലം മുനിസിപ്പാലിറ്റി സംസ്ഥാനത്തെ അഞ്ചാമത്തെ വലിയ നഗരമാണ്. മുമ്പ് ചേരം പ്രദേശത്തിന്‍റെ ഭാഗമായതിനാലാണ് ഈ നഗരം സേലം എന്ന പേരില്‍ അറിയപ്പെടാന്‍ കാരണം. പ്രദേശവാസികളുടെ പുരാതനമായി പിന്തുടര്‍ന്നുവന്ന തൊഴിലായിരുന്നു സേലൈ എന്നറിയപ്പെടുന്ന സ്ത്രീകളുടെ വസ്ത്രനിര്‍മ്മാണം. കൂടുതൽ വായിക്കാം

സേലത്ത് എങ്ങനെയെത്താം

വിമാനം‍, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെയെല്ലാം സേലത്തില്‍ എത്തിപ്പെടാന്‍ എളുപ്പമാണ്. ചെന്നൈയില്‍ എളുപ്പത്തില്‍ എത്താവുന്ന ഒരു ആഭ്യന്തര എയര്‍പോര്‍ട്ടും സേലത്തുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് ട്രെയിന്‍ സൌകര്യമുള്ള റെയില്‍വേസ്റ്റേഷനാണ് സേലം ജങ്ഷന്‍. ചെന്നൈ ഉള്‍പ്പടെയുള്ള സമീപ നഗരങ്ങളിലേക്ക് ബസുകളും നിരവധിയുണ്ട്.

മികച്ച ഹോട്ടല്‍ ഡീലുകള്‍

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: tamil nadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+